തിരുവനന്തപുരം: സംസ്‌ഥാനത്ത് അരിക്ക് ഇരട്ടി വിലയാണ് കഴിഞ്ഞ നാല് മാസത്തിനിടയിൽ വർധിച്ചത്. പൊന്നി ഒഴിച്ചുള്ള എല്ലാ ഇനങ്ങള്‍ക്കും വില കൂടി. ജയ അരിക്ക് മാത്രം കിലോയ്ക്ക് 25 രൂപ കൂടി. 35 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ ജയ അരിയുടെ വില 60 ലെത്തി. 37 രൂപയായിരുന്ന വടി മട്ടയുടെ വില 62 ല്‍ ആണ് ഇപ്പോൾ. കുറുവ അരിയുടെ വില 32 ല്‍ നിന്ന് 40ലു 32 രൂപയായിരുന്ന ഉണ്ടമട്ടയുടെ വില 43ലെത്തി. മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ജ്യോതി അരിയുടെ വില കിലോയ്ക്ക് 38ൽ നിന്ന് 62ൽ എത്തി.
ആന്ധ്ര,കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഉല്‍പ്പാദനത്തില്‍ വന്ന കുറവാണ് വിലക്കയറ്റത്തിന്‍റെ മുഖ്യ കാരണം. ആന്ധ്രയിൽ സർക്കാർ നേരിട്ട് അരി സംഭരിച്ച് തുടങ്ങിയതോടെ അവിടെ പൊതുവിപണിയിൽ നെല്ലും അരിയും കിട്ടാതായി. കർണാടകയിൽനിന്നും തമിഴ്നാട്ടിൽനിന്നും അരിയുടെ വരവ് കുറഞ്ഞു. അരി വില കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി.ആന്ധ്രയില്‍ നിന്ന് ജയ അരി ഇറക്കുമതി ചെയ്യാനാണ് നീക്കം.ആന്ധ്രപ്രദേശ് പൊതുവിതരണ വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥ സംഘവും ഇന്ന് തിരുവനന്തപുരത്തെത്തും.നാളെ മന്ത്രി ജിആര്‍ അനിലിന്‍റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും.അരിവില കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് നടപടികള്‍ വേഗത്തിലാക്കുന്നത്