ജാതീയത പ്രമേയമാക്കി ‘ഭാരത് സർക്കസ്’, കേരളത്തിൽ ഇന്നും ജാതീയത നിലനില്‍ക്കുന്നുണ്ടെന്ന് സംവിധായകൻ സോഹന്‍ സീനു ലാല്‍

ജാതീയതക്കെതിരെ ഉറക്കെ പറഞ്ഞ് സോഹന്‍ സീനു ലാല്‍ സംവിധാനം ചെയ്ത ‘ഭാരത സര്‍ക്കസ്’ ഇന്ത്യയിലും യുഎഇയിലും വെള്ളിയാഴ്ച റിലീസ് ചെയ്തു. ഇന്ത്യയിലും പ്രബുദ്ധമെന്ന് നാം കരുതുന്ന കേരളത്തിലും ഇന്നും ജാതീയത നിലനില്‍ക്കുന്നുണ്ട്. ചില കാര്യങ്ങള്‍ പറയുമ്പോള്‍ അത് ജാതിയിലേക്കെത്തിയാല്‍ ഒന്ന് ഒതുക്കി, വളച്ചു കെട്ടിപ്പറയുന്ന രീതി ചിലര്‍ സ്വീകരിച്ചു കണ്ടിട്ടുണ്ടെന്നും പലരുടെയും മനസ്സിലുള്ള ജാതീയത ഒരവസരം വന്നാല്‍ തല പൊക്കുമെന്നും ദുബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംവിധായകൻ സോഹന്‍ സീനു ലാല്‍ പറഞ്ഞു. സിനിമ നിർമ്മിക്കുമ്പോൾ തന്നെ പലവിധത്തിലുമുള്ള ആശങ്ക മനസ്സിലുണ്ടായിരുന്നു. പ്രശ്‌നമുണ്ടാക്കുമെന്ന് തോന്നുന്ന ഭാഗങ്ങള്‍ ഒഴിവാക്കി സെന്‍സറിന് കൊടുത്തുകൂടേയെന്ന് ചിലര്‍ ചോദിച്ചു. സെന്‍സര്‍ കടന്നുകിട്ടുമോ എന്ന ആശങ്ക തങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടായിരുന്നുവെന്നും സംവിധായകൻ പറഞ്ഞു. സമൂഹം എന്തു വിചാരിക്കുമെന്ന് നോക്കിയില്ലെന്നും പറയാനുള്ളത് ഉച്ചത്തില്‍ പറഞ്ഞെന്നും സോഹന്‍ കൂട്ടിച്ചേര്‍ത്തു.

ജാതി വെറിയുള്ളവരെ തുറന്നു കാട്ടിയ സിനിമയാണിതെന്ന് ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ഷൈന്‍ ടോം ചാക്കോ പറഞ്ഞു. കൊറോണ രൂക്ഷമായപ്പോഴും പ്രളയ കാലത്തും ഈ ജാതി വെറി കണ്ടില്ല എന്നാൽ പ്രളയ ജലം താഴ്ന്നപ്പോഴേക്കും അത് വീണ്ടും തല പൊക്കിയെന്നും ഷൈന്‍ടോം പറഞ്ഞു. പേരിന്റെയറ്റത്തു നിന്നു ജാതി വാല്‍ എടുത്തു കളഞ്ഞാലും മനസ്സിന്റെ ഉള്ളില്‍ നിന്ന് അത്തരം ചിന്താഗതി എടുത്തുകളയാന്‍ പറ്റാത്തവരാണ് നമുക്കു ചുറ്റുമുള്ളത്. ഒരു സിനിമ കണ്ടതിനു ശേഷം അതിന്മേല്‍ ചര്‍ച്ചകളുണ്ടാകുന്നുവെന്നത് തന്നെ വലിയ നേട്ടമാണ്. അതില്‍ എന്തോ കാര്യമായി ഉണ്ട് എന്നതാണ് അത് സൂചിപ്പിക്കുന്നത് എന്നും ഷൈൻ കൂട്ടിച്ചേർത്തു.

ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമയാണ് ഭാരത് സര്‍ക്കസെന്നും അതിന് ലഭിക്കുന്ന പോസിറ്റീവ് കമന്റ്‌സ് പ്രതീക്ഷ നല്‍കുന്നുവെന്നും പ്രവാസി വ്യവസായി കൂടിയായ നിര്‍മാതാവ് അനൂജ് ഷാജി പറഞ്ഞു. ജാതി വിഭാഗീയതെ കുറിച്ച് ഇത്ര ശക്തമായി പറയുന്ന ചിത്രം ഇതിനു മുന്‍പ് മലയാളത്തിലുണ്ടായിട്ടില്ല, ഒരു സിസ്റ്റത്തിലെ പുഴുക്കുത്തുകളെ പുറത്തു കൊണ്ടുവരികയാണ് ചെയ്തത്. അതിന് ധൈര്യം കാണിച്ച സംവിധായകനെയും നിര്‍മ്മാതാവിനെയും അഭിനന്ദിക്കുന്നതായി എം.എ നിഷാദ് പറഞ്ഞു. ചിത്രത്തിൽ ജയചന്ദ്രന്‍ നായര്‍ എന്ന പൊലീസുകാരന്റെ വേഷമാണ് എം.എ നിഷാദ് ചെയ്തിരിക്കുന്നത്. ജാതി രാഷ്ട്രീയത്തിനൊപ്പം നിയമസംവിധാനങ്ങള്‍, അധികാരശ്രേണി എന്നിവയിലെ ശരികേടുകളും ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് ഭാരത് സര്‍ക്കസെന്ന് മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന ബിനു പപ്പു പറഞ്ഞു.

ദുബായില്‍ നടത്തിയ വാർത്താസമ്മേളത്തില്‍ സംവിധായകൻ സോഹൻ സീനുലാൽ, ഷൈൻ ടോം ചാക്കോ, എം എ നിഷാദ്, ബിനു പപ്പു, മേഘ തോമസ്, അനു നായർ, നിർമാതാവ് അനൂജ് ഷാജി തുടങ്ങിയവർ പങ്കെടുത്തു.

നടി ചാർമിളയുടെ ആരോപണം ശരിവച്ച് നടൻ വിഷ്ണു

സംവിധായകൻ ഹരിഹരൻ തന്നോട് മോശമായി പെരുമാറിയതായുള്ള നടി ചാർമിളയുടെ ആരോപണങ്ങൾ ശരിവച്ച് നടൻ വിഷ്ണു. നടി ചാർമിള വഴങ്ങുമോയെന്ന് സംവിധായകൻ ഹരിഹരൻ തന്നോട് ചോദിച്ചതായി നടൻ വിഷ്ണു. ‘‘ഹരിഹരൻ അയൽവാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി...

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടല്‍, അവശനിലയിലായ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. ഓഗസ്റ്റ് 21 നായിരുന്നു കൊമ്പൻമാര്‍ തമ്മിൽ കൊമ്പുക്കോർത്തത്. സംഭവത്തിൽ മുറിവാലൻക്കൊമ്പന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ...

മുകേഷിന് ജാമ്യം നൽകരുത്, മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസ്

മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷക്കെതിരെ കേരള പോലീസ്. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പോലീസിന്റെ ആവശ്യം. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നീക്കം. ഇത് സംബന്ധിച്ച് എറണാകുളം...

ഡൽഹി മുതൽ ചെന്നൈ വരെ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില വർദ്ധിച്ചു, ഇന്ന് മുതൽ പ്രബല്യത്തിൽ

എണ്ണ വിപണന കമ്പനികൾ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഞായറാഴ്ച മുതൽ വർധിപ്പിച്ചു. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ നിരക്ക് സെപ്റ്റംബർ 1 മുതൽ 39...

വ്യാജ ആരോപണങ്ങൾ, നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നു: നടൻ ജയസൂര്യ

തനിക്ക് നേരെ ഇപ്പോൾ ഉയരുന്നതെല്ലാം വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും വ്യക്തമാക്കി നടൻ ജയസൂര്യ. വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകും എന്നും...

​കെ ​ജെ ​ബേബി (കനവ് ബേബി) അന്തരിച്ചു

ക​ന​വ്​ ​എ​ന്ന​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​വി​ദ്യാ​ഭ്യാ​സ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ പ്രശസ്‌തനായ​ ​കെ.​ജെ.​ ​ബേബി (കനവ് ബേബി) അന്തരിച്ചു. കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. 70...

ഹരിയാന തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം, വോട്ടെണ്ണൽ ഒക്ടോബർ 8ന്

ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രഖ്യാപിച്ചു, അത് ഒക്ടോബർ 1 മുതൽ ഒക്ടോബർ 5, 2024 ലേക്ക് മാറ്റി. തുടർന്ന്, ജമ്മു കശ്മീർ, ഹരിയാന നിയമസഭാ...