അബുദാബി BAPS ഹിന്ദു ക്ഷേത്രം ഉദ്‌ഘാടനത്തിനൊരുങ്ങി, ഫെബ്രുവരി 14ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്യും

മിഡിൽ ഈസ്റ്റിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രമായ അബുദാബിയിലെ BAPS ഹിന്ദു മന്ദിർ ഉദ്‌ഘാടനത്തിനൊരുങ്ങുകയാണ്. നിർമ്മാണത്തിന്റെ അവസാന ഘട്ടമിനുക്ക്‌ പണികളാണ് ഇപ്പോൾ നടക്കുന്നത്. ഫെബ്രുവരി 14ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രം ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 18 മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത സമയങ്ങളില്‍ മാത്രമേ ക്ഷേത്രത്തിനകത്ത് പ്രവേശിക്കാനാകൂ. തിരക്ക് കാരണം യുഎഇയിലുള്ളവർ മാർച്ച് ഒന്നുമുതൽ മാത്രമേ ക്ഷേത്ര സന്ദർശനത്തിന് ശ്രമിക്കാവൂ എന്ന് അധികൃതർ ഇന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരിയിലെ വിദേശ സന്ദര്‍ശകരുടെ തിരക്ക് കാരണം മാര്‍ച്ച് ഒന്നുമുതലുള്ള സന്ദര്‍ശനത്തിന് മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ യുഎഇ നിവാസികളോട് ബാപ്‌സ് ഹിന്ദു മന്ദിര്‍ അധികൃതർ ആവശ്യപ്പെട്ടു.

ഐക്യത്തിന്‍റെയും സ്നേഹത്തിന്‍റെയും പ്രതീകമായാണ് ക്ഷേത്രം നിലകൊള്ളുന്നത് എന്നും ക്ഷേത്രത്തിനായി ഭൂമി നൽകിയ ഭരണാധികാരികളോട് നന്ദി അറിയിക്കുന്നതായും സ്വാമി ബ്രഹ്മവിഹാരി പറഞ്ഞു. ഗണേശ്വർ സ്വാമി, അശോക് കൊട്ടേച, വിശാൽ പട്ടേൽ, വിക്രം വോറ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തിന്റെ ഉദ്‌ഘാടനത്തിനായി ഫെബ്രുവരി 13ന് എത്തും. തുടർന്ന് വൈകീട്ട് അദ്ദേഹം ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. ഫെബ്രുവരി 14 ന് വൈകുന്നേരം 5 മണിക്കാണ് ക്ഷേത്ര ഉദ്‌ഘാടന ചടങ്ങുകൾ നടക്കുക. യുഎഇ ഭരണാധികാരികൾ ഉൾപ്പടെ നിരവധി പ്രമുഖർ ഉദ്ഘാടനത്തിനായി എത്തും. കൂടാതെ ക്ഷണിക്കപ്പെട്ട മറ്റു നിരവധി പ്രമുഖർ എത്തും എന്നാണ് അറിയുന്നത്. ഫെസ്റ്റിവൽ ഓപ് ഹാർമണി എന്ന പേരിലാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ നടക്കുക. ക്ഷേത്രത്തിലെ ആചാരപരവും മതപരവുമായ ചടങ്ങുകള്‍ ഘട്ടംഘട്ടമായാണ് പൂര്‍ത്തിയാവുക.

അബുദാബിയിലെ ദുബായ്-അബുദാബി ഷെയ്ഖ് സായിദ് ഹൈവേയിൽ അൽ റഹ്ബയ്ക്ക് സമീപമുള്ള അബു മുറൈഖയിൽ ഉയരുന്ന ബാപ്സ് ഹിന്ദു മന്ദിർ അതിന്റെ സവിശേഷമായ നിർമ്മാണശൈലിക്കും രൂപത്തിനും നേരത്തെ തന്നെ പ്രസിദ്ധമായിരുന്നു. 27 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ക്ഷേത്രം നിർമ്മിക്കാനായി യുഎഇ സർക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശന വേളയിൽ സ്ഥലം അനുവദിച്ചത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് ഭൂമി സമ്മാനിച്ചത്. 2018 ഫെബ്രുവരിയിൽ ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങ് നടന്നു.

ബോചസന്‍വാസി ശ്രീ അക്ഷര്‍ പുരുഷോത്തം സ്വാമി നാരായണ്‍ സന്‍സ്ഥ ക്ഷേത്രം എന്ന BAPS ക്ഷേത്രം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ അടയാളം കൂടിയാണ്. നിർമ്മാണത്തിന് 700 കോടി രൂപയാണ് ചിലവ്. അക്ഷർധാം ക്ഷേത്രത്തിന്റെ മാതൃകയിലാണ് നിർമ്മാണമെങ്കിലും ഡൽഹിയെ അക്ഷർധാം ക്ഷേത്രത്തിനേക്കാൾ വലുപ്പം കുറവാണ്. ഏഴ് എമിറേറ്റുകളെയും പ്രതിനിധീകരിക്കുന്ന തരത്തിൽ ഏഴ് ഗോപുരങ്ങളും ക്ഷേത്രത്തിനുണ്ട്. വർഷം നിലനിൽക്കാൻ കരുത്തുള്ള രീതിയിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്. ക്ഷേത്രത്തിന് ചുറ്റും രാമായണം, മഹാഭാരതം, പുരാണങ്ങൾ തുടങ്ങിയവയുടെ ശില്പചിത്രീകരണങ്ങളാണ് നൽകിയിരിക്കുന്നത്.

ക്ഷേത്രത്തിന് അകത്തും പുറത്തും എല്ലാം കൊത്തുപണികൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. രാജസ്ഥാനിലും ഗുജറാത്തിലുമായി നൂറ് കണക്കിന് തൊഴിലാളികള്‍ ശിലയില്‍ കൈകൊണ്ട് കൊത്തിയെടുത്ത ചിത്രപ്പണികള്‍ ക്ഷേത്രത്തെ വേറിട്ടതാക്കുന്നു. പശു, ആന, ഒട്ടകങ്ങൾ, ഒറിക്സ്, പക്ഷികൾ, എന്നിലയെല്ലാം ക്ഷേത്രത്തിൽ കൊത്തിവെച്ചിട്ടുണ്ട്. രാജസ്ഥാനിലും ഗുജറാത്തിലും മാസങ്ങൾ എടുത്ത് നിർമ്മിച്ച് അബുദാബിയിൽ എത്തിച്ച്‌ സ്ഥാപിച്ചശേഷം അവസാന വട്ടമിനുക്കു പണികൾ ചെയ്തു കൊണ്ടിരിക്കുകയാണ് ഇപ്പോൾ.

പുറംഭാഗം മോടികൂട്ടുന്നതിന് രാജസ്ഥാനിൽ നിന്നുള്ള പിങ്ക് മണൽക്കല്ലാണ് ഉപയോഗിക്കുന്നത്. ആയിരത്തിലേറെ വര്‍ഷക്കാലം കേടുപാടുകളില്ലാതെ നിലനില്‍ക്കുന്നവയാണിവ. 25,000-ലധികം കല്ലുകൾ ക്ഷേത്രനിർമ്മാണത്തിന് ഉപയോഗപ്പെടുത്തും. 55 ഡിഗ്രി വരെ താപനിലയെ പ്രതിരോധിക്കാൻ കഴിയുന്ന വിധത്തിലുള്ള ഈ കല്ലുകൾ കൂടുതൽ കാലം ഈടുനിൽക്കും. പുരാതന ഇന്ത്യൻ വാസ്തുവിദ്യയായ ഹിന്ദു ‘ശിൽപ ശാസ്ത്രം’ അനുസരിച്ചാണ് ക്ഷേത്രത്തിന്റെ നിർമ്മാണം. സ്റ്റീല്‍, ഇരുമ്പ് തുടങ്ങിയവ ഉപയോഗിക്കാതെ തീര്‍ത്തും പരമ്പരാഗ രീതിയാണ് ഉപയോഗിച്ചത്. ബാപ്സ് ഹിന്ദു മന്ദിറിന്‍റെ ഉൾഭാഗത്ത് ഇറ്റാലിയൻ മാർബിൾ ഉപയോഗിച്ചിരിക്കുന്നത്. സന്ദര്‍ശക കേന്ദ്രം, പ്രാര്‍ത്ഥനാ ഹാളുകള്‍, വിശാലമായ പാര്‍ക്കിങ്, പൂന്തോട്ടങ്ങള്‍, ഫുഡ് കോര്‍ട്ട്, പുസ്തകശാല, ഗിഫ്റ്റ് ഷോപ്പുകള്‍ തുടങ്ങിയവയുടെയെല്ലാം നിർമ്മാണം ക്ഷേത്രത്തോട് ചേർന്ന് പുരോഗമിക്കുകയാണ്.

സ്വർണക്കടത്ത് അന്വേഷിച്ച ഇ ഡി ഉദ്യോഗസ്ഥൻ പി രാധാകൃഷ്ണനെ സർവീസിൽ നിന്ന് നീക്കി

കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് അന്വേഷിച്ച മലയാളി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് നീക്കി. ഇ ഡി ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെതിരെയാണ് നടപടി. നിർബന്ധിത വിരമിക്കൽ‌ നിർദേശിച്ച് ധനകാര്യമന്ത്രാലയം മൂന്നു ദിവസം...

ഇന്ത്യൻ സംഗീതത്തിന്റെയും കലകളുടെയും സംഗമം “രംഗോത്സവ് – ദ് ഇന്ത്യൻ നൈറ്റ്” ഈ മാസം 18ന് ഷാർജയിൽ

ഇന്ത്യൻ സംഗീതത്തിന്റെയും കലകളുടെയും മാസ്മരിക പ്രകടനം ആസ്വദിക്കാൻ ഷാർജയിൽ അരങ്ങൊരുങ്ങുന്നു. സംഗീതം, നൃത്തം, ഫാഷൻ, കലാപ്രകടനം എന്നിവ സംയോജിപ്പിച്ചുകൊണ്ടുള്ള ഗാന- താള- ദൃശ്യ വിരുന്നായ "രംഗോത്സവ് – ദ് ഇന്ത്യൻ നൈറ്റ്" ഈ...

ഗാർഹിക ജീവനക്കാരുടെ നിയമനം, ജാഗ്രത പാലിക്കണമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ

ഗാർഹിക ജീവനക്കാരെ നിയമിക്കുന്ന അവസരത്തിൽ ജാഗ്രത പുലർത്താൻ യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ നിർദ്ദേശം നൽകി. ഗാർഹിക ജീവനക്കാരെ നിയമിക്കുന്നതിനായി അനധികൃത തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സാമൂഹിക...

വിജയ് ചിത്രം ‘ജനനായകൻ’ റിലീസ് മാറ്റിവെച്ചു

നടൻ വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘ജനനായകൻ’ റിലീസ് ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ റിലീസ് മാറ്റിവെച്ചു. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നത് തടഞ്ഞ സെൻട്രൽ ബോർഡ്...

ഡൽഹി ജമാ മസ്ജിദ് പരിസരത്ത് സർവേ നടത്താൻ ഉത്തരവിട്ട് ഹൈക്കോടതി

ഡൽഹി തുർക്ക്മാൻ ഗേറ്റിലെ സയിദ് ഇലാഹി മസ്ജിദിന്‍റെ പരിസരം ഒഴിപ്പിച്ചതിന് തൊട്ടുപിന്നാലെ, പ്രശസ്തമായ ഡൽഹി ജമാ മസ്ജിദ് പരിസരത്തും സർവേ നടത്താൻ ഉത്തരവിട്ട് ഹൈക്കോടതി. സർവേ നടത്തിയ ശേഷം അനധികൃത കൈയേറ്റങ്ങൾ പൊളിച്ചുനീക്കണം...

ഇന്ത്യയ്ക്ക് മേൽ 500 ശതമാനം തീരുവ ലക്ഷ്യമിട്ട് അമേരിക്ക, പുതിയ ഉപരോധ ബില്ലിന് അനുമതി നൽകി ട്രംപ്

റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ള പുതിയ ഉപരോധ ബില്ലിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനുമതി നൽകി. മാസങ്ങളായി സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ നേതൃത്വത്തിൽ തയ്യാറാക്കിക്കൊണ്ടിരുന്ന ഉഭയകക്ഷി ഉപരോധ...

കപ്പല്‍ മുങ്ങിയ സംഭവം; ഹൈക്കോടതിയിൽ 1227 കോടി കെട്ടിവച്ചു, എംഎസ്‌സി അക്വിറ്റേറ്റ-2 കപ്പല്‍ വിട്ടയച്ചു

കൊച്ചി: ആലപ്പുഴ തോട്ടപ്പള്ളി തീരത്ത് കപ്പല്‍ മുങ്ങിയ സംഭവത്തില്‍ മെഡിറ്ററേനിയൻ കമ്പനി ബാങ്ക് ഗ്യാരണ്ടി കെട്ടിവച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം 1227.62 കോടിയുടെ ബാങ്ക് ഗാരണ്ടിയാണ് കപ്പല്‍ കമ്പനി ഹൈക്കോടതിയിൽ കെട്ടിവച്ചത്. കപ്പല്‍...

ഇ ഡി റെയ്ഡ്; രേഖകൾ ചോർത്താനെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

കൊൽക്കത്തയിലെ രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക് ഓഫീസിലും സ്ഥാപന മേധാവി പ്രതീക് ജയിനിന്റെ വസതിയിലും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. വ്യാഴാഴ്ചയാണ് കൊൽക്കത്തയിലെ ഐ-പാക് ഓഫീസിലും പ്രതീക് ജയിനിന്റെ വീട്ടിലും കേന്ദ്ര...