കർണാടകയിലെ കാനറ ബാങ്ക് ബ്രാഞ്ചിൽ വൻ കവർച്ച, 52 കോടിയുടെ സ്വർണ്ണം മോഷണം പോയി

ബംഗളൂരു: കർണാടകയിൽ വിജയപുരയിലെ കാനറ ബാങ്ക് ബ്രാഞ്ചിൽ നിന്ന് 52 കോടി രൂപയുടെ സ്വർണ്ണം കൊള്ളയടിച്ചു. വിജയപുര ജില്ലയിലെ മണാഗുല ബാങ്കിന്റെ ശാഖയിലെ ലോക്കറില്‍ സൂക്ഷിച്ച 51 കിലോഗ്രാം പണയ സ്വര്‍ണ്ണവും അഞ്ചരലക്ഷം രൂപയുമാണ് മോഷണം പോയത്. ബാങ്കില്‍ സംഘടിപ്പിച്ച ആഭ്യന്തര കണക്കെടുപ്പിലാണ് 51 കിലോ ഗ്രാം സ്വര്‍ണ്ണം നഷ്ടപ്പെട്ട വിവരം പുറത്ത് വന്നത്. തുടര്‍ന്ന് മെയ് 26-ാം തീയതി ബാങ്ക് മാനേജര്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി. രാജ്യത്തെതന്നെ ഏറ്റവും വലിയ കവർച്ചാ കേസുകളിലൊന്നായി കർണാടകയിലെ ബാങ്ക് ശാഖയിലെ സ്വർണകവർച്ച.

കഴിഞ്ഞ മാസമാണ് കവർച്ചാ വിവരം പുറത്തു വരുന്നത്. കവർച്ച നടന്നത് മെയ് 23നാണെങ്കിലും ബാങ്ക് അവധി കഴിഞ്ഞ് 26ന് ജീവനക്കാരൻ ജോലിക്കെത്തുമ്പോഴാണ് മോഷണവിവരം അറിയുന്നത്. സംഭവത്തിൽ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മോഷ്ടിച്ച സ്വർണം കടത്തിയതിനെക്കുറിച്ച് ഇതുവരെ പൊലീസിന് തുമ്പൊന്നും കണ്ടെത്താനായില്ല.

മെയ് 23ന് വൈകുന്നേരം 6 മണിക്കും 25ന് രാവിലെ 11.30 നും ഇടയ്ക്കാണ് കവർച്ച നടന്നിരിക്കുന്നതെന്നും ആറു മുതൽ എട്ടു വരെ പേർക്ക് മോഷണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും വിജയപുര പൊലീസ് മേധാവി ലഷ്മൺ നിംബാർഗി പറഞ്ഞു. ഒരാഴ്ചയോളം ആസൂത്രണം ചെയ്താണ് പ്രതികൾ മോഷണം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. മെയ് 23 ന് വൈകുന്നേരം പതിവുപോലെ ബാങ്ക് അടച്ച് ജീവനക്കാര്‍ ഇറങ്ങി. 24, 25 തീയതികള്‍ നാലാം ശനിയും ഞായറുമായിരുന്നതിനാല്‍ ബാങ്ക് പ്രവര്‍ത്തിച്ചിരുന്നില്ല. മെയ് ആറാം തീയതി ശുചീകരണ തൊഴിലാളി എത്തിയപ്പോഴാണ് ബാങ്കിന്റെ ഷട്ടര്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

വ്യാജ താക്കോലുപയോഗിച്ച് ബാങ്ക് തുറന്ന പ്രതികൾ സെക്യൂരിറ്റി അലാമും സി.സി.ടി.വി കാമറകളും ഓഫ് ചെയ്താണ് മോഷണം നടത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി എട്ട് അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു. മോഷണത്തിനുശേഷം ഒരു കറുത്ത പാവയെ പ്രതികൾ സംഭവസ്ഥലത്ത് ഉപേക്ഷിച്ചിരുന്നു. ഇത് മോഷണത്തിൻറെ ഭാഗമായി പ്രതികൾ എന്തെങ്കിലും ആഭിചാര ക്രിയകൾ ചെയ്തിരുന്നതായി സംശയം ജനിപ്പിക്കുന്നുണ്ട്. കർണാടകയിൽ ഇതാദ്യമായല്ല വലിയ സ്വർണ കവർച്ച നടക്കുന്നത്. കഴിഞ്ഞ വർഷം എസ്.ബി.ഐ ബ്രാഞ്ചിൽ നിന്ന് 13 കോടിയുടെ സ്വർണാഭരണങ്ങൾ കവർന്നിരുന്നു. ഇതിൽ ആറുപേരെയാണ് അന്ന് അറസ്റ്റ് ചെയ്തത്.

വിപുലമായ ബിസിനസ് സെന്റർ തുറന്ന് R A G ഹോൾഡിങ്‌സ്

യുഎഇയിൽ R A G ഹോൾഡിങ്‌സ് വിപുലമായ ബിസിനസ് സെന്റർ തുറന്നു. യുഎഇയിലെ ഏറ്റവും വലിയ ബിസിനസ് സെന്ററുകളിൽ ഒന്ന് എന്ന സവിശേഷതയുമായാണ് R A G ഹോൾഡിംഗ്‌സ് തങ്ങളുടെ R A...

പ്രവാസി മഹോത്സവം – ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025 നാളെ ഇത്തിസലാത്ത്‌ അക്കാദമിയിൽ

പ്രവാസലോകത്തിന് പുത്തൻ അനുഭവമായി അരങ്ങേറുന്ന പ്രവാസി മഹോത്സവം 'ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025', ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നാളെ നടക്കും. ഉച്ചക്ക് 12 മണി മുതൽ രാത്രി 11 മണി വരെ...

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും

ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ നിർണ്ണായക തീരുമാനം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇതോടെ ബിഹാറിലെ മഹാസഖ്യത്തിൽ നിലനിന്ന അസ്വാരസ്യങ്ങൾക്കും ഭിന്നതകൾക്കും ഇന്ന് വിരാമമാകും. മുഖ്യമന്ത്രി...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കുപിന്നാലെ ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡൽഹിയിൽ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ്. 325 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. ഡൽഹിയിലെ മിക്ക പ്രദേശങ്ങളും വായു...

തദ്ദേശ തെരഞ്ഞെടുപ്പ്; പുതുമുഖങ്ങൾക്ക് 10% സീറ്റുകൾ സംവരണം ചെയ്ത് ബിജെപി

കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം ലക്ഷ്യമിട്ട് 10 ശതമാനം സീറ്റുകൾ പുതുമുഖങ്ങൾക്കായി സംവരണം ചെയ്തതായി ബിജെപി നേതൃത്വം പ്രഖ്യാപിച്ചു. ഓരോ തദ്ദേശ സ്ഥാപനത്തിലും നിർബന്ധമായും പുതുമുഖങ്ങളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പാർട്ടി നൽകിയിട്ടുള്ള...

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും; ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും...

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കവര്‍ച്ചാക്കേസിലെ രണ്ടാം പ്രതി ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ബി.മുരാരി ബാബുവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സ്വര്‍ണക്കൊള്ളയിലെ രണ്ടാമത്തെ അറസ്റ്റാണിത്. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ആദ്യം അറസ്റ്റിലായത്. ഇന്നലെ രാത്രി 10...

മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കില്ല; ഇന്ത്യയെ വിദേശകാര്യ മന്ത്രി പ്രതിനിധീകരിക്കും

തിരക്ക് കാരണം മലേഷ്യയിൽ ഞായറാഴ്ച ആരംഭിക്കുന്ന ആസിയാൻ ഉച്ചകോടി യോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാൻ സാധ്യതയില്ലെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്നാണ് വിവരം. ആസിയാൻ (അസോസിയേഷൻ ഓഫ്...