ബേബി കെയർ ഉൽപന്നങ്ങളുമായി വിദേശ മാർക്കറ്റ് കിഴടക്കാൻ ഒരുങ്ങി പോപ്പീസ്

ഇന്ത്യൻ ബേബി കെയർ ബ്രാൻഡുകളിൽ ജനപ്രിയ ബ്രാൻഡുകളിൽ ഒന്നായ പോപ്പീസ് ബേബി കെയർ തങ്ങളുടെ രണ്ടാമത്തെ അന്താരാഷ്ട്ര സ്റ്റോർ ഷാർജ സഹാറ മാളിൽ ആരംഭിച്ചു. ദുബായ് പോലീസ് മേജറും, അംബാസിഡർ എക്സ്ട്രാർഡിനറി, അന്താരാഷ്ട്ര ഹാൻഡ്ബോൾ റഫറി, ഒമർ അൽ മർസൂഖി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉടമയുമായ ഡോ. അൽ ഒമർ മർസൂഖി സ്റ്റോർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പോപ്പീസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഷാജു തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനചടങ്ങിൽ പോപ്പീസ് ഗ്രൂപ്പ് ബിസിനസ്സ് ഹെഡ് സുനിൽ ജോർജ്, അസിസ്റ്റന്റ് ജനറൽ മാനേജർ ഷഫീക്ക്, പ്ലാസ്റ്റോ ഏജൻസീസ് തിരുവനന്തപുരം, കോസ്റ്റൽ ഇന്ത്യ ഏജൻസീസ് എറണാകുളം തുടങ്ങിയവയുടെ മാനേജിംഗ് ഡയറക്ടർ നിഷാദ് സൈനുദ്ദീൻ തുടങ്ങി ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.

അന്താരാഷ്ട്ര വിപണിയിലെ സാധ്യതകൾ തിരിച്ചറിഞ്ഞ് മറ്റു പല രാജ്യങ്ങളിലേക്കും ഈ വർഷം തന്നെ ചുവട് വെക്കാൻ ഒരുങ്ങുകയാണ് പോപ്പീസ്. 92-മത്തെ പോപ്പീസ് ബേബി കയർ സ്റ്റോർ കമ്പനിയുടെ ആഗോള വിപണിയിലേക്കുള്ള ശ്രദ്ധേയമായ കാൽവെപ്പാണ്. ഷാർജയിലെ പ്രധാന റീട്ടെയിൽ കേന്ദ്രങ്ങളിൽ ഒന്നായ സഹാറാ മാളിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പുതിയ ഔട്ട്ലെറ്റ് ഏറ്റവും ഗുണമേന്മയുള്ള ബേബി കെയർ ഉൽപ്പന്നങ്ങൾ നൽകുന്നതാണെന്ന് പോപ്പീസ് ഗ്രൂപ്പ് ബിസിനസ്സ് ഹെഡ് സുനിൽ ജോർജ് പറഞ്ഞു.

2003-ലാണ് പോപ്പീസ് ആദ്യമായി പ്രവർത്തനം ആരംഭിക്കുന്നത്. പോപ്പീസ് ബേബി കെയറിന്റെ യുഎയിലെ ആദ്യത്തെ ഷോറൂം അബുദാബിയിലെ ദാൽമ മാളിൽ ഈ മാസം ആദ്യം പ്രവർത്തനം ആരംഭിച്ചിരുന്നു. ഇന്ത്യയിൽ പോപ്പീസന് ഇതുവരെ 80- ൽ അധികം ഷോറൂമുകൾ ഉണ്ട്. കുട്ടികൾക്ക് ഉള്ള എല്ലാ ഉത്പന്നങ്ങളും കമ്പനി നിർമിച്ച് നൽകുന്നുണ്ട്. ഈ വർഷം യുഎഇയിൽ മാത്രം പത്തോളം ഷോറൂമുകളും, സൗദി അറേബ്യ, ബഹറിൻ, ഖത്തർ തുടങ്ങിയ ജിസിസി രാജ്യങ്ങളിൽ ഈ വർഷംതന്നെ ഷോറൂമുകൾ തുറക്കാനും കമ്പനി മുന്നൊരുക്കങ്ങൾ നടത്തിക്കഴിഞ്ഞതായും മാനേജിങ് ഡയറക്ടർ ഷാജു തോമസ് പറഞ്ഞു. നിലവിൽ യുകെയിൽ പോപ്പീസിന് സ്വന്തമായി ഓഫീസും ഷോറൂം ഉണ്ട്. ഓസ്ട്രേലിയയിലും ഈ വർഷം സ്റ്റോറുകൾ തുറക്കാൻ ആണ് പോപ്പീസ് നിലവിൽ ഉദേശിക്കുന്നത്.

നവജാത ശിശുക്കൾ മുതൽ ആറ് വയസ്സുവരെയുള്ള കുട്ടികൾക്കുള്ള വസ്ത്രങ്ങൾ, ബേബി ഓയിൽ, ബേബി ആക്സസറീസ്, സോപ്പുകൾ, വൈപ്സ്, ഫാബ്രിക് വാഷ്, ബോഡി വാഷ്, ഷാംപൂ, ലോഷനുകൾ, ടവലുകൾ തുടങ്ങി നിരവധി ബേബി കെയർ ഉൽപ്പന്നങ്ങളും ഇന്ന് പോപ്പീസ് നിർമിച്ച് നല്കുന്നു. രണ്ടായിരത്തിലത്തികം ജീവനക്കാരാണ് പോപ്പീസിൽ ഉള്ളത്. യുഎഇയിൽ ഒരു ഫാക്ടറീ നിർമ്മിക്കാനും നിലവിൽ കമ്പനി ലക്ഷ്യം ഇടുന്നുണ്ട്. ഏറ്റവും ഗുണമേന്മയുള്ള വസ്ത്രങ്ങൾ കുട്ടികൾക്ക് വേണ്ടി നിർമ്മിച്ചുകൊണ്ടാണ് പോപ്പീസ് ഈ രംഗത്ത് തുടക്കം ഇട്ടത്.
പോമീസ് എന്ന് പേരിൽ പോപ്പീസ് ഗ്രൂപ്പ്ന് മറ്റൊരു ബ്രാൻഡ് കൂടി ഉണ്ട്. നിലവിൽ പോമീസിന് കേരളത്തിൽ അഞ്ച് ഷോറൂമുകൾ ഉണ്ട്. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമുള്ള ഉൽപനങ്ങൾ ആണ് പോമീസ് വിപണിയിൽ എത്തിക്കുന്നത്. പോമീസ്ന് ഈ വർഷം 20 സ്റ്റോറുകളോടെ ജിസിസി രാജ്യങ്ങളിലേക്ക് വ്യാപിക്കാൻ കഴിയുമെന്ന് പ്രതീക്ഷയിൽ ആണ് പോപ്പീസ്.

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് . രവീന്ദ്ര ജഡേജയും സാം കറനും അവസാന സീസണിലെ സ്വാപ്പ് കരാറിൽ രാജസ്ഥാൻ റോയൽസിലേക്ക് പോകുകയും ചെയ്യുന്നതിലേക്ക് നീങ്ങാനുള്ള സാധ്യത. സഞ്ജുവിനെ കൈമാറുന്ന കാര്യത്തിൽ രാജസ്ഥാൻ...

ആർഎസ്എസ് ഗണഗീതം ഔദ്യോഗിക പരിപാടിയിൽ പാടിയത് തെറ്റ്, സ്കൂളിനെതിരെ നടപടി വേണം- വിഡി സതീശൻ

വന്ദേഭാരതില്‍ ആർഎസ്എസ് ഗണഗീതം പാടിയത് നിഷ്കളങ്കമായി കാണാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി‍.ഡി സതീശൻ. ആലപിച്ചത് ദേശഭക്തി ഗാനമല്ല. ഔദ്യോഗിക പരിപാടിയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം. അത് ഡി.കെ ശിവകുമാർ ചെയ്താലും തെറ്റ്. കേരളം...

“പറഞ്ഞത് സ്വന്തം നിലപാട്” തരൂരിന്റെ പ്രസ്താവന തള്ളി കോൺഗ്രസ്

മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനകൾ തള്ളി കോൺഗ്രസ്. തരൂരിന്റെ പരാമർശം വ്യക്തിപരമാണെന്നും അത് തങ്ങളുടെ ഔദ്യോഗിക നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ലെന്നും കോൺഗ്രസ് വക്താവ് പവൻ...

തിരുവനന്തപുരം കോര്‍പ്പറേഷൻ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി

തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. ശാസ്തമംഗലം വാര്‍ഡിൽ മുൻ ഡിജിപി ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പാളയത്ത് മുൻ കായിക താരവും സ്പോര്‍ട്സ് കൗണ്‍സിൽ സെക്രട്ടറിയുമായ...

എൽ കെ അദ്വാനിയെ പ്രശംസിച്ച് ശശി തരൂർ വീണ്ടും വിവാദത്തിൽ

മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ പുകഴ്ത്തി കോൺഗ്രസ് എംപി ശശി തരൂർ നടത്തിയ പരാമർശം വിവാദമാവുന്നു. മുൻ ഉപപ്രധാനമന്ത്രി ലാൽ കൃഷ്ണ അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ പ്രതിരോധിച്ചുകൊണ്ടാണ് തരൂരിന്റെ പരാമർശം. ജവഹർലാൽ...

കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും

സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ മൂന്നിടങ്ങളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും. ഇതുസംബന്ധിച്ച വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളാണ് വനിതാ സംവരണത്തിലേക്ക് വരുന്നത്. കൂടാതെ എട്ട് ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷസ്ഥാനവും...

അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്ത് ബിസിസി ഗ്രൂപ്പ്

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിസി ഗ്രൂപ്പ് ഇന്റർനാഷണൽ യു എ യിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്തു. ദുബായിൽ നടന്ന കരാർ ഒപ്പുവയ്ക്കൽ...

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്, 160 ലധികം സീറ്റുകള്‍ നേടും :അമിത് ഷാ

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിൽ160 ലധികം സീറ്റുകള്‍ നേടി എന്‍ ഡ‍ി എ വമ്പൻ വിജയം നേടി അധികാരത്തിൽ തുടരുമെന്ന് അമിത് ഷാ. ബിഹാറിലെ അർവാളിൽ നടത്തിയ റാലിയിലായിരുന്നു ഷായുടെ പരാമർശം. ബിഹാറിൽ നിന്നും രാജ്യത്ത്...