തൊഴിലാളികൾക്ക് സൗജന്യ സുരക്ഷിതത്വ പരിശീലന പരിപാടിയുമായി റിവാഖ് ഔഷ

ദുബായ്: റിവാഖ് ഔഷ എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് തൊഴിലാളികൾക്ക് സൗജന്യ സുരക്ഷിതത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
യു കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന നെബോഷിന്‍റെ സഹകരണത്തോടെയാണ് പരിശീലന പരിപാടി നടക്കുക. യുഎഇയിലെ പതിനായിരം തൊഴിലാളികൾക്ക് സൗജന്യ സുരക്ഷിതത്വ പരിശീലനം നൽകും. ഈ വർഷം 3000 തൊഴിലാളികൾക്ക് പരിശീലനം നൽകാനാണ് തീരുമാനം. മൂന്ന് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് റീവാഖ് ഡയറക്ടർ ഡോ. ആമിന അജ്മൽ, മാനേജർ അജ്മൽ ഷംസുദീൻ എന്നിവർ ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉയർന്ന അപകട സാധ്യതയുള്ള മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളിൽ സുരക്ഷാ ബോധവും അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവും വർധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ദുബായ് ജനറൽ ഡറക്ടർ ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിൻ അഫയേഴ്സ്, നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്‍റ് അതോറിറ്റി എന്നിവയുടെ പിന്തുണയോടെയാണ് പരിശീലനം നൽകുന്നത്. പ്രഥമ ശുശ്രൂഷ, സി പി ആർ, വൈദ്യതി സുരക്ഷ, ഫയർ ആൻഡ് റെസ്ക്യൂ എന്നീ മേഖലകളിലാണ് പരിശീലനം നൽകുന്നത്. വിവിധ ഭാഷകളിൽ ക്ലാസുകൾ നൽകും. പരിശീലനം പൂർത്തിയാക്കിയവർക്ക് നെബോഷ് അംഗീകൃത സർട്ടിഫിക്കറ്റുകളും പഠന സാമഗ്രികളും സൗജന്യമായി ലഭിക്കും.

റീവാഖ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ, റീവാഖ് എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ചെയർപേഴ്സണും യുഎഇയിലെ ആദ്യ സ്വദേശി വനിതാ പിഎച്ച്ഡി ബിരുദധാരിയുമായ ഡോ.മോസ ഗുബാഷ് അൽ മുഹൈരി പദ്ധതി ഉദ്‌ഘാടനം ചെയ്തു. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്‍റ് അതോറിറ്റി, ദുബായ് ഇമിഗ്രേഷൻ എന്നീ സ്ഥാപനങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു. തൊഴിൽ സുരക്ഷ മേഖലയിലെ പ്രമുഖ അവാർഡിംഗ് സ്ഥാപനമായ നെബോഷ് യു കെ ക്ക് പുറത്തു നടത്തുന്ന ആദ്യ സി എസ് ആർ പദ്ധതിയാണിത്. ഇത്തരം പരിശീലന പദ്ധതി ഭാവിയിൽ ഇന്ത്യയിലെ നടപ്പാക്കുന്ന കാര്യം ആലോചിക്കുമെന്നും അധികൃതർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ഡോ. ആമിന അജ്മൽ, മാനേജർ അജ്മൽ ഷംസുദീൻ എന്നിവരെക്കൂടാതെ മാനേജർമാരിൽ ഒരാളായ നാദിർ ഖേമിസി, ലേർണിംഗ് സ്ട്രാറ്റജിസ്റ്റ് സിദ്ധിഖ് ഹിൽസ്, സാമൂഹ്യ പ്രവർത്തകൻ അൽനിഷാജ് ശാഹുൽ എന്നിവർപങ്കെടുത്തു.

കഴിഞ്ഞ 33 വർഷങ്ങളായി സാമൂഹിക സേവന രംഗത്തും വിദ്യാഭ്യാസ മേഖലയിലും സജീവമായി പ്രവർത്തിക്കുന്ന റീവാഖ് ഇൻസ്റ്റിറ്റ്യൂട്ട് ഹെൽത്ത്‌കെയർ, ഹെൽത്ത് ആൻഡ് സേഫ്റ്റി, എഞ്ചിനിയറിംഗ്, മാനേജ്‌മെന്‍റ്, ഭാഷാ പരിശീലനം തുടങ്ങി ഇരുനൂറോളം കോഴ്‌സുകൾ നടത്തുന്നുണ്ട്. യുഎഇയിലെ കമ്പനികളിലെ തൊഴിലാളികൾക്ക് സൗജന്യ പരിശീലനവും സർട്ടിഫിക്കേഷനും ലഭ്യമാക്കുന്നതിനായി സ്ഥാപനങ്ങളുടെ അധികൃതർക്കും എച്ച് ആർ പ്രതിനിധികൾക്കും [email protected] എന്ന ഇ മെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

ട്രെയിൻ നിരക്ക് വർധന ഇന്നുമുതൽ; സബർബൻ തീവണ്ടികൾക്കും സീസൺ ടിക്കറ്റിനും സാധാരണ ക്ലാസിൽ 500 കിലോമീറ്റർ വരെയും വർധനവില്ല

രാജ്യത്ത് ട്രെയിൻ യാത്രാ നിരക്കുവർധനവ് ഇന്നു മുതൽ പ്രാബല്യത്തിൽ വരും.മെയിൽ, എക്സ്പ്രസ് നോൺ എസി ടിക്കറ്റുകളിൽ കിലോമീറ്ററിന് ഒരു പൈസയാണ് കൂടുക. എസി ടിക്കറ്റിന് രണ്ടുപൈസ കൂടും. ഓർഡിനറി തീവണ്ടികളുടെ നോൺ എസി...

പുതിയ പാൻ-ആധാർ നിയമവും ബാങ്ക് ചാർജുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ

2025 ജൂലൈയിലെ നിരവധി സാമ്പത്തിക പരിഷ്കരണങ്ങൾ വരുത്തുകയാണ്. എല്ലാ പുതിയ പാൻ അപേക്ഷകൾക്കും ആധാർ നിർബന്ധമാക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) ഉടൻ തന്നെ തീരുമാനിച്ചിട്ടുണ്ട്, കൂടാതെ ഐടിആർ ഫയലിംഗിനുള്ള...

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ഇന്ന് മുതല്‍ മൂന്ന് സുപ്രധാന മാറ്റങ്ങള്‍

തത്കാല്‍ ടിക്കറ്റ് ബുക്കിങ് പ്രക്രിയയില്‍ ജൂലൈ 1 മുതല്‍ ഇന്ത്യന്‍ റെയില്‍വേ മൂന്ന് നിര്‍ണായക പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുകയാണ്. ഇനി ടിക്കറ്റെടുക്കാന്‍ IRCTCയുമായി ബന്ധപ്പെട്ട ഈ 3 സുപ്രധാന മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം. അതുപ്രകാരം IRCTC...

ഉത്തരേന്ത്യയിൽ കനത്ത മഴ; ഹിമാചൽ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടരുന്നു

ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും തുടർച്ചയായി കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനങ്ങളിലെ ഒന്നിലധികം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹിയിലും തൊട്ടടുത്തുള്ള ദേശീയ തലസ്ഥാന മേഖലയിലും (എൻ‌സി‌ആർ) തിങ്കളാഴ്ച രാവിലെ...

വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് എം എ ബേബി

തിരുവനന്തപുരം: പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് എം എ ബേബി. ചൊവ്വാഴ്‌ച രാവിലെയോടെയാണ്‌ സിപിഐ എം ജനറൽ...

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭഗത്തിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില അതീവഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. എസ് യു ടി...

മൂന്നാറിൽ ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു

ഇടുക്കി: ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. മൂന്നാർ പോതമേട് ആണ് അപകടം ഉണ്ടായത്. തമിഴ്നാട് സ്വദേശി പ്രകാശ് (58) ആണ് മരിച്ചത്. ഒരു കുട്ടിയടക്കം ചെന്നൈ സ്വദേശികൾ...

ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണം- എസ് ജയശങ്കർ

ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണം എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ആണവ ഭീഷണികൾക്ക് മുന്നിൽ വഴങ്ങരുത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര സഭാആസ്ഥാനത്ത് നടന്ന പരിപാടിയിൽ ആണ് അദ്ദേഹം നിലപാട്...