മുംബൈ: വിവാദങ്ങൾക്കും കാത്തിരിപ്പിനും വിരാമം ഇട്ടുകൊണ്ട് തിയേറ്ററിൽ എത്തുകയാണ് ഷാരൂഖ് ഖാൻ ചിത്രമായ പഠാൻ. വിവാദങ്ങളെയും ഭീഷണികളെയും എല്ലാം നേരിട്ട് പഠാൻ മുന്നോട്ടു കുതിക്കുന്ന കാഴ്ചയാണ് ഇപ്പോൾ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോയുലൂടെ കാണാൻ കഴിയുന്നത്. ഇതുവരെ 10 ലക്ഷത്തിൽ പരം ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്. രണ്ടു കോടി രൂപ അടുപ്പിച്ച് ചിത്രം നേടിയിട്ടുള്ള വാർത്തകളാണ് പുറത്തുവരുന്നത്.
കോവിഡ് കാലത്തിനു ശേഷമുള്ള ബോളിവുഡ് റിലീസ് ചിത്രങ്ങളിൽ രൺബീർ കബീറിന്റെ ബ്രഹ്മാസ്ത്രമായിരുന്നു റെക്കോർഡിൽ ഏറ്റവും മുന്നിൽ നിന്നിരുന്നത്. എന്നാൽ ഇപ്പോൾ സ്ഥിതിയാകെ മാറിയിരിക്കുകയാണ്. 19.66കോടിയാണ് ബ്രഹ്മാസ്ത്രയ്ക്ക് അഡ്വാൻസ് ബുക്കിങ്ങിലൂടെ ലഭിച്ച വരുമാനം. എന്നാൽ ഇപ്പോൾ ബ്രഹ്മാസ്ത്രത്തെയും മറികടന്ന് പഠാന്റെ അഡ്വാൻസ് ബുക്കിംഗ് വരുമാനം 20 കോടിക്കും മുകളിൽ ആണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം 3500 ൽ അധികം സ്ക്രീനുകളിൽ പഠാൻ റിലീസ് ചെയ്യും എന്നാണ് അറിയാൻ കഴിയുന്നത്.