ഇന്ന് മേടഷഷ്ഠി: സുബ്രഹ്മണ്യ സ്വാമിക്ക് പ്രാധാന്യമുള്ള ദിനം

സുബ്രഹ്മണ്യ സ്വാമിക്ക് പ്രധാനപ്പെട്ട ദിവസമാണ് മേടമാസത്തിലെ ഷഷ്ഠി. 2023 ഏപ്രിൽ 26 ബുധനാഴ്ച ആണ് മേടഷഷ്ഠി. ഈ ദിവസം ക്ഷേത്രദർശനം നടത്തി ഭഗവൽ മന്ത്രങ്ങൾ ജപിച്ചാൽ ചൊവ്വാ ദോഷ ശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. ഈ ദിനത്തിൽ സുബ്രഹ്മണ്യ ക്ഷേത്രദർശനം നടത്തി വഴിപാടുകൾ സമർപ്പിക്കുന്നത് സത്ഫലം നൽകും. നാരങ്ങാമാല സമർപ്പണം , ഷഷ്ഠിപൂജ, പനിനീര്‍ ,പഞ്ചാമൃതം, അരളിപ്പൂമാല ,കുമാരസൂക്ത പുഷ്‌പാഞ്‌ജലി എന്നിവ വഴിപാടായി സമർപ്പിക്കുന്നത് അത്യുത്തമം.

ജ്യോതിശാസ്ത്രപ്രകാരം ചൊവ്വയുടെ ദേവതയാണ് സുബ്രഹ്മണ്യ സ്വാമി. ഉദ്ദിഷ്ടകാര്യസിദ്ദിക്കും സര്‍പ്പദോഷശാന്തിക്കും സന്താനങ്ങളുടെ ശ്രേയസിനും കുജദോഷ ശാന്തിക്കും ത്വക് രോഗശമനത്തിനും ഉത്തമമാണ് ഷഷ്ഠി വ്രതം. വെളുത്തപക്ഷ ഷഷ്ഠിയിലാണ് വ്രതം അനുഷ്ഠിക്കേണ്ടത്. ഒരിക്കലോടെ ഷഷ്ഠിദിനത്തിൽ മാത്രം വ്രതം അനുഷ്ഠിക്കുന്നവരുണ്ട്. വ്രത ദിനത്തിൽ രാവിലെയും വൈകിട്ടും സുബ്രമണ്യനാമ ഭജനം, ഒരിക്കലൂണ് എന്നിവ അഭികാമ്യം. ഷഷ്ഠി ദിവസം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനവും വഴിപാടുകളും മറ്റും നടത്തി ഉച്ചസമയത്തെ ഷഷ്ഠി പൂജയും തൊഴുത് ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന നേദിച്ച പടച്ചോറും കഴിച്ചു വേണം വ്രതം പൂർത്തിയാക്കാൻ. ഷഷ്ഠിദിനത്തിൽ സന്ധ്യയ്ക്ക് സുബ്രഹ്മണ്യഭജനവും ഷഷ്‌ഠിസ്‌തുതി ചൊല്ലുന്നതും ഉത്തമമാണ്. പിറ്റേന്നു തുളസീ തീർഥം സേവിച്ച് പാരണ വിടാം .

സന്താനങ്ങളുടെ അഭിവൃദ്ധിക്കായി പ്രഭാതത്തിൽ കുറഞ്ഞത് 9 തവണയെങ്കിലും സുബ്രഹ്മണ്യ ഗായത്രി ജപിക്കുന്നത് നല്ലതാണ്. 108 തവണ ജപിക്കുന്നത് ശ്രേഷ്ഠം.

സുബ്രഹ്മണ്യ ഗായത്രി:

സനല്‍ക്കുമാരായ വിദ്മഹേ

ഷഡാനനായ ധീമഹീ

തന്വോ സ്കന്ദ: പ്രചോദയാത്

ഷഷ്ഠി ദിനത്തിൽ ഭഗവാന്റെ മൂലമന്ത്രമായ ‘ഓം വചത്ഭുവേ നമഃ 108 തവണ ജപിക്കണം. മുരുകനെ പ്രാര്‍ത്ഥിക്കുമ്പോള്‍ ‘ഓം ശരവണ ഭവ: ‘ എന്ന മന്ത്രം 21 തവണ ജപിക്കുന്നതും ഉത്തമമാണ്.

സുബ്രമണ്യസ്തുതി

ഷഡാനനം ചന്ദന ലേപിതാംഗം

മഹാത്ഭുതം ദിവ്യ മയൂര വാഹനം

രുദ്രസ്യ സൂനും സുരലോക നാഥം

ബ്രമണ്യ ദേവം ശരണം പ്രബദ്യേ

ആശ്ചര്യവീരം സുകുമാരരൂപം

തേജസ്വിനം ദേവഗണാഭിവന്ദ്യം

ഏണാങ്കഗൗരീ തനയം കുമാരം

സ്കന്ദം വിശാഖം സതതം നമാമി

സ്കന്ദായ കാർത്തികേയായ

പാർവതി നന്ദനായ ച

മഹാദേവ കുമാരായ

വിവാദം അവസാനിച്ചു, വി കെ പ്രശാന്ത് എംഎല്‍എ ശാസ്തമംഗലത്തെ ഓഫീസ് ഒഴിയുന്നു

തിരുവനന്തപുരം: വിവാദമായ ശാസ്തമംഗലത്തെ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് വി കെ പ്രശാന്ത് എംഎല്‍എ ഒഴിയുന്നു. ശാസ്തമംഗലത്ത് നിന്നും ഒരു കിലോമീറ്റർ അകലെ മരുതംകുഴിയിലേക്ക് ഓഫിസ് മാറാനാണ് തീരുമാനം. വട്ടിയൂർക്കാവ് യൂത്ത്...

അബുദാബിയിലെ ബട്ടർഫ്ലൈ ഗാർഡൻ ജനുവരി 9 ന് തുറക്കും

അബുദാബിയിലെ അൽ ഖാനയിൽ ഏറ്റവും പുതിയ ആകർഷണമായ ബട്ടർഫ്ലൈ ഗാർഡൻസ് 2026 ജനുവരി 9 ന് പൊതുജനങ്ങൾക്കായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. പതിനായിരത്തിലേറെ ചിത്രശലഭങ്ങളുടെ ആവാസ കേന്ദ്രത്തിൽ അവയ്ക്ക് അനുയോജ്യമായ വിധത്തിലാണ് താപനില...

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് 21 വരെ നീട്ടി, പരാതിക്കാരിയെ കക്ഷി ചേർത്തു

പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി ഈ മാസം 21 വരെ നീട്ടി. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പരാതിക്കാരിയെ കക്ഷി ചേർത്ത കോടതി, മറുപടി...

ഡൽഹിയിലെ ഇലാഹി മസ്ജിദ് പരിസരത്തെ ഒഴിപ്പിക്കലിനിടെ സംഘർഷം; പോലീസിന് നേരെ കല്ലേറ്

ഡൽഹിയിലെ തുർക്ക്മാൻ ഗേറ്റിലുള്ള ഫൈസ് ഇലാഹി പള്ളിക്ക് സമീപം നടന്ന കയ്യേറ്റം ഒഴിപ്പിക്കൽ നടപടി സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിഞ്ഞതിനെത്തുടർന്ന് കണ്ണീർവാതകം പ്രയോഗിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ പോലീസ്...

ശബരിമല സ്വർണ്ണക്കൊള്ള; പത്മകുമാറിൻറ ജാമ്യാപേക്ഷ വീണ്ടും തള്ളി

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ എ. പത്മകുമാറിന്റെ ജാമ്യപേക്ഷ തള്ളി കൊല്ലം വിജിലൻസ് കോടതി. ദ്വാരപാലക ശില്പങ്ങളുടെ കേസിലാണ് വിധി പറഞ്ഞത്. സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും...

തമിഴ്‌നാട്ടില്‍ പിഎംകെ ഇനി എന്‍ഡിഎയില്‍

ഈ വര്‍ഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വന്‍ രാഷ്ട്രീയ നീക്കവുമായി എന്‍ഡിഎ പട്ടാളി മക്കള്‍ പാര്‍ട്ടി (പിഎംകെ) എന്‍ഡിഎ മുന്നണിയില്‍ ചേരുമെന്ന് മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് സ്ഥിരീകരിച്ചിരിക്കുന്നത്.നിലവില്‍...

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി

ഫിലിപ്പീൻസിന്റെ കിഴക്കൻ ഭാഗങ്ങളിൽ ബുധനാഴ്ച അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ (USGS) അറിയിച്ചു. ബകുലിൻ നഗരത്തിൽ നിന്ന് ഏകദേശം 68...

സ്വർണ്ണവില സർവ്വകാല റെക്കോഡിൽ, ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വർദ്ധിച്ചു

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കുതിയ്ക്കുന്നു. ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വർദ്ധിച്ചത്. ഒരു ലക്ഷം കടന്ന വില ഇപ്പോൾ അതേ വേഗതയിൽ തന്നെ മുന്നേറുകയാണ്. ഇന്നലെ ഗ്രാമിന് 12,725...