ഡൽഹി: ഹരിയാനയിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പുതിയ വെളിപ്പെടുത്തൽ. ഹരിയാനയിൽ 25 ലക്ഷത്തിലേറെ കള്ള വോട്ടുകൾ ഉണ്ടെന്ന് അദ്ദേഹം ഡൽഹി എഐസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിൽ വ്യ്കതമാക്കി. 100 ശതമാനം സത്യമാണ് പറയുന്നതെന്നും ഒരു മുഴുവൻ സംസ്ഥാനവും എങ്ങനെ മോഷ്ടിച്ചുവെന്നാണ് പറയാൻ ഉദ്ദേശിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
രാജ്യം മുഴുവൻ തട്ടിപ്പ് നടന്നു. എല്ലാം എക്സിറ് പോൾ ഫലങ്ങളും കോൺഗ്രസ് വിജയം പ്രവചിച്ചു. എല്ലാ എക്സിറ്റ് പോളുകളും ഹരിയാനയിൽ കോൺഗ്രസിന് വിജയം പ്രഖ്യാപിച്ചിരുന്നു. പോസ്റ്റൽ ബാലറ്റുകളിൽ കോൺഗ്രസ് മുന്നേറ്റമായിരുന്നു. ഹരിയാന ഫലം ഞെട്ടിച്ചു. പോസ്റ്റൽ ബാലറ്റിൽ 73 സീറ്റ് കോൺഗ്രസിനും 17 സീറ്റും ബിജെപിക്കുമായിരുന്നു.
ഹരിയാനയിൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നു. ഒരു യുവതി 22 തവണ 10 ബൂത്തുകളിലായി വോട്ട് ചെയ്തുവെന്നും സീമ, സ്വീറ്റി, സരസ്വതി എന്നീ പേരുകളിലാണ് വോട്ട് ചെയ്തതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രേഖകൾ പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു രാഹുൽ ഇക്കാര്യം അവതരിപ്പിച്ചത്. ഇത് കേന്ദ്രീകൃതമായി നടന്ന ഓപ്പറേഷൻ ആണെന്നും എട്ടു സീറ്റുകളിൽ 22 മുതൽ നാലായിരം വരെ വോട്ടുകളുടെ വ്യത്യാസത്തിലാണ് പോയതെന്നും രാഹുൽ പറഞ്ഞു.

