കോഴിക്കോട് ഫാറൂഖ് കോളേജിന്‍റെ 75ാം വാർഷികം: ഫോസ ഡയമണ്ട് ഫിയസ്റ്റ ശനിയാഴ്ച ദുബൈയിൽ

ദുബൈ: കോഴിക്കോട് ഫാറൂഖ് കോളേജിന്‍റെ 75ാം വാർഷികത്തിന്‍റെ അന്താരാഷ്ട്ര ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച്​ ഫോസ യു.എ.ഇ സംഘടിപ്പിക്കുന്ന ഡയമണ്ട് ഫിയസ്റ്റ ശനിയാഴ്ച ദുബൈ അൽ നഹ്ദയിലെ ഹയർ കോളജ് ഓഫ് ടെക്നോളജി ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ത്യയുടേയും ഫാറൂഖ് കോളേജിന്‍റെയും 75 വർഷങ്ങളും യു.എ.ഇയുടെ 51 വർഷങ്ങളും സമന്വയിപ്പിച്ച്​ സംഘടിപ്പിക്കുന്ന പരിപാടി വൈകുന്നേരം നാലിന്​ ആരംഭിക്കുമെന്ന്​ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാർലമെന്‍റേറിയനും നിയമ വിദഗ്ധനുമായ കപിൽ സിബൽ എം.പി, ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി, ഡോ. ആസാദ് മൂപ്പൻ, ഫാറൂഖ് കോളജ്‌ പ്രിൻസിപ്പൽ കെ.എം. നസീർ, മാനേജർ സി.പി. കുഞ്ഞമ്മദ് തുടങ്ങിയ പ്രമുഖർ പ​ങ്കെടുക്കും. ഫറൂഖ് കോളജിന്‍റെ 75 വർഷത്തെ ചരിത്രം അടയാളപ്പെടുത്തുന്ന മാഗസിനും ഇതോടനുബന്ധിച്ച്​ തയാറാക്കിയിട്ടുണ്ട്​. മാദ്ധ്യമ പ്രവർത്തകൻ എം.സി.എ. നാസറിന്‍റെ നേതൃത്വത്തിൽ പുറത്തിറക്കുന്ന മാഗസിന്‍റെ പ്രകാശനവും വേദിയിൽ നടക്കും. രമ്യ നമ്പീശൻ, നജിം അർഷാദ്, രാജ് കലേഷ്, രിസ ഫാത്തിമ തുടങ്ങിയവർ നേതൃത്വം നൽകുന്ന സംഗീത നിശയും അരങ്ങേറും. പ്രവേശനം സൗജന്യമാണ്​.

യു.എ.ഇയിൽ ആയിരക്കണക്കിന്​ പൂർവ വിദ്യാർഥികളുള്ള സംഘടനയാണ്​ ഫോസയെന്നും, യു എ ഇ യിലും നാട്ടിലുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് സംഘടന നടപ്പാക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. ഫോസ അംഗങ്ങളല്ലാത്തവർക്കും പരിപാടിയിൽ പ​ങ്കെടുക്കാമെന്നും സംഘാടകർ അറിയിച്ചു. ഈ പരിപാടിയുടെ തുടർച്ചയായി വിവിധ രാജ്യങ്ങളിലെ ഫോസ ഘടകങ്ങൾ 75ാം വാർഷികാഘോഷം സംഘടിപ്പിക്കുമെന്നും അവർ വ്യക്​തമാക്കി. ഫോസ മുൻ പ്രസിഡന്‍റുമാരായ ഡോ. അഹമ്മദ്, മലയിൽ മുഹമ്മദ് അലി, ജമീൽ ലത്തീഫ്, പ്രസിഡന്‍റ്​ റാഷിദ് കിഴക്കയിൽ, ജനറൽ സെക്രട്ടറി റാബിയ ഹുസൈൻ, സെക്രട്ടറി ജലീൽ മഷൂർ, അനീസ് ഫരീദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

നടി ചാർമിളയുടെ ആരോപണം ശരിവച്ച് നടൻ വിഷ്ണു

സംവിധായകൻ ഹരിഹരൻ തന്നോട് മോശമായി പെരുമാറിയതായുള്ള നടി ചാർമിളയുടെ ആരോപണങ്ങൾ ശരിവച്ച് നടൻ വിഷ്ണു. നടി ചാർമിള വഴങ്ങുമോയെന്ന് സംവിധായകൻ ഹരിഹരൻ തന്നോട് ചോദിച്ചതായി നടൻ വിഷ്ണു. ‘‘ഹരിഹരൻ അയൽവാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി...

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടല്‍, അവശനിലയിലായ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. ഓഗസ്റ്റ് 21 നായിരുന്നു കൊമ്പൻമാര്‍ തമ്മിൽ കൊമ്പുക്കോർത്തത്. സംഭവത്തിൽ മുറിവാലൻക്കൊമ്പന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ...

മുകേഷിന് ജാമ്യം നൽകരുത്, മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസ്

മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷക്കെതിരെ കേരള പോലീസ്. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പോലീസിന്റെ ആവശ്യം. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നീക്കം. ഇത് സംബന്ധിച്ച് എറണാകുളം...

ഡൽഹി മുതൽ ചെന്നൈ വരെ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില വർദ്ധിച്ചു, ഇന്ന് മുതൽ പ്രബല്യത്തിൽ

എണ്ണ വിപണന കമ്പനികൾ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഞായറാഴ്ച മുതൽ വർധിപ്പിച്ചു. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ നിരക്ക് സെപ്റ്റംബർ 1 മുതൽ 39...

വ്യാജ ആരോപണങ്ങൾ, നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നു: നടൻ ജയസൂര്യ

തനിക്ക് നേരെ ഇപ്പോൾ ഉയരുന്നതെല്ലാം വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും വ്യക്തമാക്കി നടൻ ജയസൂര്യ. വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകും എന്നും...

​കെ ​ജെ ​ബേബി (കനവ് ബേബി) അന്തരിച്ചു

ക​ന​വ്​ ​എ​ന്ന​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​വി​ദ്യാ​ഭ്യാ​സ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ പ്രശസ്‌തനായ​ ​കെ.​ജെ.​ ​ബേബി (കനവ് ബേബി) അന്തരിച്ചു. കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. 70...

ഹരിയാന തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം, വോട്ടെണ്ണൽ ഒക്ടോബർ 8ന്

ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രഖ്യാപിച്ചു, അത് ഒക്ടോബർ 1 മുതൽ ഒക്ടോബർ 5, 2024 ലേക്ക് മാറ്റി. തുടർന്ന്, ജമ്മു കശ്മീർ, ഹരിയാന നിയമസഭാ...