മോഹൻലാലിന്റെ മകൾ വിസ്മയ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. ആശിർവാദ് സിനിമാസിന്റെ 37–ാം സിനിമയിലാണ് വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റം. ജൂഡ് ആന്തണിയുടെ സിനിമയുടെ സംവിധായകൻ. ചിത്രത്തിന്റെ കഥയും തിരക്കഥയും ജൂഡിന്റേതാണ്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മോഹൻലാൽ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. പ്രണവ് മോഹൻലാലിന് പിന്നാലെ വിസ്മയയും സിനിമയിൽ എത്തുന്നതോടെ താരത്തിന്റെ അടുത്ത തലമുറയും സിനിമയിൽ സജീവമാകുകയാണ്.
തുടക്കം എന്നാണ് സിനിമയുടെ പേര്. 2018 എന്ന ചിത്രത്തിനുശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.
നേരത്തെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയിൽ വിസ്മയ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്. എഴുത്തുകാരി കൂടിയായ വിസ്മയ ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന കവിതാസമാഹാരം എഴുതിയിട്ടുണ്ട്. വിസ്മയ എഴുതിയ കവിതകളുടെയും വരച്ച ചിത്രങ്ങളുടെയും സമാഹാരമാണ് ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്.