നിശ്ചയദാർഢ്യ കുട്ടികൾക്ക് പ്രതീക്ഷയായി ഷാർജയിൽ എച്ച്​ കെ ബ്രിഡ്ജ് എജുക്കേഷൻ അക്കാദമി

നിശ്ചയദാർഢ്യ കുട്ടികൾക്ക് വേണ്ടി എച്ച്​കെ ബ്രിഡ്ജ് എജുക്കേഷൻ അക്കാദമി എന്ന പേരിൽ പുതിയ സ്ഥാപനം ഷാർജയിൽ പ്രവർത്തനം തുടങ്ങി. എച്ച്​കെ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്‍റെ നേതൃത്വത്തിൽ ആണ് പുതിയ അക്കാദമിയുടെ പ്രവർത്തനം. നിശ്ചയദാർഢ്യവിഭാഗത്തിന്​ മികച്ച വിദ്യാഭ്യാസം നൽകി ശാക്​തീകരിക്കുകയും എല്ലാ കുട്ടികൾക്കും അർത്ഥവത്തായ പഠനവാതാവിൽ പിന്തുണയോടെ വളരാൻ സഹായിക്കുകയുമാണ് അക്കാദമിയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് അക്കാദമി സ്ഥാപകൻ ഹരീഷ്​ കണ്ണൻ ​വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നേരത്തെ അക്കാദമിയുടെ ഉദ്ഘാടനം ലയൺസ് ക്ലബ് ഇന്‍റർനാഷണൽ മിഡിൽ ഈസ്റ്റിന്‍റെ ഡിസ്ട്രിക്റ്റ് ഗവർണർ അഗസ്റ്റോ ഡീ പിയെട്രോ നിർവഹിച്ചു. പ്രമുഖ ശിശുരോഗവിദഗ്​ധനും ആന്‍റണി മെഡിക്കൽ സെന്‍റർ മാനേജിങ്​ ഡയറക്റ്ററുമായ ഡോ. ഡെയിസ് ആന്‍റണി മുഖ്യാതിഥിയായിരുന്നു. എച്ച്​.കെ ബ്രിഡ്ജ് എജുക്കേഷൻ അക്കഡമിയുടെ ആദ്യ നിയമനം മുഹമ്മദ് താഹ മസൂദിന് ചടങ്ങിൽ കൈമാറി. എച്ച്​കെ ഗ്രൂപ്പ്​ ഓഫ്​ ഇൻസ്റ്റിറ്റ്യൂഷൻസിന്‍റെ ഉപദേശക സമിതി അംഗങ്ങളായ സന്തോഷ് കുമാർ കെട്ടത്ത്, സുനിൽ ഗംഗാധരൻ, മോഹനചന്ദ്രൻ മേനോൻ, ശോഭ മോഹൻ, ജോസഫ് തോമസ്, വിജയ മാധവൻ, ടി.എൻ. കൃഷ്ണകുമാർ, എസ്​എഫ്​ ഇഗ്നേഷ്യസ് എന്നിവരും സാമൂഹിക,സാംസ്കാരിക മേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

എച്ച്​കെ ബ്രിഡ്ജിലെ പാഠ്യപദ്ധതി അക്കാദമിക നേട്ടത്തിനൊപ്പം സമഗ്രവികസനവും ഉറപ്പാക്കുന്ന രീതിയിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (NIOS) അടിസ്ഥാനമാക്കിയ പാഠ്യപദ്ധതിയാണ് പിന്തുടരുന്നത്. വിഷയങ്ങൾ സ്വയം തിരഞ്ഞെടുക്കാൻ, സ്വന്തം വേഗത്തിൽ പഠിക്കാനെന്നും 10/12-ാം ക്ലാസ് യോഗ്യത നേടാനുമുള്ള സൗകര്യം ഇത് വിദ്യാർത്ഥികൾക്ക് നൽകുന്നു.
നിശ്ചയദാർഢ്യ വിഭാഗം കുട്ടികളുടെ പഠനവും ശോഭനമായ ഭാവിയും ലക്ഷ്യം വെച്ച് ലാഭേച്ഛകൂടാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്​​ ഹരീഷ്​ കണ്ണൻ സ്ഥാപിച്ച എച്ച്​കെ ഗ്രൂപ്പ്​ ഓഫ്​ ഇൻസ്റ്റിറ്റ്യൂഷനെന്ന് ഉപദേശക സമിതി അംഗങ്ങൾ പറഞ്ഞു. പഠന ബുദ്ധിമുട്ടുകൾ, ശ്രദ്ധാപരിമിതികൾ, മാനസിക വെല്ലുവിളികൾ എന്നിവ മൂലം സ്കൂളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുന്ന അതേസമയം പരമ്പരാഗത പ്രത്യേക വിദ്യാഭ്യാസം ആവശ്യമായി വരാത്ത വിദ്യാർഥികൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത പാഠ്യക്രമമാണ് എച്ച്​കെ ​ബ്രിഡ്ജ് ​എജുക്കേഷൻ പിന്തുടരുന്നത്​.

2016-ൽ സ്ഥാപിതമായ HK Rehab-ന്റെ വിദ്യാഭ്യാസ വിഭാഗമായ അക്കാദമിയുടെ നവീന ദിശയും മേഖലയിൽ പഠിതാക്കൾക്ക് നൽകുന്ന ദീർഘദർശനവുമെല്ലാം അധികൃതർ വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചു. ഓരോ വിദ്യാർഥിക്കും ​ഐഇപി അടിസ്ഥാനമാക്കി കുറഞ്ഞ അധ്യാപക വിദ്യാർഥി അനുപാതത്തിൽ വ്യക്തിഗത പഠനാനുഭവം നൽകുന്നുണ്ട്. വിദ്യാർഥികൾ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാൻ തെറാപ്പിസ്റ്റുകളും അധ്യാപകരും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്, ഇത് പഠനപ്രക്രിയയെ കൂടുതൽ ഫലപ്രദമാകുമെന്നും ഹരീഷ് കണ്ണൻ പറഞ്ഞു. അക്കാദമിയുടെ മുഖ്യ തൂണുകളിൽ ഒന്നാണ് വൊക്കേഷണൽ പ്രോഗ്രാം, വിദ്യാർത്ഥികളെ സ്വതന്ത്രരാക്കി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുന്നതിന് ഊന്നൽ നൽകുന്നു.

സ്ഥാപകൻ ഹരീഷ് കണ്ണൻ ഉയർന്ന നിലവാരമുള്ള പുനരധിവാസവും വിദ്യാഭ്യാസസഹകരണവും യുഎഇയിൽ കൊണ്ടുവരാനുള്ള പ്രചോദനം സ്വന്തമായ മകൾ തനൂഷയുടെ ജീവിതപാഠങ്ങളിൽ നിന്നാണ് ലഭിച്ചത്. വാർത്താ സമ്മേളനത്തിൽ സൗമ്യ ഹരീഷ്​, സന്തോഷ്​ കേട്ടത്ത്​, ടി.എൻ കൃഷ്ണകുമാർ, വി.എസ്​ ബിജുകുമാർ എന്നിവരും പ​ങ്കെടുത്തു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...