പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം രാമക്ഷേത്രത്തിലെത്തിയത് 5.5 കോടിയിലധികം തീർത്ഥാടകർ

അയോദ്ധ്യ: പ്രാണപ്രതിഷ്ഠക്ക് ശേഷം രാമക്ഷേത്രത്തിലേക്ക് ഭക്തജനങ്ങൾ ഒഴുകുകയാണ്. 2024 ജനുവരി 22 മുതൽ 5.5 കോടിയിലധികം ഭക്തർ ക്ഷേത്രത്തിൽ പ്രാർത്ഥനകൾ അർപ്പിക്കാനും അനുഗ്രഹം തേടാനും എത്തിയിട്ടുണ്ടെന്ന് ഉത്തർപ്രദേശ് സർക്കാർ. തീർത്ഥാടകരുടെ എണ്ണത്തിലുണ്ടായ വർധന പൊതുജനങ്ങളിൽ മാത്രമായി ഒതുങ്ങുന്നില്ല. കേന്ദ്ര മന്ത്രിമാർ, ഗവർണർമാർ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാർ, ബിസിനസ്, കായിക മേഖലകളിൽ നിന്നുള്ള പ്രമുഖർ എന്നിവരുൾപ്പെടെ ഏകദേശം 4.5 ലക്ഷം വിഐപികളും ക്ഷേത്രത്തിൽ ദർശനം നടത്തി.

മഹാക്ഷേത്രത്തിന്റെ പൂർത്തീകരണത്തോടെ അയോദ്ധ്യ ഒരു പ്രധാന ആഗോള ആരാധനാകേന്ദ്രമായി മാറി. പൊതുഗതാഗത കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കുന്നതിനും സംസ്ഥാന സർക്കാർ അക്ഷീണം പ്രവർത്തിച്ചതായി പ്രസ്താവനയിൽ പറയുന്നു. ദർശനത്തിനുള്ള ക്രമീകരണങ്ങൾ കാര്യക്ഷമവും സൗകര്യപ്രദവുമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട് നിരീക്ഷിച്ച് ഉറപ്പുവരുത്തി.

നിരവധി അന്താരാഷ്‌ട്ര പ്രമുഖർ പങ്കെടുത്ത ക്ഷേത്രത്തിന്റെ പ്രാണപ്രതിഷഠാ ചടങ്ങിന് ശേഷവും വിഐപി സന്ദർശകരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അമിതാഭ് ബച്ചൻ അടക്കമുള്ള ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുമടക്കമുള്ളവരും പ്രാണപ്രതിഷ്ഠയ്‌ക്കെത്തിയിരുന്നു. അടുത്തിടെ, വിരാട് കോലി, അനുഷ്‌ക ശർമ്മ, നടൻ ഗോവിന്ദ എന്നിവരും ക്ഷേത്രത്തിൽ പ്രാർത്ഥനകൾ നടത്തിയിരുന്നു. എലോൺ മസ്‌കിന്റെ പിതാവ് എറോൾ മസ്‌ക് തന്റെ സഹോദരിയോടൊപ്പം അയോദ്ധ്യയിലെ ക്ഷേത്രത്തിൽ ദർശനം നടത്തി.

ഉത്തർപ്രദേശിൽ പിടികിട്ടാപ്പുള്ളിയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി

ഉത്തർപ്രദേശിൽ പിടികിട്ടാപ്പുള്ളി ആയ മെഹ്താബിനെ പോലീസ് വെടിവെച്ച് കൊന്നു. മുസാഫർനഗറിൽ ആണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ 2 പോലീസുകാർക്ക് പരുക്കേറ്റു. 18 കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട മെഹ്താബ്. പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് നേരത്തെ...

പലസ്തീൻ ഐക്യദാർഢ്യം, മൈം ഷോ പൂർത്തിയാകും മുമ്പ് കർട്ടൻ താഴ്ത്തി; കാസർകോട് സ്കൂൾ കലോത്സവം നിർത്തിവെച്ചു

കാസർകോട്: പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈം ഷോ പൂർത്തിയാക്കാൻ അനുവദിക്കാതെ സ്കൂൾ കലോത്സവം നിർത്തിവെച്ചു. കാസർകോട് കുമ്പള ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കലോത്സവമാണ് മാറ്റി വെച്ചത്. വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈം ഷോ...

കരൂർ അപകടം; വിജയ്‌യുടെ കാരവാൻ പിടിച്ചെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവ്

കരൂർ അപകടത്തിൽ ടി വി കെ അധ്യക്ഷൻ വിജയ്യുടെ കാരവാൻ പിടിച്ചെടുക്കണം എന്നും കാരവാന് ഉള്ളിലും പുറത്തുമുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കണമെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവ്. കരൂരിൽ നടന്ന ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ...

സംസ്ഥാനത്ത് പേ വിഷബാധ മരണം, ഈ വര്‍ഷം ജൂലൈ വരെ പേവിഷബാധ മൂലം മരിച്ചത് 23 പേര്‍

പത്തനംതിട്ടയില്‍ പേ വിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മയാണ് മരിച്ചത്. 65 വയസ്സായിരുന്നു. സെപ്റ്റംബർ ആദ്യ ആഴ്ചയാണ് കൃഷ്ണമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. തുടര്‍ന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു....

ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിന് ഇന്ന് തലസ്ഥാനത്ത് ആദരം

ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ നടൻ മോഹൻലാലിനെ സംസ്ഥാന സർക്കാർ ഇന്ന് ആദരിക്കും. 'മലയാളം വാനോളം, ലാൽസലാം' എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്, ഗ്രാമിന് 10,945 രൂപ

സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും കൂടി. ഗ്രാമിന് വില 10,945 രൂപയിലെത്തി. ഇന്നലെ 10,865 രൂപയായിരുന്നു. ഒരു പവൻ സ്വർണം വാങ്ങാൻ 87,560 രൂപ നൽകണം. ഗ്രാമിന് 80 രൂപയും പവന് 640...

ട്രംപിന്റെ ഗാസ സമാധാന പദ്ധതി അംഗീകരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിയ്ക്ക് പിന്നാലെ അസാധാരണമായ ഒരു പ്രസ്താവന പുറത്തിറക്കി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ്. "എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതുൾപ്പെടെയുള്ള ട്രംപിന്റെ പദ്ധതിയുടെ ആദ്യ ഘട്ടം ഉടനടി...

‘സമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കും’; ട്രംപിന്റെ ഗാസ സമാധാന പദ്ധതി സ്വാഗതം ചെയ്ത് ഇന്ത്യ

ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതി സ്വാഗതം ചെയ്ത് ഇന്ത്യ. ബന്ദികളെ മോചിപ്പിക്കുന്നതിന്റെ സൂചനകൾ ഒരു പ്രധാന ചുവടുവയ്പ്പിനെ പ്രതിനിധീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. "ഗാസയിലെ സമാധാന ശ്രമങ്ങൾ നിർണായക പുരോഗതിയിലേക്ക്...