അഭ്രപാളികളിൽ പകരം വയ്ക്കാനില്ലാത്ത നിത്യഹരിത നായകൻ വിടവാങ്ങിയിട്ട് 34 വർഷം

തിരുവനന്തപുരം: മലയാളത്തിലെ നിത്യഹരിത നായകനായ പ്രേം നസീർ വിട വാങ്ങിയിട്ട് 34 വർഷം. എക്കാലത്തും എല്ലാവർക്കും ഒരത്ഭുതമായിരുന്നു പ്രേം നസീർ. ഒരിക്കൽ സിനിമാലോകം പോലും അദ്ദേഹത്തെ പ്രദക്ഷിണം വച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.1955 മുതൽ 88 വരെയായിരുന്നു സിനിമ ലോകത്തിൽ പകരം വയ്ക്കാനില്ലാത്ത അമരക്കാരനായി നസീർ അരങ്ങ് വാണത് .

അഭിനയിച്ചു തീർത്തത് 725 ഓളം സിനിമകൾ. അതിൽ 700 എണ്ണത്തിലും നായകൻ. ഒരു പതിറ്റാണ്ടോളം തന്റെ സിനിമകളിലൂടെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകലക്ഷങ്ങളെ കോരിത്തരിപ്പിക്കുകയും ആവേശഭരിതരാക്കുകയും ചെയ്തു അദ്ദേഹം. നാടകനടനായി അരങ്ങിന്റെ മുഴുവൻ കയ്യടി നേടി കൊണ്ടാണ് അദ്ദേഹം തിരശ്ശീലയ്ക്ക് മുമ്പിൽ എത്തുന്നത്. 1952 ൽ പുറത്തിറങ്ങിയ മരുമകൾ എന്ന സിനിമയിലൂടെ അദ്ദേഹം ലോകത്തിന് മുന്നിൽ എത്തി. സിനിമയിലെ ഔദ്യോഗിക ജീവിതം അവിടെ തുടങ്ങുകയായി. കണ്ണടച്ച് തുറക്കുന്ന വേഗതയിൽ സിനിമാലോകം കണ്ട ഏറ്റവും നല്ല നായകനായി പ്രേം നസീർ ഉയരുകയായിരുന്നു. ഈ ഒരു കാലഘട്ടത്തിൽ സിനിമ ആസ്വാദക മനസുകളിൽ പ്രണയനായകനായി അദ്ദേഹം പൂത്തുലഞ്ഞു നിന്നു.

മലയാളത്തിൽ മാത്രമല്ല മറ്റു ഇതര ഭാഷകളായ കന്നട, തെലുങ്ക്, തമിഴ് തുടങ്ങിയവയിലും തന്റേതായ സ്ഥാനം ഉറപ്പിക്കാൻ നസീറിന് സാധിച്ചു. നായക കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ മറ്റു കഥാപാത്രങ്ങളിലേക്ക് കൂടി പരകായപ്രവേശം നടത്താൻ ആഗ്രഹിച്ച അദ്ദേഹം 85 നു ശേഷം അഭിനയ പ്രാധാന്യമുള്ള മറ്റു കഥാപാത്രങ്ങളെ കൂടി സ്വീകരിച്ചു. അഭിനേതാവ് എന്നതിനപ്പുറത്തേക്ക് ഒരു സംവിധായകൻ എന്ന നിലയിലേക്ക് മാറാൻ ആഗ്രഹിച്ചിരിക്കുമ്പോഴാണ് അദ്ദേഹം നിനച്ചിരിക്കാതെ മറ്റൊരു ലോകത്തിലേക്ക് യാത്രയാകുന്നത്. അല്ലായിരുന്നുവെങ്കിൽ നസീർ എന്ന സംവിധായകനിലൂടെ അദ്ദേഹത്തിന്റെ മനസ്സിലുള്ള സിനിമാ സങ്കല്പങ്ങൾ കൂടി ലോകത്തിന് മനസ്സിലാകുമായിരുന്നു. അതുല്യനായ ആ പ്രതിഭയുടെ ലോകത്തിന് പകരം വയ്ക്കാൻ കഴിയാത്ത അഭിനയ മികവിന് തന്നെയാണ് രാജ്യം അദ്ദേഹത്തിന് പത്മഭൂഷൻ പത്മശ്രീ തുടങ്ങിയ പുരസ്കാരങ്ങൾ നൽകി ആദരിച്ചത്. മൺമറഞ്ഞു പോയെങ്കിലും കാലങ്ങൾക്കിപ്പുറവും തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ എന്നും അദ്ദേഹത്തെ നെഞ്ചിലേറ്റി നടക്കുന്നു. ഇന്നും കലാസ്വാദകർ അദ്ദേഹത്തെ സ്നേഹിക്കുകയും ആരാധികയും ചെയ്യുന്നു എന്നുള്ളത് ആ വ്യക്തിത്വത്തിന്റെ ആത്മാർപ്പണത്തിന്റെ ഫലം തന്നെയാണ്.

ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35% സംവരണം: മുഖ്യമന്ത്രി നിതീഷ് കുമാർ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പ്രധാന നാരി ശക്തി മുന്നേറ്റത്തിന്റെ ഭാഗമായി ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലെയും 35 ശതമാനം തസ്തികകൾ ബീഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന്...

വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ...

വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർത്തു എന്ന് ഇരുവരും പറഞ്ഞു. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ട് എങ്കിൽ...

സ്കൂൾ ബസിൽ ട്രെയിനിടിച്ചു, നാല് കുട്ടികൾക്ക്‌ ദാരുണാന്ത്യം, നിരവധി കുട്ടികളുടെ പരിക്ക്

തമിഴ്‍നാട്ടിലെ കടലൂരിൽ സ്കൂൾ ബസ് ട്രെയിനിലിടിച്ച് നാല് കുട്ടികൾ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ കടലൂർ സർക്കാർ...

എംഎസ്‍സി കപ്പൽ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ

കേരള തീരത്ത് മെയ് 24 ന് മുങ്ങിയ ലൈബീരിയൻ പതാകയുള്ള കണ്ടെയ്നർ കപ്പലായ എംഎസ്‌സി എൽസ 3 ന്റെ സഹോദര കപ്പലായ എംഎസ്‌സി എല്‍സ അറസ്റ്റ് ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മുങ്ങൽ...

സ്‌കൂളുകളിലെ സൂംബയെ വിമർശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പഠിപ്പിക്കുമെന്ന ഉത്തരവില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്ന് അധ്യാപകനും വിസ്ഡം മുജാഹിദ് നേതാവുമായ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന...

കേരളത്തിൽ സ്വകാര്യ ബസ് സമരം തുടങ്ങി, അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്ന് സൂചന പണിമുടക്കായി സമരം നടത്തുന്നത്. 23ാം തീയതി മുതൽ...

രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാൻ തീരുവകൾ ഉപയോഗിക്കുന്നു; അമേരിക്കക്കെതിരെ ചൈന

അമേരിക്ക മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു മാർഗമായി തീരുവകൾ ഉപയോഗിക്കുന്നതിനെതിരെ ചൈന തിങ്കളാഴ്ച എതിർപ്പ് പ്രകടിപ്പിച്ചു. വികസ്വര രാജ്യങ്ങളുടെ ബ്രിക്സ് ഗ്രൂപ്പുമായി യോജിക്കുന്ന രാജ്യങ്ങൾക്ക് 10% അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ്...