ലോകത്തെ ആദ്യ എ ഐ അധിഷ്ഠിത ഭരണകൂടമാകാൻ അബുദാബി

ലോകത്തിലെ ആദ്യ എ.ഐ അധിഷ്ഠിത ഭരണകൂടമാകാൻ ഡിജിറ്റൽ നയം 2025-27 പ്രഖ്യാപിച്ച് അബുദാബി. രണ്ടുവർഷത്തിനകം അബുദാബിയിലെ സർക്കാർ പ്രവർത്തനങ്ങൾ മുഴുവനായും നിർമിതബുദ്ധിയിലാക്കും. പുതിയ ഡിജിറ്റൽ നയത്തിലൂടെ ലോകത്തെ ആദ്യ എ ഐ അധിഷ്ഠിത സർക്കാർ ആകുന്നതിന് 1300 കോടി ദിർഹം (ഏകദേശം 30,649 കോടി രൂപ) നീക്കിവെച്ചു.

മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് അബുദാബി ഗവൺമെന്റ് എനേബിൾമെന്റ് വകുപ്പായിരിക്കും നയം നടപ്പിലാക്കുക. 5000-ത്തിലേറെ തൊഴിലവസരങ്ങൾ ഇതുവഴി സൃഷ്ടിക്കപ്പെടും. സർക്കാരിന്റെ പ്രക്രിയകളെല്ലാം ക്ലൗഡ് കംപ്യൂട്ടിങ് വഴി ഓട്ടോമേറ്റഡാക്കും. ഇത് അബുദാബി സമ്പദ്‌വ്യവസ്ഥയിലേക്ക് 2400 കോടി ദിർഹം (ഏകദേശം 56,579 കോടി രൂപ) വരുമാനമുണ്ടാക്കുകയും സ്വദേശിവത്കരണത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് സർക്കാർ മീഡിയാ ഓഫീസ് അറിയിച്ചു.

ശക്തമായ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ സ്ഥാപിക്കുകയും എ.ഐ., ക്ലൗഡ് സാങ്കേതികവിദ്യകൾ സർക്കാർ സംവിധാനത്തിലേക്ക് ഉൾപ്പെടുത്തുകയും ചെയ്യുന്നതിലൂടെ പൊതുസേവനം സുതാര്യമാകുകയും കൂടുതൽ സാമ്പത്തിക വളർച്ച കൈവരിക്കാനും സാധിക്കും. ഏകീകൃത ഡിജിറ്റൽ എന്റർപ്രൈസ് റിസോഴ്‌സ് പ്ലാനിങ് പ്ലാറ്റ്‌ഫോം വരുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകുകയും ഉൽപ്പാദനക്ഷമത വർധിക്കുകയും ചെയ്യുമെന്ന് അബുദാബി ഗവൺമെന്റ് എനേബിൾമെന്റ് ഡിപ്പാർട്ട്മെന്റ് ചെയർമാൻ പറഞ്ഞു.

‘എ.ഐ. ഫോർ ഓൾ പ്രോഗ്രാം’ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി പൗരൻമാർക്ക് എ.ഐ. ആപ്ലിക്കേഷനുകളിൽ പരിശീലനം നൽകും. സർക്കാർ സേവനങ്ങളിലുടനീളം 200-ലേറെ നൂതന എ.എ. സംവിധാനങ്ങൾ നടപ്പാക്കും. സൈബർ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ മാർഗനിർദേശങ്ങളും പുറത്തിറക്കും.

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎഇ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചർച്ച നടത്തി. ഇരു രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം....

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

മുംബൈ: വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 92 വയസായിരുന്നു. കഴിഞ്ഞദിവസമാണ് ഹൃദയസ്തംഭനത്തെ തുടർന്ന് ആരോഗ്യം മോശമായതോടെ മുംബൈയിലെ ബ്രീച് ക്യാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം നാളെ...

നിതിൻ രാജ് ജീവനൊടുക്കില്ലെന്ന് അച്ഛൻ; ദുരൂഹത ആരോപിച്ച് കുടുംബം, രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർഥി ആശുപത്രി കെട്ടിടത്തിലെ അഞ്ചാം നിലയിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. മരണത്തിന് പിന്നിൽ അധ്യാപകരുടെ...

ജമ്മു കശ്മീരിലെ ദോഡയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി

ജമ്മു കശ്മീരിലെ ദോഡയിൽ ഭൂകമ്പം അനുഭവപ്പെട്ടു. ഇന്ന് പുലർച്ചെ 04:32 ന് ജമ്മു കശ്മീരിലെ ദോഡയിൽ റിക്ടർ സ്‌കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി വ്യക്തമാക്കുന്നത്.അതേസമയം,...

ദീർഘകാല സമാധാനം ഉറപ്പാക്കാനുള്ള കരാറിന് ഇറാന് താൽപര്യമില്ല: യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്

തുറന്ന മനസ്സോടെയാണ് ഇസ്ലാമാബാദിൽ ചർച്ചക്കായി എത്തിയതെന്നും എന്നാൽ കരാർ ഒന്നുമാവാതെ കരാർ ഒന്നുമാവാതെ അമേരിക്കയിലേക്ക് മടങ്ങുകയാണ് എന്നും ഇസ്ലാമാബാദിൽ നടന്ന 21 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ...

ഇറാനെതിരായ സൈനികനീക്കം അവസാനിച്ചിട്ടില്ലെന്ന് നെതന്യാഹു

ഇറാനുമായുള്ള യുദ്ധം ഇപ്പോഴും തുടരുകയാണെന്നും കൂടുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഇറാനെതിരായ സൈനിക നീക്കം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും ഇസ്രായേലിന് ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും നെതന്യാഹു...

“ഇനി കൂടുതൽ ചർച്ചകളില്ല”, ഹോർമുസ് തുറക്കില്ലെന്ന് ഇറാൻ

യുഎസും ഇറാനും തമ്മിലുള്ള സമാധാന പ്രതീക്ഷകൾക്ക് വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെ ആശങ്കയിൽ ആണ് ലോകം. രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിനെ ദീർഘകാല കരാറാക്കാൻ കൂടി ലക്ഷ്യമിട്ടാണ് പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ അമേരിക്കൻ വൈസ് പ്രസിഡന്റ്...

കുംഭമേള താരത്തിന്റെ വിവാഹം; അന്വേഷണം ഊർജിതമാക്കി മദ്ധ്യപ്രദേശ് പൊലീസ്

കുംഭമേള താരത്തിന്റെ വിവാഹത്തിൽ അന്വേഷണം ഊർജ്ജിതമാക്കി മദ്ധ്യപ്രദേശ് പോലീസ്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയെടുത്തു. വ്യാജ രേഖ ഉണ്ടാക്കിയതിൽ തെളിവുകൾ ശേഖരിച്ചു. കൂടൂതൽ പേരെ പ്രതിയാക്കുന്നതിൽ നിയമോപദേശം തേടിയിരിക്കുകയാണ് മഹേശ്വർ പൊലീസ്. ഈ മാസം...