ബെംഗളൂരു: കർണാടകയിലെ മുരുഡേശ്വർ ക്ഷേത്രത്തിൽ പരമ്പരാഗത വസ്ത്രങ്ങൾ നിർബന്ധമാക്കി. ഹിന്ദു സംഘടനകളുടെ അഭ്യർത്ഥന പ്രകാരമാണ് പുതിയ നിയമം നടപ്പിലാക്കിയത്. സൽവാറും സാരിയും ധരിക്കുന്ന സ്ത്രീകൾക്ക് മാത്രമേ ക്ഷേത്രത്തിനുള്ളിൽ പ്രവേശനം അനുവദിക്കുകയുള്ളു. ടീഷർട്ട്, ഷോട്ട് ഉടുപ്പ്, ട്രൗസർ എന്നിവ ധരിച്ച് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്നക്കരുതെന്ന് കർശന നിർദേശം നൽകി. ഭക്തർ ക്ഷേത്രനിബന്ധനകൾ കൃത്യമായി അനുസരിക്കണമെന്നും അധികൃതർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ക്ഷേത്രത്തിന് പുറത്ത് ഭക്തർ ധരിക്കേണ്ടതും അല്ലാത്തതുമായ വസ്ത്രത്തിന്റെ പോസ്റ്റുറുകളും സ്ഥാപിച്ചിട്ടുണ്ട്.