ഓഗസ്റ്റ് 30-വരെയുള്ള എല്ലാ അവധി ദിവസങ്ങളിലും സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സില്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കാൻ ഉത്തരവ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സെക്രട്ടറി ബി.എസ്.പ്രകാശാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കലും പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് അവധി ദിനങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.