പ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് നാളെ തുടക്കമാവും. വള്ള സദ്യക്ക് തുടക്കംകുറിച്ച് അടുപ്പിൽ അഗ്നി പകർന്നു. ക്ഷേത്ര ശ്രീകോവിലിൽനിന്നു പകർന്ന ദീപം, മേൽശാന്തി രമേശ് തിരുമേനി പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്.രാജന് കൈമാറിയപ്പോൾ വഞ്ചിപ്പാട്ടിന്റെ ഈരടികളും വാദ്യമേളങ്ങളും അകമ്പടിയായി. മുതിർന്ന പാചകവിദഗ്ധൻ വാസുപിള്ളയ്ക്കു പള്ളിയോട സേവാസംഘം പ്രസിഡന്റ് അഗ്നി കൈമാറി. തുടർന്ന് അടുപ്പിലേക്കു തീ പകർന്നു. നാളെയാണ് പ്രസിദ്ധമായ ആറന്മുള വള്ളസദ്യ ആരംഭിക്കുന്നത്. വള്ളസദ്യക്ക് തുടക്കം കുറിച്ച് ക്ഷേത്ര ശ്രീകോവിലിൽനിന്നു പകർന്ന ദീപം, മേൽശാന്തി രമേശ് തിരുമേനി പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്.രാജന് കൈമാറിയപ്പോൾ വഞ്ചിപ്പാട്ടിന്റെ ഈരടികളും വാദ്യമേളങ്ങളും അകമ്പടിയായി. മുതിർന്ന പാചകവിദഗ്ധൻ വാസുപിള്ളയ്ക്കു പള്ളിയോട സേവാസംഘം പ്രസിഡന്റ് അഗ്നി കൈമാറി. തുടർന്ന് അടുപ്പിലേക്കു തീ പകർന്നു. നാളെയാണ് പ്രസിദ്ധമായ ആറന്മുള വള്ളസദ്യ ആരംഭിക്കുന്നത്.
ഒക്ടോബർ 2 വരെയാണ് വള്ളസദ്യ. ഇതുവരെ 450 സദ്യയുടെ ബുക്കിങ് പിന്നിട്ടു. അഭീഷ്ടകാര്യ സിദ്ധിക്കായാണ് ഭക്തർ ആറന്മുളയിൽ വള്ളസദ്യ നടത്തുന്നത്. 64 തരം വിഭവങ്ങളാണ് സദ്യയിൽ വിളമ്പുന്നത്. ആദ്യദിവസത്തെ വള്ളസദ്യയിൽ 10 പള്ളിയോടങ്ങളാണ് പങ്കെടുക്കുന്നത്. വള്ളസദ്യ വഴിപാടുകൾക്ക് മുന്നോടിയായി ക്ഷേത്രത്തിൽ തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് വാസുദേവൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ അഷ്ടദ്രവ്യമഹാഗണപതിഹോമം നടന്നു.
52 കരകളിൽനിന്നുള്ള പള്ളിയോടങ്ങളാണ് വിവിധ ദിവസങ്ങളിലായി തിരുവാറന്മുളയപ്പനെ കാണാനെത്തുന്നത്.പള്ളിയോട സേവാസംഘം സെക്രട്ടറി പാർഥസാരഥി ആർ.പിള്ള, വൈസ് പ്രസിഡന്റ് സുരേഷ് ജി.വെൺപാല, ജോയിന്റ് സെക്രട്ടറി പ്രദീപ് ചെറുകോൽ, വള്ളസദ്യ കൺവീനർ വി.കെ.ചന്ദ്രൻ, ആറന്മുള ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ജയകുമാർ, നിർവഹണ സമിതി അംഗങ്ങളായ കെ. ഹരിദാസ്, കെ.എസ്.സുധീർ, പള്ളിയോട സേവാസംഘം എക്സിക്യൂട്ടീവ് അംഗങ്ങളായ ശശികുമാർ കിഴ്‌വന്മഴി, പി.ആർ.ഷാജി, പി.കെ.ചന്ദ്രശേഖരൻ നായർ എന്നിവർ പങ്കെടുത്തു.