പണ്ടാര അടുപ്പിൽ തീ പകർന്നു, ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. ഒരുക്കങ്ങൾ പൂർത്തിയാക്കി രാവിലെ 10.15 ഓടെ ദേവിയെ പാടി കുടിയിരുത്തിയ ശേഷം പണ്ടാര അടുപ്പിലേക്കു ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് തീ പകർന്നു. ഇതോടെ 2025ലെ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായി. ക്ഷേത്ര പരിസരത്തു നിന്ന് കിലോമീറ്ററുകളോളം ചുറ്റളവിലുള്ള ലക്ഷക്കണക്കിന് അടുപ്പുകളിലേക്ക് തീപടർന്നു. 1.15 നാണ് നിവേദ്യം. ആറ്റുകാലമ്മയ്ക്ക് നിവേദ്യമർപ്പിക്കാനായി ലക്ഷക്കണക്കിന് ഭക്തന്മാരാണ് അനന്തപുരിയിൽ എത്തിച്ചേർന്നിരിക്കുന്നത്.

ഇന്ന് രാത്രി 7.45ന് കുത്തിയോട്ടവും ചൂരൽകുത്തും നടക്കും. രാത്രി 11.15ന്‌ പുറത്തെഴുന്നള്ളിപ്പും വെള്ളി രാവിലെ എട്ടിന്‌ അകത്തെഴുന്നള്ളിപ്പും നടക്കും. രാത്രി 10ന്‌ കാപ്പഴിക്കും. രാത്രി ഒന്നിന്‌ കുരുതി തർപ്പണത്തോടെ പൊങ്കാല മഹോത്സവത്തിന്‌ സമാപനമാകും.രാത്രി 7.45-ന്‌ കുത്തിയോട്ടവും ചൂരൽകുത്തും നടക്കും. നാളെ രാവിലെ എട്ടിന്‌ അകത്തെഴുന്നള്ളിപ്പും 10-ന്‌ കാപ്പഴിക്കൽ ചടങ്ങും നടക്കും. രാത്രി ഒന്നിന്‌ കുരുതി തർപ്പണത്തോടെ പൊങ്കാല മഹോത്സവത്തിന്‌ സമാപനമാകും.

ദേവീദർശനത്തിനായി നീണ്ട ക്യൂവാണ് രാവിലെ ഉണ്ടായിരുന്നത്. പൊങ്കാലയർപ്പണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ന​ഗരത്തിൽ ഒരുക്കിയിരിക്കുന്നത്. ക്ലബ്ബുകളും റസിഡൻ്റ്സ് അസോസിയേഷനുകളും ഭക്തർക്ക് പൊങ്കാല അർപ്പിക്കുന്നതിനായുള്ള സൗകര്യം ഒരുക്കിയിരുന്നു. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസും ഒരുക്കിയിരിക്കുന്നത്.

ക്ഷേത്രപരിസരത്ത് മാത്രമല്ല നഗരത്തിലെ വിവിധ സ്ഥലങ്ങളിലും അടുപ്പുകൾ നിരന്നിട്ടുണ്ട്. അതേസമയം സ്മാർട്ട് സിറ്റിയുടെ ഭാഗമായി നഗരത്തിൽ വിലയേറിയ ടൈലുകൾ പാകിയ ഭാഗത്ത് അടുപ്പുകൾ കൂട്ടരുതെന്ന് നഗരസഭ അഭ്യർത്ഥിച്ചിട്ടുണ്ട്. കൊടുംവേനൽ കണക്കിലെടുത്ത് അകലം പാലിച്ച് അടുപ്പ് കൂട്ടണമെന്നും നിർദ്ദേശമുണ്ട്.

ഇന്നലെ ഉച്ചമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ആരംഭിച്ചിട്ടുണ്ട്. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് കുടിവെള്ളവും അന്നദാനവും വിതരണം നടത്തുന്നിടത്ത് ആരോഗ്യവകുപ്പ് പ്രത്യേക പരിശോധനകൾ നടത്തുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.

മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ

മലപ്പുറം ജില്ലയിലെ തിരുവാലിയിൽ വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. പൂന്തോട്ടത്തിലെ റോഡരികിലെ കാഞ്ഞിരമരത്തിന് സമീപമാണ് 17നോളം വവ്വാലുകളെ കഴിഞ്ഞ ദിവസം ചത്ത് നിലയിൽ കണ്ടെത്തുന്നത്. പരിഭ്രാന്തരായ നാട്ടുകാർ അധികൃതരെ വിവരമറിയിച്ചു. തുടർന്ന്...

’70 മില്യൺ പൊങ്കാല ഇടുന്നുവെന്നാണ് കണക്ക്’: സുരേഷ് ഗോപി

തിരുവനന്തപുരം: ദുഷ്ടലാക്കോടെ യുവത്വത്തെയും അതുവഴി ഭാരതത്തെയും നശിപ്പിക്കാനുള്ള ഉദേശത്തെ കത്തിച്ചുകളയാനുള്ള പ്രാർത്ഥന ആയിരിക്കണം പൊങ്കാലയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അദ്ദേഹം ആശാ പ്രവർത്തകരുടെ സമരവേദി സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം...

യാഗശാലയായി തലസ്ഥാനം, പൊങ്കാല നിവേദിച്ചതോടെ ഭക്തർ മടങ്ങുന്നു

തിരുവനന്തപുരം: കൊടുംചൂടിനിടയിലും ഇന്ന് തലസ്ഥാന നഗരി മുഴുവൻ ആറ്റുകാൽ ദേവിയുടെ അനുഗ്രഹത്തിൻ്റെ കുളിർമ്മയിലാണ്. ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽ പൊങ്കാല നിവേദിച്ചതോടെ നഗരത്തിൽ വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളിലും പുണ്യാഹം തളിച്ചു.തുടർന്ന് ദേവിക്ക് പൊങ്കല സമർപ്പിച്ച...

ഈ വർഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം നാളെ

ഈ വർഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം 2025 മാർച്ച് 14 ന്, അതായത് നാളെ രാവിലെ 9:29 ന് ആരംഭിച്ച് വൈകുന്നേരം 3:29 ന് അവസാനിക്കും. ചന്ദ്രഗ്രഹണത്തിന്റെ ആകെ ദൈർഘ്യം 6 മണിക്കൂർ 02...

ആശാ പ്രവർത്തകർക്ക് സൗജന്യമായി പൊങ്കാല കിറ്റ് വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പടിക്കൽ സമരം തുടരുന്ന ആശാ പ്രവർത്തകർക്കു സൗജന്യമായി പൊങ്കാല കിറ്റ് വിതരണം ചെയ്തു കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്നലെ രാവിലെ യാത്രയ്ക്കിടയിൽ സമരവേദിയിൽ എത്തി കിറ്റ് എത്തിക്കാമെന്ന് ഉറപ്പു നൽകിയിരുന്നു....

ആറളത്ത് കാട്ടാന ആക്രമണത്തിൽ ചെത്ത് തൊഴിലാളിക്ക് ഗുരുതരപരിക്ക്

കണ്ണൂര്‍: ആറളത്ത് വീണ്ടും കാട്ടാന ആക്രമണം. ചെടിക്കുളം സ്വദേശിയായ കള്ള് ചെത്ത് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ടികെ പ്രസാദ് (50)നാണ് പരിക്കേറ്റത്. പരിക്കേറ്റ പ്രസാദിനെ കണ്ണൂരിലെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫാമിലെ മൂന്നാം...

ട്രെയിൻ ഹൈജാക്ക് ചെയ്ത ബലൂച് വിമതരെ വധിച്ചെന്ന് പാക് സൈന്യം, ബന്ദികളെ മോചിപ്പിച്ചു

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ട്രെയിൻ തട്ടിക്കൊണ്ടുപോയി യാത്രക്കാരെ ബന്ദികളാക്കിയ എല്ലാ ബലൂച് വിമതരും കൊല്ലപ്പെട്ടെന്നും ബന്ദികളെ മോചിപ്പിച്ചതായും പാകിസ്ഥാൻ സൈന്യം അവകാശപ്പെടുന്നു. നടപടികൾ അവസാനിപ്പിച്ചതായി പാകിസ്ഥാൻ സൈന്യം അറിയിച്ചു. ബലൂച് ലിബറേഷൻ ആർമി (ബി‌എൽ‌എ) നടത്തിയ...

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ നിന്ന് മാറ്റണം; അധികൃതർക്ക് അപേക്ഷ നൽകി വി എ ബാലു

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് ജാതിവിവേചനം നേരിട്ട വി എ ബാലു ദേവസ്വം അധികൃതർക്ക് അപേക്ഷ നൽകി. താൻ കാരണം ഒരു പ്രശ്നം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല, ഉത്സവകാലം അടുത്തുവരികയാണ്,...