‘രാഹുലിന് സരക്ഷണ വലയം ഒരുക്കിയത് കോൺ​ഗ്രസുകാർ’ : മുഖ്യമന്ത്രി പിണറായി വിജയൻ

ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞത് സ്വാഭാവികമായ കോടതി നടപടിയുടെ ഭാഗം മാത്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്. രാഹുലിന് ഒളിത്താവളമൊരുക്കിയത് കോൺഗ്രസ് ആണെന്നും, കോൺഗ്രസ് രാഷ്ട്രീയ നേതൃത്വത്തിന്റെ സംരക്ഷണമാണ് രാഹുലിന് ഒളിവിലിരിക്കാൻ സഹായകമാകുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. രാഹുൽ എവിടെയാണെന്ന് കോൺഗ്രസ് നേതൃത്വത്തിന് വ്യക്തമായി അറിയാമെന്നും ആ വിവരം പോലീസിനെ അറിയിക്കുകയാണ് അവർ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തൃശ്ശൂരിൽ നടന്ന ‘മീറ്റ് ദി പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുമ്പോൾ അറസ്​റ്റ് ചെയ്യുന്നതിന് അതൊരു തടസമല്ല. പക്ഷേ കേരളത്തിൽ കണ്ടുവരുന്ന രീതി അതിന്റെ തീരുമാനം വരുന്നതുവരെ കാത്തുനിൽക്കലാണ്. ഇപ്പോൾ ഹൈക്കോടതിയുടെ മുൻപിൽ മുൻകൂർ ജാമ്യത്തിനായി സമീപിച്ചിരിക്കുകയാണ്. അത് ഹൈക്കോടതി സ്വീകരിച്ച് ഒരു തീയതിയിലേക്ക് കേസ് കേൾക്കുന്നതിനായി വച്ചിരിക്കുകയാണ്. സാധാരണ ഇതാണ് നാട്ടിൽ കണ്ടുവരുന്ന രീതി. പക്ഷെ ഇവിടെ കോടതി പ്രത്യേകമായി അറസ്​റ്റ് നടത്തരുതെന്ന് പറഞ്ഞിരിക്കുകയാണ്. അത് കോടതി നടപടിയുടെ ഭാഗമാണ്.’ – മുഖ്യമന്ത്രി പറഞ്ഞു.

‘ രാഹുലിനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നുള്ളത് ശരിയാണ്. പക്ഷെ, പൊലീസ് അറിഞ്ഞുകൊണ്ട് അദ്ദേഹത്തെ അറസ്​റ്റ് ചെയ്യാത്തതാണെന്ന് പറയുന്നത് ശരിയായ കാര്യമല്ല. അദ്ദേഹത്തിന് ഒളിവിൽപോകാൻ ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുത്തത് സഹപ്രവർത്തകരാണല്ലോ. അവർ കോൺഗ്രസിന്റെ പ്രവർത്തകരും നേതാക്കളുമാണ്. അത് വിവിധ തലത്തിലുള്ളവരാണ്. അതുകൊണ്ടാണ് സംസ്ഥാനത്തിന് പുറത്തടക്കം വലിയ തരത്തിലുള്ള സംരക്ഷണം ഒരുക്കിയത്. അവർക്കാണ് രാഹുൽ എവിടെയാണെന്ന് അറിയുന്നത്. രാഹുലിന് രക്ഷപ്പെടാനുള്ള രക്ഷാവലയം കോൺഗ്രസാണ് ഒരുക്കിയത്. അയാൾക്ക് പിന്നിൽ ഇപ്പോഴും നേതൃത്വമുണ്ട്’- പിണറായി വിജയൻ കൂട്ടിച്ചേർ‌ത്തു.

അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വറിന് ജാമ്യമില്ല

കൊച്ചി: അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസിലാണ് പ്രതിയായ രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ചീഫ് അഡീഷണൽ മജിസ്‌ട്രേറ്റ് കോടതി...

ഇൻഡിഗോ പ്രതിസന്ധി; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് കേന്ദ്രം

ഇൻഡിഗോ പ്രതിസന്ധി മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലുണ്ടായ വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ നടപടിയെടുത്ത് കേന്ദ്രം. പുതുതായി നിശ്ചയിച്ചിട്ടുള്ള നിരക്ക് പരിധി കർശനമായി പാലിക്കാൻ കേന്ദ്രം എല്ലാ വിമാനക്കമ്പനികൾക്കും നിർദ്ദേശം നൽകി. "അവസരവാദപരമായ വിലനിർണ്ണയത്തിൽ" നിന്ന്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോടൊപ്പം അത്താഴ വിരുന്നിൽ ശശി തരൂർ

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുള്ള രാഷ്ട്രപതി ഭവനിലെ വിരുന്നിനെ ഊഷ്മളവും ആകർഷകവുമായ സായാഹ്നം എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ ശനിയാഴ്ച വിശേഷിപ്പിച്ചു. എന്തുകൊണ്ടാണ് ഉന്നത നേതാക്കളെ ക്ഷണിക്കാത്തതെന്ന് അദ്ദേഹത്തിന്റെ പാർട്ടി...

ഇൻഡിഗോ വിമാനയാത്രാ പ്രതിസന്ധി, കടുത്ത നടപടിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ഇൻഡിഗോ സർവീസ് റദ്ദാക്കുകയും വൈകുകയും ചെയ്തതിന് പിന്നാലെ ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടിയുമായി കേന്ദ്രം. നിരവധി യാത്രക്കാരാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രതിസന്ധിയിലായത്. തുടർന്ന് ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രം. വിമാനയാത്രാ...

2029ൽ താമര ചിഹ്നത്തിൽ ജയിച്ചയാൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും: പിസി ജോർജ്

2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രി ആകുമെന്നും മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപി ആകും എന്നും പിസി ജോർജ് പറഞ്ഞു. പൂഞ്ഞാർ പാലാ ഉൾപെടെ 40 മണ്ഡലങ്ങളിൽ...

പാലക്കാട് വനം വകുപ്പ് ജീവനക്കാരന്‍ കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു

പാലക്കാട്: കടുവ സെൻസസിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം. പുതൂർ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. സെൻസസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും...

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ കേസിൽ അറസ്റ്റ് തടയാതെ കോടതി

പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മറ്റൊരു യുവതി നൽകിയ രണ്ടാമത്തെ പീഡന പരാതിയിൽ അറസ്റ്റ് തടയാതെ കോടതി. മൂൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ്...

ഹൈക്കോടതി രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞു

ലൈംഗിക പീഡനക്കേസിൽ പ്രതിയായ പാലക്കാട് എം എൽ എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. രാഹുല്‍ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് തടഞ്ഞത്. ജസ്റ്റിസ് കെ. ബാബുവിന്റേതാണ് ഉത്തരവ്. കേസന്വേഷിക്കുന്ന...