താരിഫ് ഭീഷണിയുമായി രംഗത്തെത്തി പലവിധ പ്രകോപനപരമായ രീതിയിൽ അഭിപ്രായം രേഖപ്പെടുത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കൂടുതൽ രാജ്യങ്ങൾ രംഗത്തുവരുന്നു. ഭീതിജനകമായ ദിവസങ്ങളൊലൂടെ കടന്നു പോകുമ്പോൾ യുഎസിന്റെ ധാർഷ്ട്യം അവസാനിപ്പിക്കാനൊരുങ്ങുകയാണ് റഷ്യ. ട്രംപിന്റെ നിരന്തര ഭീഷണിയിൽ ലോകരാഷ്ട്രങ്ങൾ തന്നെ ബുദ്ധിമുട്ടിലായിരിക്കുന്ന സാഹചര്യമാണ്. റഷ്യയുമായുള്ള അമേരിക്കയുടെ ഏറ്റുമുട്ടലിൽ ഇന്ത്യയെയും ഉൾപ്പെടുത്തിയത് റഷ്യയെ കൂടുതൽ ചൊടിപ്പിച്ചിട്ടുണ്ട്.
അതുകൊണ്ടു തന്നെ ട്രംപിനെതിരെയും യുഎസിനെ വെട്ടിലാക്കാനുമുള്ള റഷ്യയുടെ പുതിയ തീരുമാനമാണ് ഇപ്പോൾ ചർച്ചയാകുന്നത്.ഹ്രസ്വ, ഇടത്തരം മിസൈലുകൾ വിന്യസിക്കുന്നതിനുള്ള ഏകപക്ഷീയമായ മൊറട്ടോറിയം റഷ്യ ഔദ്യോഗികമായി അവസാനിപ്പിച്ചത് മൂന്നാം ലോക യുദ്ധത്തിലേക്ക് വഴിയൊരുക്കുന്ന തീരുമാനങ്ങളിലേക്കാണ് കടക്കുന്നതെന്നും സൂചനകളുണ്ട്.. മൊറട്ടോറിയം എന്നാൽ താൽക്കാലികമായി നിർത്തിവയ്ക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് 4 നാണു റഷ്യൻ വിദേശകാര്യ മന്ത്രാലയം ഈ തീരുമാനം പ്രഖ്യാപിച്ചത്. മോസ്കോയും വാഷിംഗ്ടണും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിന്റെ ഏറ്റവും പുതിയ സൂചനയാണ് ഈ നീക്കം, പ്രത്യേകിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന കരാറിന്റെ അവസാന തീയതി ഓഗസ്റ്റ് 8ആണ് ,അത് അടുത്തുവരുന്ന സാഹചര്യത്തിൽ ആണ് പുതിയ നീക്കങ്ങൾ . റഷ്യയോട് സൗഹൃദം കാണിക്കുന്ന ഇന്ത്യയെയും ട്രംപ് ചൂഷണം ചെയ്യുന്നതും റഷ്യയെ വീണ്ടും ചൊടിപ്പിക്കുന്നുണ്ട്.
ഇനി മുന്നോട്ടുള്ള സാഹചര്യങ്ങളൊക്കെയും അതി ഗൗരവമായിരിക്കുമെന്നാണ് നിരീക്ഷണം. ഇങ്ങനെയാണ് കാര്യങ്ങളൊക്കെ പോകുന്നതെങ്കിൽ മൂന്നാം ലോക മഹായുദ്ധസാധ്യത തള്ളിക്കളയേണ്ടെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. മാത്രമല്ല, തിങ്കളാഴ്ച, റഷ്യയ്ക്ക് സമീപം രണ്ട് ആണവ അന്തർവാഹിനികൾ “ഉചിതമായ പ്രദേശങ്ങളിൽ സ്ഥാപിക്കാൻ” ട്രംപ് ഉത്തരവിട്ടിരുന്നു. വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളിൽ,അമേരിക്കയുടെ സമീപകാല നടപടികൾ കാരണം ഇനി മൊറട്ടോറിയത്തിൽ തങ്ങൾക്ക് ബന്ധമില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.