വിജയ് നായകനായ ‘ജനനായകൻ’ റിലീസ് ചെയ്യാൻ ഹൈക്കോടതിയുടെ അനുമതി

വിജയ് നായകനാകുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന് ഉടനടി സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് മദ്രാസ് ഹൈക്കോടതി നിർദ്ദേശം നൽകി. ജനുവരി ഒൻപതിന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ്, സെൻസർ ബോർഡിന്റെ നടപടികൾ നീണ്ടുപോയതിനാൽ അനിശ്ചിതത്വത്തിലായിരുന്നു. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകിയതിനെത്തുടർന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ച സാഹചര്യത്തിലാണ് വെള്ളിയാഴ്ച കോടതിയുടെ ഈ സുപ്രധാന വിധി വന്നത്. സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നിയമതടസ്സങ്ങളെ തുടർന്ന് ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായതോടെ നിർമ്മാതാക്കൾക്ക് 50 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകാമെന്ന് നേരത്തെ കമ്മിറ്റി അറിയിച്ചിരുന്നതാണ്. എന്നാൽ പിന്നീട് ഇത് പുനഃപരിശോധനയ്ക്ക് അയച്ച സെൻസർ ബോർഡ് ചെയർമാന്റെ നടപടി നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. കേസ് പരിഗണിച്ച ജസ്റ്റിസ് പി.ടി. ആശ ചിത്രത്തിനെതിരെ ഉന്നയിക്കപ്പെട്ട പരാതികൾ ദുരുദ്ദേശപരമാണെന്നും പിൽക്കാലത്ത് പടച്ചുണ്ടാക്കിയവയാണെന്നും നിരീക്ഷിച്ചു. ഇത്തരം പരാതികൾക്ക് അമിത പ്രാധാന്യം നൽകുന്നത് സിനിമ വ്യവസായത്തിൽ അപകടകരമായ പ്രവണതകൾക്ക് വഴിവെക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ബോർഡ് നിർദ്ദേശിച്ച 27 മാറ്റങ്ങൾ വരുത്തി നിർമ്മാതാക്കൾ ചിത്രം വീണ്ടും സമർപ്പിച്ചിട്ടും സർട്ടിഫിക്കറ്റ് നൽകാത്തതിനെ കോടതി വിമർശിച്ചു.

പൂർണ്ണമായ രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകർ ‘ജനനായകനായി’ കാത്തിരിക്കുന്നത്. കോടതി വിധി അനുകൂലമായതോടെ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ

തമിഴ് സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജനനായകൻ’ റിലീസിന് മുൻപേ റെക്കോർഡുകൾ തകർക്കുകയാണ്. രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള വിജയ്‌യുടെ അവസാന ചിത്രമെന്ന പ്രത്യേകതയുള്ളതിനാൽ ആരാധകർക്കിടയിൽ വൻ ആവേശമാണ് നിലനിൽക്കുന്നത്. റിലീസിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ, ആഗോള തലത്തിലെ പ്രീ-സെയിൽസിലൂടെ മാത്രം ചിത്രം 15 കോടി രൂപ പിന്നിട്ടിരിക്കുകയാണ്.

ഷോൺ ജോർജിന് പിന്നാലെ കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം നടത്തി പി സി ജോർജ്

ബി ജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജിന് പിന്നാലെ കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം നടത്തി പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർഥി കൂടിയാണ് പി.സി.ജോർജ്. മെത്രാൻമാർ രാഷ്ട്രീയം പറഞ്ഞാൽ രാഷ്ട്രീയമായി തന്നെ...

ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം ലഭിച്ചു. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ആഴ്ചയാണ് തൊടുപുഴയില്‍ നിന്ന് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. ജനുവരി 30-നാണ് കേസിനാസ്പദമായ...

ബീഹാർ രാഷ്ട്രീയത്തിൽ പുതിയ യുഗം; നിതീഷ് കുമാർ രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു

ബീഹാർ രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ നീണ്ട ഒരു അധ്യായത്തിന് വിരാമമിട്ട് മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:15-നാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. ചടങ്ങിന് ശേഷം അദ്ദേഹം...

കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി, ദുരൂഹത തുടരുന്നു

കർണാടകയിലെ ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയ്ക്കായി ഇന്ന് ഊർജ്ജിതമായി തിരച്ചിൽ നടക്കവേ1500 അടി താഴ്ചയിൽ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് സ്വദേശി രമേശന്റെയും രേണുകയുടെയും മകൾ ശ്രീനന്ദയേയാണ് വിനോദയാത്രയ്ക്കെത്തിയപ്പോൾ കാണാതായത്. തിരക്കേറിയ സ്ഥലത്ത് നിന്നാണ്...

കേരളത്തിൽ മൂന്നു രാഷ്ട്രീയ മുന്നണികൾ തമ്മിൽ മത്സരിക്കുന്ന അവസാന തിരഞ്ഞെടുപ്പ്: രാജീവ് ചന്ദ്രശേഖർ

നിയമസഭ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ നിർണായക രാഷ്ട്രീയ പ്രസ്താവനയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ മൂന്നു രാഷ്ട്രീയ മുന്നണികൾ തമ്മിൽ മത്സരിക്കുന്ന അവസാന തിരഞ്ഞെടുപ്പായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ...

‘സഭക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടി വരും’: ഷോൺ ജോർജ്

സഭക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോൺ ജോർജ്. സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് ശക്തമായി പ്രതികരിച്ചു. ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്....

യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ പൊലീസ് കേസെടുത്തു

അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ പൊലീസ് കേസെടുത്തു. പോളിങ്ങ് ബൂത്തിൽ നിരോധന ഉത്തരവ് ലംഘിച്ചതിനാണ് ഷാനിമോൾക്കെതിരെ പൊലീസ് കേസെടുത്തത്. പൂച്ചാക്കൽ പൊലീസ് ആണ് കേസെടുത്തത്. എൽഡിഎഫ്, എൻഡിഎ പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. വോട്ടെടുപ്പ്...

വെടിനിർത്തൽ കരാറിന്റെ വിശദാംശങ്ങൾ വ്യക്തമാക്കണം: യുഎഇ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്​ ട്രംപ്​ പ്രഖ്യാപിച്ച യു.എസ്–ഇറാൻ വെടിനിർത്തൽ കരാറിന്റെ വിശദാംശങ്ങൾ വ്യക്തമാക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടു. കരാറിന്റെ വ്യവസ്ഥകൾ സംബന്ധിച്ച് കൂടുതൽ വ്യക്തത വേണമെന്നും വെടിനിർത്തലിനോട് ഇറാൻ പൂർണമായും നീതി പുലർത്തണമെന്നും യു.എ.ഇ...