“സിനിമയുടെ വിജയത്തിന് ഫോർമുല ഇല്ല, ലാഭ-നഷ്ട കണക്കുകൾ പുറത്തുവിടുന്നതിൽ വിയോജിപ്പ് “: നടൻ നിവിൻ പോളി

ദുബായ്: നല്ല തിരക്കഥയും നല്ല സംവിധായകരുടെ സിനിമയും തെരഞ്ഞെടുത്താലും സിനിമ വിജയിക്കണമെന്നില്ലെന്നും സിനിമയുടെ വിജയത്തിന് ഫോർമുലയില്ലെന്നും നടൻ നിവിൻ പോളി. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത പുതിയ സിനിമയായ ‘സർവ്വം മായ’ എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു നിവിൻ മനസ്സ് തുറന്നത്. സിനിമയുടെ ലാഭ-നഷ്ടക്കണക്കുകള്‍ പുറത്തുവിടുന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ നടപടിയെയും നിവിൻ വിമർശിച്ചു. ഇത്തരം പ്രവണതകൾ തെറ്റാണെന്നും ഏവരും ഒരുമിച്ച് സിനിമയെ മുന്നോട്ടുകൊണ്ടുപോവാൻ ശ്രമിക്കുമ്പോൾ ഇത്തരം നടപടികൾ മലയാള സിനിമയെ ദോഷകരമായി ബാധിക്കുമെന്നും അത് വേണ്ട എന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും നിവിന്‍ പോളി പറഞ്ഞു.

സിനിമയോടൊപ്പം സ്റ്റാർട്ട് അപ് പ്ലാറ്റുഫോമുകളും തന്റെ ഇഷ്ടമേഖലയാണെന്നും അതിന്റെ ഭാഗമായാണ് CRAV എന്ന പുതിയ സ്റ്റാർട്ട് അപ് പ്ലാറ്റുഫോമെന്നും നിവിൻ കൂട്ടിച്ചേർത്തു. സുഹൃത്ത് അജുവുമൊത്ത് ജോലി ചെയ്യുകയെന്നുളളത് എപ്പോഴും സന്തോഷമുളള കാര്യമാണ്. ഒരു ഇടവേളയ്ക്ക് ശേഷമാണ് അജുവുമൊത്ത് സിനിമ ചെയ്യുന്നത്. സിനിമയ്ക്ക് പുറത്തും നല്ല സുഹൃത്തുക്കൾ ആയതിനാൽ സിനിമകളില്‍ നല്ല കെമിസ്ട്രി തോന്നാറുണ്ടെന്നും അത് സിനിമയിൽ ഗുണം ചെയ്തുവെന്നും നിവിന്‍ പറഞ്ഞു.

തന്റെ അച്ഛന്റെ അടുത്ത സുഹൃത്തും സിനിമകൾ ഒരുമിച്ച് ചെയ്തയാളുമായ അന്തരിച്ച ശ്രീനിവാസന്‍റെ കലാ സാഹിത്യ സംഭാവനകൾ ജീവിത ഗന്ധികളായതിനാലാണ് അവ കാലാതീതമായി നിലനിൽക്കുന്നതെന്നും അവയെല്ലാം അതിമഹത്തായ സന്ദേശങ്ങളാണെന്നും സംവിധായകൻ അഖിൽ സത്യൻ പറഞ്ഞു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കാലഘട്ടത്തിലൂടെയല്ല താൻ കടന്നുപോവുന്നതെന്നും “പൊളിറ്റിക്കൽ കറക്ട്നെസ്സ് ” തന്റെ സിനിമകളെയും ബാധിക്കുന്നുണ്ടെന്നും പലപ്പോഴും വിട്ടുവീഴ്ച ചെയ്യേണ്ടിവന്നിട്ടുണ്ടെന്നും അഖിൽ സത്യൻ പറഞ്ഞു.

ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ചിത്രത്തിലെ നായികയായ റിയ ഷിബുവിനെ ആദ്യമായി പൊതുവേദിയിൽ അവതരിപ്പിച്ചു. നിർമ്മാതാവ് രാജീവന്‍, നായിക റിയ ഷിബു, കെ.ആർ.ജി ഗ്രൂപ്പ് ചെയർമാനും നിർമ്മാതാവുമായ കണ്ണൻ രവി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

കേരളം മികച്ച പോളിംഗിലേക്ക്, 3 മണിവരെ 53.01 ശതമാനം പോളിംഗ്

കേരളത്തിൽ മീനച്ചൂടിനെ വെല്ലുന്ന രീതിയിൽ ആണ് പലയിടത്തും തെരെഞ്ഞെടുപ്പ് ചൂട്. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മികച്ച പോളിംഗ് രേഖപ്പെടുത്തി. വോട്ടെടുപ്പ് 8 മണിക്കൂര്‍ പിന്നിടുമ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത് മികച്ച പോളിംഗ്....

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് വഴികാട്ടാൻ ഭൂപടങ്ങൾ പുറത്തുവിട്ട് ഇറാൻ

കപ്പലുകൾക്ക് കടൽ മൈൻ ഭീഷണി ഒഴിവാക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ഇറാൻ പുതിയ നാവിഗേഷൻ ഉപദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഒഴുകുന്ന നിർണായകമായ ഷിപ്പിംഗ്...

ബീഹാറിൽ നിതീഷ് യുഗം അവസാനിക്കുന്നു; പടിയിറക്കത്തിനുള്ള തീയതി നിശ്ചയിച്ചു

ബീഹാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാർ രാജിവയ്ക്കുന്നതിനുള്ള തീയതി നിശ്ചയിച്ചു. രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്യാൻ അദ്ദേഹം വ്യാഴാഴ്ച ഡൽഹിയിലേക്ക് തിരിക്കും. വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് പട്നയിൽ തിരിച്ചെത്തിയാലുടൻ അദ്ദേഹം മുഖ്യമന്ത്രി...

അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടരുന്നു, ഉച്ചവരെ അസമിൽ പോളിംഗ് 60 ശതമാനം

കേരളത്തിന് പുറമെ അസം നിയമസഭയിലേക്കും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലേക്കുമുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ചു. അസമിലും പുതുച്ചേരിയിലും മികച്ച രീതിയിൽ തന്നെയാണ് പോളിംഗ് പുരോഗമിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം...

യഥാർത്ഥ കരാറിലെത്തുന്നതുവരെ യുഎസ് സൈന്യം ഇറാനിലും പരിസരത്തും തുടരും: ട്രംപ്

ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ തുടരുന്നതിനിടെ ഇരു രാജ്യങ്ങളും അന്തിമ കരാറിലെത്തുന്നതുവരെ യുഎസ് സൈന്യം ഇറാനിലും പരിസരത്തും തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. "എല്ലാ യുഎസ് കപ്പലുകളും, വിമാനങ്ങളും,...

ബംഗാളിന് പ്രധാനമന്ത്രി മോദിയുടെ 6 ഇന ഗ്യാരന്റി

പശ്ചിമ ബംഗാളിലെ സാമ്പത്തിക ദുർവിനിയോഗത്തിനും നിയമവാഴ്ചയുടെ പരാജയത്തിനുമെതിരെ തൃണമൂൽ കോൺഗ്രസിനെ വിമർശിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്യാരന്റി. പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് ആറ് വാഗ്ദാനങ്ങൾ നൽകിയാണ് അദ്ദേഹം രംഗത്തുവന്നത്. "ബിജെപി ഭരണഘടന അനുസരിച്ച്...

“ആദ്യമായി അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിന്ന് മാറി വോട്ട് ചെയ്തു, അയാം വെരി ഹാപ്പി”; ഒറ്റപാലത്ത് വിജയം ഉറപ്പെന്ന് പി കെ ശശി

ഒറ്റപ്പാലത്ത് യുഡിഎഫിന്റെ വിജയം ഉറപ്പെന്ന് സി പി എമ്മിയിൽ നിന്നും പുറത്തുപോയ പി കെ ശശി. വോട്ട് രേഖപ്പെടുത്തിയ ശേഷം 'അയാം വെരി ഹാപ്പി' എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ആദ്യമായാണ് അരിവാൾ ചുറ്റിക...

“സംസ്ഥാനത്ത് തൂക്കുസഭ വരും, ബിജെപി നിർണായക ശക്തിയാകും”: രാജീവ് ചന്ദ്രശേഖര്‍

തിരഞ്ഞെടുപ്പിൽ ബിജെപി നിർണായക ശക്തിയാകുമെന്നും, എൽഡിഎഫിനും യുഡിഎഫിനും ഭൂരിപക്ഷം ലഭിക്കില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. യുഡിഎഫിനും എല്‍ഡിഎഫിനും വ്യക്തമായ ഭൂരിപക്ഷം കിട്ടുന്ന ജനവിധിയായിരിക്കില്ല മെയ് 4ന് ഫലം വരുമ്പോഴെന്ന്...