യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് എയർ ഇന്ത്യ കൊവിഡ് മുൻകരുതൽ നിർദ്ദേശം പുറത്തിറക്കി. യുഎയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ കൊവിഡ് വാക്സീന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും യാത്രാ സമയത്ത് മാസ്ക് ധരിക്കുന്നതിനൊപ്പം സാമൂഹ്യ അകലവും പാലിക്കണമെന്നും എയർ ഇന്ത്യയുടെ നിർദേശത്തിൽ പറയുന്നു. നാട്ടിലെത്തിയ ശേഷം കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയാൽ അടുത്ത ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. വിമാനത്താവളത്തിൽ റാൻഡം പരിശോധന നടക്കുന്നുണ്ട്. 12 വയസിൽ താഴെയുള്ള കുട്ടികളെ പോസ്റ്റ് അറൈവൽ പരിശോധനയ്ക്ക് വിധേയരാക്കില്ല. എന്നാൽ, ലക്ഷണങ്ങളുണ്ടെങ്കിൽ കുട്ടികളും പരിശോധനക്ക് വിധേയരാകണമെന്നും എയർഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലോ ദേശീയ ഹെൽപ് ലൈൻ നമ്പറിലോ (1075) അറിയിക്കണമെന്നും എയര്‍ ഇന്ത്യ വാർത്താക്കുറിപ്പിൽ അറിയിച്ചു.