മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി ഉയർന്നു. വൃഷ്ടിപ്രദേശത്തും മറ്റും മഴ ശക്തമായതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നു. ജലനിരപ്പ് 136 അടിയിലെത്തിയാൽ സ്പിൽവേയിലൂടെ വെള്ളം ഒഴുക്കി കളയുമെന്ന് തമിഴ്നാട് അറിയിച്ചിട്ടുണ്ട്. പെരിയാറിൻ്റെ തീരത്ത് താമസിക്കുന്നർ ജാഗ്രത പാലിക്കാൻ അധികൃതര്‍ നിർദ്ദേശം നല്‍കി. 2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്.