അബുദാബി BAPS ഹിന്ദു മന്ദിർ ഉദ്ഘാടനം: മഹന്ത് സ്വാമി മഹാരാജിന് യു.എ.ഇ.യുടെ ഊഷ്മള വരവേൽപ്പ്

മധ്യപൂർവ്വദേശത്തെ ഏറ്റവും വലിയ ഹിന്ദുശിലാക്ഷേത്രമായ അബുദാബി ബാപ്സ് ഹിന്ദുമന്ദിറിൻ്റെ സമർപ്പണ ചടങ്ങിനായി യു.എ.ഇ.യിലെത്തിയ ബാപ്സ് മുഖ്യ പുരോഹിതനും ആത്മീയാചാര്യനുമായ മഹന്ത് സ്വാമി മഹാരാജിന് യു.എ.ഇ.ഭരണകൂടം അബുദാബിയിൽ ഊഷ്മളമായ വരവേൽപ്പ് നൽകി.

ഗുജറാത്തിലെ സൂറത്തിൽ നിന്നും പ്രത്യേക വിമാനത്തിൽ അബുദാബി അൽ ബത്തീൻ വിമാനത്താവളത്തിലെത്തിയ സ്വാമി മഹാരാജിന് യു.എ.ഇ. സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, അബുദാബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി, ഉന്നത ഗവണ്മെൻ്റ് ഉദ്യോഗസ്ഥർ, അബുദാബി ബാപ്സ് ക്ഷേത്രമേധാവി സ്വാമി ബ്രഹ്മവിഹാരിദാസ്, മറ്റ് ക്ഷേത്ര ഭാരവാഹി ഭാരവാഹികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. യു.എ.ഇ.യുടെ പരമ്പരാഗത വാദ്യഘോഷങ്ങളുടെയും നൃത്തത്തിൻ്റെയും അകമ്പടിയോടെയായിരുന്നു സ്വീകരണം

ഫെബ്രുവരി 14ന് ക്ഷേത്രത്തിൻ്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിക്കും. അബുദാബി ദുബായി ഹൈവെയിലെ അബു മുറൈഖയിലാണ് അബുദാബി സർക്കാർ നൽകിയ 27 ഏക്കർ സ്ഥലത്ത് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

പ്രസിഡന്‍റും 2015ൽ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡപ്യൂട്ടി സുപ്രീം കമാൻഡറുമായിരുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഭൂമി സംഭാവന നൽകിയത്. മന്ദിരം നിർമിക്കാൻ ആദ്യം 13.5 ഏക്കർ സ്ഥലം നല്‍കുകയും പിന്നീട് സഹിഷ്ണുതാവർഷമാചരിച്ച 2019 ജനുവരിയിൽ 13.5 ഏക്കർ ഭൂമി കൂടി അനുവദിച്ചു. യുഎഇ ഭരണാധികാരികളുടെ സ്നേഹവും ആദരവും ഹൃദയസ്പർശിയാണെന്ന് സ്വാമി മഹന്ത് പറഞ്ഞു.

വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ; സർക്കാരിനെ വിമർശിച്ച് കോൺ​ഗ്രസ് നേതാക്കൾ

പറവൂർ നിയമസഭാ മണ്ഡലത്തിൽ 2018ലെ പ്രളയത്തിനുശേഷം നടപ്പിലാക്കിയ പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്തു. സംഭവത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കോൺ​ഗ്രസ്...

പുനർജനി പദ്ധതി; വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ

തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ. വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. 2018 ലെ പ്രളയ ബാധിതരെ സഹായിക്കാൻ പറവൂർ മണ്ഡലത്തിൽ വി.ഡി സതീശൻ...

ഡെൽസി റോഡ്രിഗസ് വെനിസ്വേലയുടെ ഇടക്കാല പ്രസിഡൻ്റ്; നിർദ്ദേശം ഭരണഘടനാ ചേംബറിൻ്റേത്

വെനിസ്വേലയുടെ സുപ്രീം കോടതി ഞായറാഴ്ച വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനോട് ഇടക്കാല പ്രസിഡന്റായി ചുമതലയേൽക്കാൻ നിർദ്ദേശിച്ചു. തന്ത്രപരമായ നീക്കത്തിലൂടെ അമേരിക്ക രാജ്യ തലസ്ഥാനം ആക്രമിച്ച് പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന് ഒരു ദിവസത്തിന്...

ടി20 ലോകകപ്പ്; ഇന്ത്യയിലേക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം

2026-ലെ ടി20 ലോകകപ്പിനായി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഇന്ത്യയിലേക്ക് വരില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ നിന്ന് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ...

വെനിസ്വേലയ്ക്കെതിരായ യുഎസ് ആക്രമണം; ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

വെനിസ്വേലയ്‌ക്കെതിരായ യുഎസ് ആക്രമണങ്ങളിൽ ഇന്ത്യ ഞായറാഴ്ച "അഗാധമായ ആശങ്ക" അറിയിച്ച് പത്രക്കുറിപ്പ് ഇറക്കി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. വെനിസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള പിന്തുണ സർക്കാർ...

നിക്കോളാസ് മഡുറോ ന്യൂയോർക്ക് ജയിലിൽ; വെനിസ്വേല ഭരിക്കുമെന്ന് ട്രംപ്

കാരക്കാസിൽ യുഎസ് സൈന്യം പിടികൂടിയ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ഞായറാഴ്ച ന്യൂയോർക്കിലെ ഒരു തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി. ദക്ഷിണ അമേരിക്കൻ നേതാവിനെ പിടികൂടാനും രാജ്യത്തിന്റെയും അതിന്റെ വിശാലമായ എണ്ണ ശേഖരത്തിന്റെയും നിയന്ത്രണം സ്ഥാപിക്കാനും...

അധ്യാപക നിയമനത്തിന് കെ-ടെറ്റ് നിർബന്ധമാക്കിയ വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവ് മരവിപ്പിച്ചു

അധ്യാപക നിയമനത്തിന് കെ-ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരുന്നു. സുപ്രിംകോടതിയുടെ വിധിപ്രകാരം ആണ് 2026 ജനുവരി ഒന്നിന് അധ്യാപകനിയമനത്തിന് കെ-ടെറ്റ് നിർബന്ധമാക്കിയുള്ള വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവ് പുറത്തിറങ്ങിയത്. ഈ...

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ 16 മുതല്‍ ദുബായിൽ

ദുബായ്: വേള്‍ഡ് മലയാളി ഫെഡറേഷന്റെ അഞ്ചാമത് ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ ഈ മാസം 16 മുതല്‍ 18 വരെ ദുബായില്‍ നടക്കും. ദുബായ് ദേര ക്രൗണ്‍ പ്ലാസ ഹോട്ടലാണ് മൂന്ന് ദിവസത്തെ ആഗോള സംഗമത്തിന്...