ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം 2023 ഏപ്രില്‍ 20 വ്യാഴാഴ്ച സംഭവിക്കും. ഭൂമിക്കും സൂര്യനും ഇടയില്‍ ചന്ദ്രന്‍ വരുകയും സൂര്യന്റെ ദര്‍ശനം പൂര്‍ണ്ണമായോ ഭാഗികമായോ തടയുകയും ചെയ്യുന്നതാണ് സൂര്യഗ്രഹണം. ഈ ഗ്രഹണം രാവിലെ 7.4 ന് ആരംഭിച്ച് ഉച്ചയ്ക്ക് 12.29 ന് അവസാനിക്കും. സൂര്യഗ്രഹണത്തിന്റെ ദൈര്‍ഘ്യം 5 മണിക്കൂര്‍ 24 മിനിറ്റ് ആയിരിക്കും.
സൂര്യഗ്രഹണം ഭൂമിശാസ്ത്രപരമായ ഒരു പ്രതിഭാസമാണെങ്കിലും അതിനെ ജ്യോതിഷപരമായും ബന്ധപ്പെടുത്താറുണ്ട്. ഇത്തവണ 19 വര്‍ഷത്തിന് ശേഷം മേടം രാശിയിലാണ് സൂര്യഗ്രഹണം സംഭവിക്കാന്‍ പോകുന്നത്. സൂര്യഗ്രഹണ സമയത്ത് എന്തൊക്ക ചെയ്യാന്‍ പാടില്ല എന്നും ആചാര്യന്മാർ വെളിപ്പെടുത്തിയിട്ടുണ്ട്.
സൂര്യഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് സ്‌കന്ദപുരാണത്തിലും പരാമര്‍ശമുണ്ട്. ഗ്രഹണ സമയത്ത് സൂര്യനെ നേരിട്ട് നോക്കരുത്. ഈ ഗ്രഹണസമയത്ത് നെഗറ്റീവ് ശക്തികള്‍ ആധിപത്യം പുലര്‍ത്തുന്നതിനാൽ ആളൊഴിഞ്ഞ സ്ഥലത്തോ ശ്മശാനത്തിലോ ഒറ്റയ്ക്ക് പോകരുതെന്നാണ് വിശ്വാസം. ഗ്രഹണ സമയത്തെ യാത്ര ഒഴിവാക്കണം, ശാരീരിക ബന്ധത്തിലേര്‍പ്പെടെരുതെന്നും പറയപ്പെടുന്നുണ്ട്. ജ്യോതിഷ പ്രകാരം ഗ്രഹണ സമയത്ത് ഉറങ്ങുന്നത് നന്നല്ല. സൂചിയില്‍ നൂല്‍ കോര്‍ക്കരുത്. ഈശ്വരഭജനം നല്ലതാണ്