വയനാട് മാനന്തവാടി പിലാക്കാവ് മണിയന്‍കുന്നില്‍ വീണ്ടും കടുവ സാന്നിധ്യം. ജനുവരിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം ലഭിച്ച പഞ്ചാരക്കൊല്ലിക്ക് സമീപമാണ് മണിയന്‍കുന്ന്. കാപ്പിക്കുരു പറിക്കുകയായിരുന്ന രാധയെ പതിയിരുന്ന കടുവ ആക്രമിക്കുകയായിരുന്നു. തൃശിലേരി റോഡില്‍ തേയിലത്തോട്ടത്തോട് ചേര്‍ന്നാണ് കടുവയെ കണ്ടത്. ജനവാസമേഖലയോട് ചേര്‍ന്നുള്ള തോട്ടത്തിലാണ് നാട്ടുകാര്‍ കടുവയെ കണ്ടത്. മുന്‍പും ഇവിടെ കടുവ സാന്നിധ്യമുണ്ടായിട്ടുണ്ട്.