1000 കിലോമീറ്റര്‍-എട്ട് മണിക്കൂര്‍; രാജ്യത്തെ ആദ്യത്തെ സ്ലീപ്പര്‍ വന്ദേഭാരത്

ബീഹാറിലെ പാറ്റ്‌നയെയും ന്യൂഡല്‍ഹിയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു രാത്രികാല യാത്രയ്ക്കാണ് രാജ്യത്തെ ആദ്യത്തെ സ്ലീപ്പര്‍ വന്ദേഭാരത് തയ്യാറെടുക്കുന്നത്. 16 കോച്ചുകളുള്ള ഈ ട്രെയിന്‍ വെറും എട്ട് മണിക്കൂറിനുള്ളില്‍ ഏകദേശം 1000 കിലോമീറ്റര്‍ സഞ്ചരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ ഓടുക.ദൂര്‍ഘദൂര യാത്രയില്‍ ആധുനികവും സുഖകരവും വേഗതയേറിയതുമായ ഒരു ബദലാണ് യാത്രക്കാര്‍ക്ക് നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പട്‌നയ്ക്കും ന്യൂഡല്‍ഹിക്കും ഇടയില്‍ രാത്രി യാത്ര നടത്തുന്നവര്‍ക്ക് ഇത് ഉപയോഗപ്രദമാകും.

പകല്‍ യാത്രകള്‍ക്ക് ചെയര്‍-കാര്‍ സീറ്റിംഗ് ഉള്ള സാധാരണ വന്ദേഭാരത് ട്രെയിനുകളില്‍ നിന്ന് വ്യത്യസ്തമായി, സ്ലീപ്പര്‍ ട്രെയിന്‍ രാത്രി യാത്രയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ്. സ്ലീപ്പര്‍ ബെര്‍ത്തുകള്‍, ആധുനിക ഇന്റീരിയറുകള്‍, ദീര്‍ഘദൂര യാത്രകളില്‍ സുഖസൗകര്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്തത സൗകര്യങ്ങള്‍ എന്നിവ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. ഓട്ടോ സെന്‍സിംഗ് വാതിലുകള്‍, ടച്ച്-ഫ്രീ ഫിറ്റിംഗുകളുള്ള ബയോ ഡൈജസ്റ്റര്‍ ടോയ്‌ലറ്റുകള്‍, പാഡിംഗുള്ള മികച്ച രീതിയില്‍ രൂപകല്‍പ്പന ചെയ്ത ബെര്‍ത്തുകള്‍, സോഫ്റ്റ് ലൈറ്റിംഗ് എന്നിവയെല്ലാം ഇതിന്റെ പ്രത്യേകതയാണ്. ഈ സൗകര്യങ്ങള്‍ ഒരു ട്രെയിനിനേക്കാള്‍ ഉപരിയായി ഒരു ഹോട്ടല്‍ പോലെ തോന്നിപ്പിക്കുന്നു.

മികച്ച സുരക്ഷയാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ ഒരുക്കിയിരിക്കുന്നത്. അപകടങ്ങളെ പ്രതിരോധിക്കുന്ന കോച്ചുകള്‍, ആന്റി-കൊളിഷന്‍ സംവിധാനം, സിസിടിവി, അഗ്നി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കല്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
യാത്രാസമയം, ഷെഡ്യൂള്‍പാറ്റ്‌നയെയും ഡല്‍ഹിയെയും ബന്ധിപ്പിച്ചുകൊണ്ട് ആഴ്ചയില്‍ ആറു ദിവസമാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഓടുക.
ആകെ 16 കോച്ചുകളാണ് ട്രെയിനിനുള്ളത്. ഇതില്‍ നൂറുകണക്കിന് ബെര്‍ത്തുകള്‍ സജ്ജീകരിച്ചിരിക്കുന്നു. രാജ്യത്തെ ഏറ്റവും തിരക്കേറിയ റൂട്ടുകളില്‍ ഒന്നിലെ തിരക്ക് കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്ലീപ്പര്‍ വന്ദേഭാരത് ട്രെയിനിന്റെ നിരക്കുകള്‍ സംബന്ധിച്ച് ഇന്ത്യന്‍ റെയില്‍വെ കൃത്യമായ സ്ഥിരീകരണം നടത്തിയിട്ടില്ല. എങ്കിലും രാജധാനി എക്‌സ്പ്രസിന് പോലെയുള്ള പ്രീമിയര്‍ സര്‍വീസുകള്‍ക്ക് ഈടാക്കുന്ന തുക ഈടാക്കുമെന്നാണ് കരുതുന്നത്.

പാറ്റ്‌നയ്ക്കും ന്യൂഡല്‍ഹിക്കും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഈ സ്ലീപ്പര്‍ വന്ദേഭാരത് ഒരു വലിയ മാറ്റമാണ് ഉണ്ടാക്കുക. രാത്രി യാത്രയിലെ സമയം ലാഭിക്കാന്‍ കഴിയും. സുഖസൗകര്യങ്ങളും വേഗതയും പരിഗണിക്കുമ്പോള്‍ സാധാരണയുള്ള എക്‌സ്പ്രസ് ട്രെയിനുകള്‍ക്കും ബസുകള്‍ക്കും ശക്തമായ ഒരു ബദലായി ഇത് മാറും. വൃത്തിയുള്ളതും വേഗതയേറിയതും ക്ഷീണം കുറഞ്ഞഥുമായ യാത്ര ഇത് വാഗ്ദാനം ചെയ്യുന്നു.

“തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകും”: തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി

സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത് എന്നും മികച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി...

തലസ്ഥാനത്ത് താമര; സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കേരള തലസ്ഥാനത്ത് താമര വിരിയിക്കാനായതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം വലിയ സന്തോഷം പങ്കുവച്ച് രംഗത്തെത്തി. എക്സിൽ കുറിപ്പ് പങ്കുവച്ച മോദി, മലയാളത്തിലടക്കം സന്തോഷം പങ്കുവയ്ക്കാനും മറന്നില്ല. പ്രധാനമന്ത്രിയുടെ മലയാളം കുറിപ്പ് പ്രധാനമന്ത്രിയുടെ മലയാളം കുറിപ്പ്സംസ്ഥാനത്തെ തദ്ദേശത്തെരഞ്ഞെടുപ്പിൽ...

തലസ്ഥാനത്ത് കണ്ടത് ജനാധിപത്യത്തിന്‍റെ സൗന്ദര്യം; കേരളത്തിലെ യുഡിഎഫ് വിജയം മാറ്റത്തിന്‍റെ കാഹളം: ശശി തരൂർ

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് തിരുവനന്തപുരം എം പിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ രംഗത്ത്. സംസ്ഥാനത്താകെയുള്ള യു ഡി എഫിന്റെ മികച്ച വിജയത്തെ അഭിനന്ദിച്ച തരൂർ, തിരുവനന്തപുരം കോർപറേഷനിലെ ബി...

തിരുവനന്തപുരത്ത് ചരിത്രം, ചെങ്കോട്ട തകര്‍ത്ത് ബിജെപിയുടെ പടയോട്ടം

തിരുവനന്തപുരം കോര്‍പ്പറേഷനിൽ ചെങ്കോട്ട തകര്‍ത്ത് ബിജെപിയുടെ പടയോട്ടം. മാറാത്തത് മാറുമെന്ന മുദ്രാവാക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ബി ജെ പി, എൽ ഡി എഫിനെ പിന്നിലാക്കി നിലവിൽ 50 വാര്‍ഡുകളിൽ വിജയിച്ചു. എൽ ഡി...

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വമ്പൻ തിരിച്ചുവരവ്

നിർണ്ണായകമായ കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വമ്പൻ തിരിച്ചുവരവ്. എൻഡിഎയുടെ മുന്നേറ്റവും പ്രകടമായി. ഇക്കുറി അപ്രതീക്ഷിത തിരിച്ചടിയാണ് എൽഡിഎഫ് നേരിട്ടത്. 30 വർഷത്തെ പഞ്ചായത്തീ രാജ് തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ ഒരു പക്ഷേ ആദ്യമായായിരിക്കും...

ശബരിമലയിൽ ഭക്തർക്ക് ഇടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി അപകടം, 9 പേർക്ക് പരുക്ക്

ശബരിമല: ശബരിമല സ്വാമി അയ്യപ്പൻ റോഡിൽ മാലിന്യവുമായി പോയ ട്രാക്ടർ ഭക്തർക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. അപകടത്തിൽ രണ്ട് കുട്ടികൾ‌ ഉൾപ്പെടെ 9 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്....

വിവാദങ്ങളെ കാറ്റിൽപ്പറത്തി മുൻ ഡിജിപി ശ്രീലേഖ, ശാസ്തമം​ഗലത്ത് മിന്നും ജയം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ റിട്ട. ഡിജിപി ആര്‍ ശ്രീലേഖക്ക് ജയം. ശാസ്തമം​ഗലം വാർഡിൽ നിന്നാണ് എൻഡിഎ സ്ഥാനാർഥിയായ ശ്രീലേഖ വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥിയായ അമൃതയെ തോൽപ്പിച്ചാണ് ശ്രീലേഖ ജയിച്ചത്. ശ്രീലേഖ 1774 വോട്ട്...

ഫുട്‌ബോള്‍ ഇതിഹാസം മെസിയെ കാണാൻ അവസരമൊരുക്കിയില്ല, അക്രമം അഴിച്ചുവിട്ട് ആരാധകർ

കൊല്‍ക്കത്ത: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ ഒരുനോക്ക് കാണാൻ കഴിയാത്തതിനെ തുടർന്ന് അക്രമം അഴിച്ചുവിട്ട് ആരാധകർ. ‘ഗോട്ട് ടൂർ ഇന്ത്യ’യുടെ ഭാഗമായി കൊല്‍ക്കത്തയില്‍ നടന്ന പരിപാടിയിലാണ് സംഘർഷം അരങ്ങേറിയത്. അതേസമയം സംഭവത്തില്‍ ഇവന്റിന്റെ...