ബീസ്റ്റിന് ശേഷം വിജയ് നായകനാകുന്ന ചിത്രമാണ് വാരിസ്. വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ വാരിസിന്റെ ട്രെയിലർ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ. ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായ വിവരവും ട്രെയിലർ സംബന്ധിച്ച വിവരവുമാണ് പുറത്തുവിട്ടിരിക്കുന്നത്.
എസ് തമന്റെ സംഗീതസംവിധാനത്തിൽ ഉള്ള വാരിസ് ചിത്രത്തിലെ രഞ്ജിതമേ, തീ ദളപതി, വാ തലൈവാ, സോൾ ഓഫ് വാരിസ്, ജിമിക്കി പൊണ്ണ് എന്നീ ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള ജൂക്ക് ബോക്സ് നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു. ഇതിനെ ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തത്. സെൻസറിങ് പൂർത്തിയായ വാരിസിന് ക്ലീൻ യൂ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സൺ ടിവിയുടെ യൂട്യൂബ് ചാനലിലൂടെ ട്രെയിലർ പുറത്ത് വന്നു . വാരിസിന്റെ അപ്ഡേറ്റുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് കാർത്തിക് പളനിയാണ്. ചിത്രസംയോജനം പ്രവീൺ കെ എൽ ആണ് നിർവഹിക്കുക. പൊങ്കൽ റിലീസ് ആയിട്ടായിരിക്കും ചിത്രം തീയറ്ററുകളിൽ എത്തുക.