യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ ഇന്നും തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ കിഴക്കൻ, വടക്കൻ പ്രദേശങ്ങളെ പ്രത്യേകിച്ച് ബാധിക്കുന്ന മഴയും മേഘ രൂപീകരണവും ദിവസം മുഴുവൻ തുടരുമെന്ന് സ്ഥിരീകരിക്കുന്ന ബുള്ളറ്റിൻ ദേശീയ കാലാവസ്ഥാ കേന്ദ്രം പുറത്തിറക്കി.
അൽ ഐനിലെ ജബൽ ഹഫീത്, ഷാർജയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ രാവിലെ മഴ പെയ്തു. ജബൽ അലിയിലും ദുബായ് പ്രൊഡക്ഷൻ സിറ്റിയിലും ഇന്ന് രാവിലെ നേരിയ മഴ പെയ്തതായി താമസക്കാർ റിപ്പോർട്ട് ചെയ്തു. ഷാർജയിലും അൽ ഐനിലും പുലർച്ചെ മഴ പെയ്തു. ഇന്ന് പലയിടങ്ങളിലായി കൂടുതൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്നും മുന്നറിയിപ്പ് ഉണ്ട്