തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. കൊല്ലം സ്വദേശിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
അതിനിടെ രണ്ട് കുട്ടികൾക്കുകൂടി രോഗബാധ സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിയായ മൂന്നരവയസ്സുകാരനും കാസർകോട് സ്വദേശിയായ ആറ് വയസ്സുകാരനുമാണ് രോഗബാധ കണ്ടെത്തിയത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്, കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം, പാലക്കാട് കൊടുമ്പ് പഞ്ചായത്തിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച 62-കാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. നിലവിൽ രോഗി വെന്റിലേറ്റർ സഹായത്തിലാണ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി പ്രദേശത്തെ അഞ്ച് ജലസ്രോതസ്സുകളിലെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെ പരിശോധനകളും പ്രതിരോധ പ്രവർത്തനങ്ങളും തുടരുന്നു