തങ്ങൾസ് ജ്വല്ലറിയുടെ 20-ാമത്തെ ഷോറൂം ജൂൺ പതിനൊന്നിന് ദുബായ് മീനാ ബസാറിലെ അൽ ഫഹിദി സ്ട്രീറ്റിൽ പ്രവർത്തനമാരംഭിക്കും. ഇന്ത്യൻ സിനിമ താരം ദിഷാ പടാണി വൈകുന്നേരം 5.30 ന് ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിക്കും. തങ്ങൾസ് ജ്വല്ലറിയുടെ യുഎഇയിലെ ഏറ്റവും വലിയ ഷോറൂമാണ് പുതുതായി ആരംഭിക്കുന്നത്.
പുതിയ ഷോറൂമിനെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജൂൺ പതിനൊന്നിന് 1000 ദിർഹത്തിന് പർച്ചേസ് ചെയ്യുന്ന എല്ലാവർക്കും സ്വർണ്ണ നാണയം സൗജന്യമായി ലഭിക്കും. ഡയമണ്ട്, ആന്റിക്, ലൈറ്റ് വെയിറ്റ് ജ്വല്ലറി തുടങ്ങി നിരവധി കളക്ഷനുകളാണ് തങ്ങൾസ് ജ്വല്ലറി ഒരുക്കിയിരിക്കുന്നത്. കൂടാതെ ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട്.
കേരളത്തിൽ തിരുവനന്തപുരത്തും കോഴിക്കോടും ആണ് തങ്ങൾസ് ജ്വല്ലറികൾ ഉള്ളത്. 2025 ആവുമ്പോഴേക്കും തങ്ങൾസ് ജ്വല്ലറി വിവിധയിടങ്ങളിലായി 50 ശാഖകൾ ഉള്ള വലിയ സംരംഭമായി മാറാനാണ് തയ്യാറെടുക്കുന്നത് എന്ന് തങ്ങൾസ് ജ്വല്ലറി ചെയർമാനായ മുനിർ പറഞ്ഞു. ഒമാൻ, ഖത്തർ, മലേഷ്യ, യുഎഇ എന്നി രാജ്യങ്ങളിൽ തങ്ങൾസ് ജ്വല്ലറിയുടെ ശാഖകൾ ഉണ്ട്. ഫാക്ടറികളിൽ നിന്ന് ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താക്കളിലേക്ക് മികച്ച സ്വർണ്ണാഭരണങ്ങൾ എത്തിക്കുന്നതിനാണ് മുൻഗണന എന്നും ഡയമണ്ട് ആഭരണങ്ങൾക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട് നൽകുന്നുണ്ടെന്നും തങ്ങൾസ് ജ്വല്ലറി ജനറൽ മനേജർ ഷിബു ഇസ്മയിൽ പറഞ്ഞു.
1974ൽ കോഴിക്കോട് കൊടുവള്ളിയിൽ പുഴങ്ങര ഹംസ ഹാജി ആണ് തങ്ങൾസ് ജ്വല്ലറി ആരംഭിച്ചത്. മകനും ജ്വല്ലറി ചെയർമാനുമായ മുനിർ തങ്ങൾസിന്റെ നേതൃത്വത്തിലാണ് തങ്ങൾസ് ജ്വല്ലറി അതിവേഗം വളർന്നുകൊണ്ടിരിക്കുന്നത്. തങ്ങൾസ് ജ്വല്ലറി സിഇഒ ഫാസിൽ തങ്ങൾസ്, പർച്ചേസിങ് മനേജർ അബ്ദുൾ ഖാദർ, സീനിയർ അക്കൗണ്ടന്റ് ഫദീൽ എന്നിവരും ദുബൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.