രണ്ടാമത് അന്താരാഷ്ട്ര ആർ സി എയ്റോബാറ്റിക്സ് മത്സരങ്ങൾ 2026 ഫെബ്രുവരി 4-ന് അൽ ഐനിൽ ആരംഭിക്കും. 2026 ജനുവരി 27-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 4-ന് ആരംഭിക്കുന്ന ഇന്റർനാഷണൽ ആർ സി എയ്റോബാറ്റിക്സ് കോംപറ്റീഷൻ – അൽ ഐൻ 2026 ഫെബ്രുവരി 8 വരെ നീണ്ട് നിൽക്കും.
റേഡിയോ നിയന്ത്രണ എയറോമോഡലിംഗിനുള്ള ഒരു ആഗോള പ്ലാറ്റ്‌ഫോമാണ് ഇന്റർനാഷണൽ ആർ സി എയ്റോബാറ്റിക്സ് കോംപറ്റീഷൻ – അൽ ഐൻ 2026. ഈ മത്സരത്തിന്റെ രണ്ടാമത് പതിപ്പിൽ 26 രാജ്യങ്ങളിൽ നിന്നുള്ള 86 പ്രൊഫഷണൽ മത്സരാർത്ഥികൾ പങ്കെടുക്കുന്നതാണ്.
റിമോട്ട് നിയന്ത്രിത വിമാനങ്ങളുടെ ആകാശ പ്രദർശനങ്ങളും ഇതിന്റെ ഭാഗമായി നടക്കുന്നതാണ്. 2025-ൽ നടന്ന ഈ മത്സരത്തിന്റെ ആദ്യ പതിപ്പിൽ 16 രാജ്യങ്ങളിൽ നിന്നുള്ള 40 അത്‌ലറ്റുകൾ പങ്കെടുത്തിരുന്നു.

