സ്വതസിദ്ധമായ അഭിനയവും ശരീരഭാഷയും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതകൊണ്ടും തന്റേതായ ഇടം കണ്ടെത്തിയ മലയാളത്തിന്‍റെ ബഹുമുഖ പ്രതിഭ നെടുമുടി വേണു ഓർമ്മയായിട്ട് ഇന്നേക്ക് 1 വർഷം. അഭിനയജീവിതത്തിലെ അഞ്ചുദശകങ്ങള്‍, അഞ്ഞൂറിലധികം വേഷങ്ങൾ, നായകനായും വില്ലനായും സഹനടനായും അച്ഛനായും അപ്പൂപ്പനായും അമ്മാവനായും സംഗീതജ്ഞനായും അങ്ങനെ തന്റെ സ്വതസിദ്ധമായ ശൈലയിൽ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ ജീവിപ്പിച്ച് അനശ്വരമാക്കിയ പ്രതിഭയായിരുന്നു നെടുമുടി വേണു.
ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ പി.കെ. കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളില്‍ ഇളയ മകനായി 1948 മെയ് 22-നാണ് കെ. വേണുഗോപാലന്‍ എന്ന നെടുമുടി വേണു ജനിച്ചത്. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതിന് ശേഷം അരവിന്ദന്‍, പത്മരാജന്‍,ഭരത് ഗോപി തുടങ്ങിയവരുമായി സൗഹൃദത്തിലായി മലയാളത്തിലെ തിരക്കേറിയ സഹനടന്‍മാരില്‍ ഒരാളായി മാറാന്‍ വേണുവിന് കൂടുതല്‍ കാത്തിരിക്കേണ്ടി വന്നില്ല. ഒരു സുന്ദരിയുടെ കഥ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയില്‍ മുഖം കാണിക്കുന്നത്. ദൂരദര്‍ശന്‍ പ്രതാപകാലത്ത് ടെലിവിഷന്‍ പരമ്പരകളിലും നെടുമുടി സജീവമായി. തകര, ഒരിടത്തെരു ഫയൽവാൻ, കള്ളൻ പവിത്രൻ, അപ്പുണ്ണി, പഞ്ചവടിപ്പാലം, മിന്നാമിനുങ്ങിന്‍റെ നൂറുങ്ങുവെട്ടം, പാളങ്ങൾ, പഞ്ചാഗ്നി, വന്ദനം,ഹിസ് ഹൈനസ് അബ്ദുള്ള, മണിച്ചിത്രത്താഴ്, സുന്ദരകില്ലാടി, ചാർളി,നോർത്ത് 24 കാതം, ആണും പെണ്ണും തുടങ്ങി 500ഓളം ചിത്രങ്ങളിൽ വേഷമിട്ടു.
3 തവണ ദേശീയ പുരസ്കാരങ്ങളും 6 സംസ്ഥാന ചലചച്ിത്ര പുരസ്കാരങ്ങളും ഈ പ്രതിഭയം തേടിയെത്തി. അഭിനയ ജീവിതത്തിലെ 5 ദശകങ്ങൾ കൊണ്ട് മലയാളിയെ വിസ്മയിപ്പിച്ച അഭിനയ ലോകത്തെ അതികായന്, മലയാളത്തിന്‍റെ സ്വന്തം നെടുമുടി വേണുവിന് പ്രണാമം