ദുബായ്: അൽ മദീന ഗ്രൂപ്പ് ‘സമ്മർ ഫെസ്റ്റ്’ എന്ന പേരിൽ പുതിയ പ്രമോഷൻ ആരംഭിച്ചു. ഈ മാസം 12 മുതൽ ആഗസ്ത് 10 വരെയാണ് ‘സമ്മർ ഫെസ്റ്റ്’ നടക്കുക. 10,000 പേർക്ക് വാങ്ങിയ സാധനങ്ങളുടെ മുഴുവൻ സംഖ്യയും തിരിച്ചു നൽകുന്ന ഫ്രീ ട്രോളി എന്നതാണ് ‘സമ്മർ ഫെസ്റ്റിന്റെ’ മുഖ്യ ആകർഷണം. ദുബൈ, ഷാർജ എന്നിവിടങ്ങളിലെ അൽ മദീന, മാംഗോ ഔട്ട്‌ലെറ്റ് കളിൽ നിന്ന് പർച്ചേസ് ചെയ്യുന്ന എല്ലാ ഉപഭോക്താക്കൾക്കും ഈ പ്രൊമോഷൻ്റ ഭാഗമാകാൻ സാധിക്കും.

മെഗാ പ്രമോഷനിൽഇതിനോടകം തന്നെ ദിവസവും നിരവധി വിജയികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.ALL DE SPICES, REAL MAN, MASAFI തുടങ്ങിയവർ പ്രായോജകർ ആകുന്ന പ്രൊമോഷനിൽ വലിയ വിലക്കുറവും മറ്റ് ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് വേണ്ടി ഏർപ്പെടുത്തിയിട്ടുണ്ട്. അൽ മദീന ഗ്രൂപ്പിൻ്റെ ഏറ്റവും പുതിയ ഔട്ട്‌ലെറ്റ് അൽ മദീന ഹൈപ്പർ മാർക്കറ്റ്, ബർ ദുബായിലെ മീന സ്ട്രീറ്റിൽ ഹുബൈബാ മാളിൽ ഉൽഘാടനം ചെയ്തിരുന്നു.