ദമാസ് ജുവല്ലറിയുടെ 67 ശതമാനം ഓഹരികളും ഏറ്റെടുത്ത് തനിഷ്‌ക്, ഗൾഫ് മേഖലയിലെ സാന്നിധ്യം ശക്തമാക്കാൻ നീക്കം

ടാറ്റ ഗ്രൂപ്പിന്റെ ഭാഗവും തനിഷ്‌കിന്റെ മാതൃസ്ഥാപനവുമായ ടൈറ്റാന്‍ കമ്പനി ലിമിറ്റഡ് ഗള്‍ഫ് മേഖലയില്‍ നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ദമാസ് ജുവല്ലറിയുടെ ഭൂരിപക്ഷം ഓഹരികളും ഏറ്റെടുത്തു. ദുബായ് കേന്ദ്രമായുള്ള ദമാസിന്റെ 67 ശതമാനം ഓഹരികള്‍ ഏറ്റെടുത്താണ് ടൈറ്റാന്‍ ഗള്‍ഫിലെ ജുവല്ലറി വിപണിയില്‍ വന്‍കുതിപ്പിനൊരുങ്ങുന്നത്. ഗൾഫ് മേഖലയിലെ സാന്നിധ്യം ശക്തമാക്കാനാണ് നീക്കം.

ജുവല്ലറി റീറ്റെയില്‍ മേഖലയിലെ ഏറ്റവും വിശ്വസ്തരായ രണ്ട് ബ്രാന്‍ഡുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതാണ് പുതിയ പങ്കാളിത്തമെന്ന് ടൈറ്റാന്‍ കമ്പനി പ്രതിനിധികള്‍ ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കമ്പനിയുടെ ആഗോളവിപണിയിലേക്കുള്ള വിപുലീകരണഘട്ടത്തിലെ സുപ്രധാന നിമിഷമാണിതെന്നും അവര്‍ പറഞ്ഞു.

ടൈറ്റാന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപകമ്പനി ടൈറ്റാന്‍ ഹോള്‍ഡിങ്‌സ് ഇന്റര്‍നാഷനല്‍ മുഖേനയാണ് ദമാസ് ജ്വല്ലറിയുടെ ഏറ്റെടുക്കല്‍ സാധ്യമാക്കിയത്. ഇതുവഴി യു.എ.ഇ., ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നിവിടങ്ങളിലെ 146 ദമാസ് സ്റ്റോറുകളുടെ ഭാഗമാകാന്‍ തനിഷ്‌കിന് സാധിച്ചു. മാത്രമല്ല, ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ജുവല്ലറി ബ്രാന്‍ഡുകളില്‍ ഒന്ന് എന്ന പദവിയില്‍ നിലയുറപ്പിക്കാനുമായി.
ഒരു ബിസിനസ് ഇടപാട് എന്നതിലുപരി, വിശ്വാസ്യതയും രൂപകല്‍പനാമികവും ആഭരണങ്ങള്‍ സംബന്ധിച്ച ആഴത്തിലുള്ള ധാരണയും അടിസ്ഥാനമാക്കി വളര്‍ന്നുവന്ന രണ്ട് പ്രമുഖ ബ്രാന്‍ഡുകളുടെ കൂടിച്ചേരലാണിതെന്ന് ടൈറ്റാന്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ സി.കെ. വെങ്കിട്ടരാമന്‍ പറഞ്ഞു. ‘ഗള്‍ഫ് മേഖലയില്‍ തനിഷ്‌കിന്റെ ചുവടുകള്‍ക്ക് ശക്തിപകരുന്നതും ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ കുതിക്കുന്ന ജുവല്ലറി റീറ്റെയില്‍ വിപണിയില്‍ പുതിയ സാധ്യതകള്‍ക്ക് വഴിതെളിയിക്കുന്നതുമാണിത്. ഉപഭോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ടുള്ള മാറ്റമാണ് ഈയൊരു ബിസിനസ് ഡീലിനെ സവിശേഷമാക്കുന്നത്’-അദ്ദേഹം പറഞ്ഞു.

പുതിയ പങ്കാളിത്തത്തിന്റെ ഫലമായി തനിഷ്‌കിലൂടെ ഇന്ത്യക്കാരും മറ്റു തെക്കനേഷ്യന്‍ ജനവിഭാഗങ്ങളും ദമാസിലൂടെ അറബ് രാജ്യക്കാരുമായുള്ള ഉപഭോക്താക്കളെയാണ് ടൈറ്റാന്‍ ലക്ഷ്യമിടുന്നത്- ‘ദമാസ് തങ്ങളുടെ ബ്രാന്‍ഡ് ഐഡന്റിറ്റിക്ക് കീഴില്‍ പ്രവര്‍ത്തനം തുടരുമ്പോള്‍ തന്നെ, പുതിയ പങ്കാൡത്തത്തിലൂടെ വിപുലമായ ആഭരണ കലക്ഷനും പ്രവര്‍ത്തന പങ്കാളിത്തവും ഉപഭോക്താക്കള്‍ക്ക് സുഖകരമായ റീറ്റെയില്‍ ഷോപ്പിങ് അനുഭവവും ലഭ്യമാക്കുന്നു’- വെങ്കിട്ടരാമന്‍ പറഞ്ഞു.

ദമാസ് എക്കാലത്തും മനോഹാരിതയ്ക്കും പാരമ്പര്യത്തിനും രൂപകല്‍പനാചാതുര്യത്തിനും പ്രാധാന്യം കൊടുത്തിട്ടുണ്ടെന്ന് മന്നൈ കോര്‍പറേഷന്‍ ഗ്രൂപ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അലേഖ് ഗ്രേവാല്‍ പറഞ്ഞു. ‘ടൈറ്റാന്റെ പിന്തുണയോടെ, ഞങ്ങള്‍ക്ക് ആഗോള റീറ്റെയില്‍ വിദഗ്ധരിലേക്കും ‘ഫ്യൂച്ചര്‍-റെഡി’ കാഴ്ചപ്പാടിലേക്കും എത്തിപ്പെടാനായി. ഞങ്ങളുടെ ആളുകള്‍ക്കായി കൂടുതല്‍ നിക്ഷേപമിറക്കാനും ഞങ്ങളുടെ പോര്‍ട്‌ഫോളിയോ നവീകരിക്കാനും ഉപഭോക്താക്കളെ കൂടുതല്‍ മികവോടെ സേവിക്കാനും പുതിയ പങ്കാളിത്തം ഞങ്ങളെ പ്രാപ്തമാക്കും’- അലേഖ് കൂട്ടിച്ചേര്‍ത്തു.

ആഗോളതലത്തിലുള്ള വളര്‍ച്ചാഘട്ടത്തിലെ ഒരു ധീരമായ ചുവടുവെപ്പാണ് പുതിയ ഏറ്റെടുക്കലെന്ന് വെങ്കട്ടരാമന്‍ കൂട്ടിച്ചേര്‍ത്തു. ‘ഗള്‍ഫ് മേഖലയിലങ്ങോളമായി തനിഷ്‌കിന്റെ സാന്നിധ്യം വ്യാപിപ്പിക്കാനും ജുവല്ലറി റീറ്റെയില്‍ രംഗത്തെ വൈദഗ്ധ്യത്തെ കൂടുതല്‍ വിശാലമായ ജനവിഭാഗങ്ങള്‍ക്ക് പരിചയപ്പെടുത്താനുമിത് ഞങ്ങളെ പ്രാപ്തമാക്കുന്നു. ദമാസുമായി ചേരുമ്പോള്‍, വിശാലമായ ഇന്ത്യന്‍ കമ്യൂണിറ്റിയിലേക്കും മറ്റു സൗത്ത് ഏഷ്യന്‍ ജനവിഭാഗങ്ങളിലേക്കും ദമാസിന്റെ ഏറെക്കാലമായുള്ള ഉപഭോക്താക്കളായ അറബ് വിഭാഗങ്ങളിലേക്കും ആഗോള തലത്തിലുള്ള ഉപഭോക്താക്കളിലേക്കും എത്തിച്ചേരാന്‍ ഇതുവഴി സാധിക്കുന്നു. ഒരുമിച്ച്, ഗുണനിലവാരത്തിലും വിശ്വാസ്യതയിലും കസ്റ്റമര്‍ എക്പീരിയന്‍സിലും ഗള്‍ഫ് മേഖലയില്‍ പുതിയ മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കുകയാണ് ലക്ഷ്യം’-വെങ്കിട്ടരാമന്‍ പറഞ്ഞു.

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് . രവീന്ദ്ര ജഡേജയും സാം കറനും അവസാന സീസണിലെ സ്വാപ്പ് കരാറിൽ രാജസ്ഥാൻ റോയൽസിലേക്ക് പോകുകയും ചെയ്യുന്നതിലേക്ക് നീങ്ങാനുള്ള സാധ്യത. സഞ്ജുവിനെ കൈമാറുന്ന കാര്യത്തിൽ രാജസ്ഥാൻ...

ആർഎസ്എസ് ഗണഗീതം ഔദ്യോഗിക പരിപാടിയിൽ പാടിയത് തെറ്റ്, സ്കൂളിനെതിരെ നടപടി വേണം- വിഡി സതീശൻ

വന്ദേഭാരതില്‍ ആർഎസ്എസ് ഗണഗീതം പാടിയത് നിഷ്കളങ്കമായി കാണാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി‍.ഡി സതീശൻ. ആലപിച്ചത് ദേശഭക്തി ഗാനമല്ല. ഔദ്യോഗിക പരിപാടിയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം. അത് ഡി.കെ ശിവകുമാർ ചെയ്താലും തെറ്റ്. കേരളം...

“പറഞ്ഞത് സ്വന്തം നിലപാട്” തരൂരിന്റെ പ്രസ്താവന തള്ളി കോൺഗ്രസ്

മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനകൾ തള്ളി കോൺഗ്രസ്. തരൂരിന്റെ പരാമർശം വ്യക്തിപരമാണെന്നും അത് തങ്ങളുടെ ഔദ്യോഗിക നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ലെന്നും കോൺഗ്രസ് വക്താവ് പവൻ...

തിരുവനന്തപുരം കോര്‍പ്പറേഷൻ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി

തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. ശാസ്തമംഗലം വാര്‍ഡിൽ മുൻ ഡിജിപി ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പാളയത്ത് മുൻ കായിക താരവും സ്പോര്‍ട്സ് കൗണ്‍സിൽ സെക്രട്ടറിയുമായ...

എൽ കെ അദ്വാനിയെ പ്രശംസിച്ച് ശശി തരൂർ വീണ്ടും വിവാദത്തിൽ

മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ പുകഴ്ത്തി കോൺഗ്രസ് എംപി ശശി തരൂർ നടത്തിയ പരാമർശം വിവാദമാവുന്നു. മുൻ ഉപപ്രധാനമന്ത്രി ലാൽ കൃഷ്ണ അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ പ്രതിരോധിച്ചുകൊണ്ടാണ് തരൂരിന്റെ പരാമർശം. ജവഹർലാൽ...

കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും

സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ മൂന്നിടങ്ങളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും. ഇതുസംബന്ധിച്ച വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളാണ് വനിതാ സംവരണത്തിലേക്ക് വരുന്നത്. കൂടാതെ എട്ട് ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷസ്ഥാനവും...

അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്ത് ബിസിസി ഗ്രൂപ്പ്

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിസി ഗ്രൂപ്പ് ഇന്റർനാഷണൽ യു എ യിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്തു. ദുബായിൽ നടന്ന കരാർ ഒപ്പുവയ്ക്കൽ...

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്, 160 ലധികം സീറ്റുകള്‍ നേടും :അമിത് ഷാ

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിൽ160 ലധികം സീറ്റുകള്‍ നേടി എന്‍ ഡ‍ി എ വമ്പൻ വിജയം നേടി അധികാരത്തിൽ തുടരുമെന്ന് അമിത് ഷാ. ബിഹാറിലെ അർവാളിൽ നടത്തിയ റാലിയിലായിരുന്നു ഷായുടെ പരാമർശം. ബിഹാറിൽ നിന്നും രാജ്യത്ത്...