ഇന്ത്യ-പാക് സംഘർഷം ഒത്തുതീർപ്പാക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ടിട്ടില്ലെന്ന് ആവർത്തിച്ച് ശശി തരൂർ. ട്രംപിന്റെ അവകാശവാദങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ തരൂർ, ട്രംപ് വല്യമ്മാവൻ ചമയുകയാണെന്ന് ഇന്ത്യ കരുതുന്നതായും പറഞ്ഞു. ട്രംപ് മോദിയെ സംഘർഷ സമയത്ത് വിളിച്ചിട്ടു പോലുമില്ല. പെഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ -പാകിസ്ഥാൻറെ തലയ്ക്കാണ് അടിച്ചത്.
ഇന്ത്യ, പാകിസ്ഥാനെ ശക്തമായി ആക്രമിച്ചു, പാകിസ്ഥാന്റെ 11 വ്യോമ കേന്ദ്രങ്ങളിൽ ആക്രമണമുണ്ടായി. ഇതാകാം പാകിസ്ഥാൻ പിൻമാറാൻ കാരണമെന്നാണ് കേന്ദ്രവാദങ്ങൾ ചൂണ്ടിക്കാട്ടി തരൂർ പറയുന്നത്. ട്രംപ് ഒരു പക്ഷേ പാകിസ്ഥാനെ വിളിച്ചിട്ടുണ്ടാകാം. പക്ഷേ ഇന്ത്യയെ വിളിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ വാദങ്ങളെ പൂർണമായും വിശ്വാസത്തിലെടുത്ത് തരൂർ പറയുന്നു. വ്യാപാരത്തിൽ യുഎസ് വിശ്വസിക്കാൻ കൊള്ളാത്ത പങ്കാളിയെന്നും ലേഖനത്തിൽ തരൂർ ചൂണ്ടിക്കാട്ടുന്നു.