സന്ദർശകപ്രവാഹം, ദുബായ് ഗ്ലോബൽ വില്ലജ് പ്രവർത്തനം ഒരാഴ്ചകൂടി നീട്ടി

ദുബായ്: യുഎഇയിലെ ഏറ്റവും പ്രശസ്തമായ വ്യാപാര വാണിജ്യ വിനോദ കേന്ദ്രങ്ങളിലൊന്നായ ദുബായ് ഗ്ലോബൽ വില്ലജ് മെയ് 11ന് പ്രവർത്തനം അവസാനിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും സന്ദർശക ബാഹുല്യം കാരണം പ്രവർത്തനം ഒരാഴ്ച കൂടി നീട്ടിയതായി ഗ്ലോബൽ വില്ലജ് അധികൃതർ അറിയിച്ചു. വൈകുന്നേരം 4 മണി മുതൽ പുലർച്ചെ ഒരു മണിവരെയാണ് ഗ്ലോബൽ വില്ലേജിന്റെ പ്രവർത്തന സമയം. അവസാനദിനങ്ങളിൽ ഗ്ലോബൽ വില്ലേജിലേക്ക് സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. 2024 ഒക്ടോബർ 16-ന് ആരംഭിച്ച 29-ആം സീസണിൽ യുഎഇയിൽ നിന്നും വിദേശത്തുനിന്നുമായി ദശലക്ഷക്കണക്കിന് സന്ദർശകരാണ് ​ഗ്ലോബൽ വില്ലേജ് സന്ദർശിച്ചത്. കഴിഞ്ഞ വർഷം ആഗോളഗ്രാമം 28-ആം സീസൺ മേയ് അ‍ഞ്ച് വരെ നീട്ടുകയും പിന്നീട് ആവശ്യകത കൂടിയതിനാൽ 3 ദിവസം കൂടി നീട്ടുകയും ചെയ്തിരുന്നു.

ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ 12 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ക്കിയിരുന്നു. ഏ​പ്രി​ൽ 28 തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഈ വർഷത്തെ സീ​സ​ൺ അ​വ​സാ​നി​ക്കു​ന്ന മേ​യ്​ 18 വ​രെ ഈ സൗകര്യം ല​ഭ്യ​മാ​കും. നേ​ര​ത്തെ മൂ​ന്നു വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ, 65 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള മു​തി​ർ​ന്ന പൗ​​ര​ൻ​മാ​ർ, നി​ശ്ച​യ​ദാ​ർ​ഢ്യ വി​ഭാ​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്കാ​യി​രു​ന്നു പ്ര​വേ​ശ​നം സൗ​ജ​ന്യമെങ്കിൽ ഇക്കുറി സീസൺ അവസാനിക്കുന്നതിന് മുന്നോടിയായി 12 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള കു​ട്ടികൾക്കും സൗ​ജ​ന്യ​ പ്ര​വേ​ശ​നം അനുവദിച്ചിരിക്കുമായാണ് അധികൃതർ. EXO പ്ലാനറ്റ് സിറ്റി, നിയോൺ ഗാലക്സി, ചാലഞജ് സോൺ തുടങ്ങി കുട്ടികൾക്ക് ആവേശമായപരിപാടികളിലും റൈഡുകളിലും പങ്കെടുക്കാനും സാധിക്കും.

അവസാന ദിനങ്ങളിൽ ഗ്ലോ​ബ​ൽ വി​ല്ലേ​ജ് പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു. 50 ദി​ർ​ഹ​മി​ന്​ അ​ൺ​ലി​മി​റ്റ​ഡ്​ ആക്സസ് ഓ​ഫ​ർ എന്ന രീതിയിലാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുനൂറോളം റൈ​ഡു​ക​ൾ, ഗെ​യി​മു​ക​ൾ, മ​റ്റ്​ ആ​ക​ർ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​കൊ​ള്ളു​ന്ന​താ​ണ്​ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലെ കാ​ർ​ണി​വ​ൽ മേ​ഖ​ല. ഇ​വി​ടെ എ​ല്ലാ റൈ​ഡു​ക​ളി​ലും പരിധിയില്ലാതെ ഉ​പ​യോ​ഗി​ക്കാ​ൻ ഈ ആനുകൂല്യത്തിലൂടെ സാധിക്കും. എന്നാൽ മറ്റു ചില മേഖലകളിൽ തി​ര​ഞ്ഞെ​ടു​ത്ത റൈ​ഡു​ക​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ ഈ ​ഓ​ഫ​ർ എ​ന്നും​ ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 60 മീറ്റർ ഫെസ്റ്റിവൽ വീൽ, ഗ്ലോബൽ ബുർജ്, ജമൈക്ക ഡ്രം, ഹോണോലോ-ലൂപ്പ് തുടങ്ങിയ ആവേശം തേടുന്നവർക്കുള്ള വിനോദങ്ങൾക്കൊപ്പം ഹോളണ്ട് വിൻഡ് വീൽ സ്വിസ് സ്വിംഗ്, സെവൻ സീ പൈറേറ്റ്, കുട്ടികൾക്കുള്ള സ്പാനിയ ബോട്ട് എന്നിവയും ഈ ഓഫറിൽ ഉൾപ്പെടുന്നു. കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ളെയും കുട്ടികളെയും വിനോദസഞ്ചാരികളെയും ആ​ക​ർ​ഷി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​​ പു​തി​യ ആനുകൂല്യം പ്ര​ഖ്യാ​പി​ച്ച​ത്. ആവേശകരമായ ഒട്ടേറെ പരിപാടികൾ ഗ്ലോബൽ വില്ലേജിൽ പുരോഗമിക്കുകയാണ്.

വൈവിധ്യ പരിപാടികളോടെയാണ് ഇക്കുറി ഗ്ലോബൽ വില്ലജ് സന്ദർശകരെ സ്വീകരിച്ചത്. വിസ്മയക്കാഴ്ചകളും സാഹസിക, വിനോദ പ്രവർത്തനങ്ങളുമാണ് ഗ്ലോബൽ വില്ലേജിന്റെ ഓരോ പതിപ്പും സന്ദർശകർക്ക് സമ്മാനിക്കുന്നത്. അതാത് രാജ്യങ്ങളിലെ പരമ്പരാഗത വസ്ത്രം, ഭക്ഷണം, കരകൗശല വസ്തുക്കൾ, കലാ പ്രകടനങ്ങൾ എന്നിവയെല്ലാമാണ് വിവിധ പവിലിയനുകളിൽ ഉള്ളത്. ഒട്ടുമിക്ക എല്ലാ രാജ്യങ്ങളുടെ പവിലിയനിലും വലിയ ജനത്തിരക്കും കാണാമായിരുന്നു. ഈ വർഷം, ജോർദാൻ, ഇറാഖ്, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളെ പ്രതിനിധീകരിച്ച് മൂന്ന് പുതിയ പവലിയനുകൾ ഗ്ലോബൽ വില്ലേജ് അവതരിപ്പിച്ചു . ഇവയിൽ ആകെ 30 പവലിയനുകൾ ഉണ്ട്, ഓരോന്നിലും ഒരു രാജ്യത്തിന്റെ സംസ്കാരം, പരമ്പരാഗത വിപണികൾ, ഭക്ഷണം, കരകൗശല വസ്തുക്കൾ എന്നിവ പ്രദർശിപ്പിക്കുന്നു.

ഹൗസ് ഓഫ് ഫിയർ, റയിൽവേ മാർക്കറ്റ്, റോഡ് ഓഫ് ഏഷ്യ, ഫീയസ്റ്റ സ്ട്രീറ്റ്, ഫ്ലോട്ടിങ് മാർക്കറ്റ് എന്നിവയെല്ലാം ഒട്ടേറെപ്പേരെ ആകർഷിക്കുന്നുമുണ്ട്. ലോകോത്തര കലാകാരന്മാരുടെ കലാസന്ധ്യകളും വിവിധ പരിപാടികളും ഇക്കുറി നടന്നു. കൂടാതെ വിശേഷദിവസങ്ങളിൽ വ്യത്യസ്ത പരിപാടികൾ അവതരിപ്പിച്ചുകൊണ്ട് വിപുലമായരീതിയിലാണ് ഇക്കുറി ഗ്ലോബൽ വില്ലജ് സന്ദർശകരെ സ്വീകരിച്ചത്. വിവിധ രാജ്യങ്ങളുടെ സംസ്‌കാരങ്ങൾ നേരിട്ടറിയാനും ഉത്പന്നങ്ങൾ വാങ്ങാനും രുചിക്കൂട്ടുകളും വിനോദ പരിപാടികളും ആസ്വദിക്കാനും ആയിരക്കണക്കിനാളുകളാണ് ദിനംപ്രതി ഇവിടേക്കെത്തുന്നത്.

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി; സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിർത്തു

പ്രമുഖ ബിൽഡർമാരായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനും മലയാളി വ്യവസായിയുമായ സി ജെ റോയ് ജീവനൊടുക്കി. 57 വയസായിരുന്നു. ആദായ നികുതി റെയ്ഡിനിടെ കൈവശമുണ്ടായിരുന്ന സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഐടി റെയ്ഡിനിടെ...

ആർ ആർ ടി എസ് വെറും വേസ്റ്റ്! പിണറായി സർക്കാരിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ‘മെട്രോമാൻ’ ഇ. ശ്രീധരൻ

സംസ്ഥാന സർക്കാരിന്റെ പുതിയ തിരുവനന്തപുരം-കാസർകോട് ആർആർടിഎസ് പദ്ധതിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ‘മെട്രോമാൻ’ ഇ. ശ്രീധരൻ. ആർആർടിഎസ് എന്നത് വെറും സമയനഷ്ടമാണെന്നും കേരളത്തിൽ ഇത് ഒട്ടും പ്രായോഗികമല്ലെന്നും മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം...

പി ടി ഉഷ എംപിയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത കായിക താരവും രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു. 63 വയസ്സ് ആയിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ...

‘ഇറാനെതിരെ സൈനിക നടപടി ആവശ്യമില്ല’: ഭീഷണി മാറ്റി ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാൻ യുഎസ് പ്രതിസന്ധിയിൽ സൈനിക നടപടി ആവശ്യമില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ യുദ്ധക്കപ്പലായ യുഎസ്എസ് ഡെല്‍ബെർട്ട് ഡി ബ്ലാക്ക് ഇറാനെ ലക്ഷ്യം വെച്ച് ചെങ്കലിലുണ്ടെന്ന് മുന്നറിയിപ്പ് നൽകിയത് തൊട്ട്...

നടിയെ ആക്രമിച്ച കേസ്; ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി

നടിയെ ആക്രമിച്ച കേസിൽ 20 വർഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനിയും മറ്റ് മൂന്ന് പ്രതികളും ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്നാണ് അപ്പീലിലെ പ്രധാന ആവശ്യം....

ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യന്‍ താരങ്ങള്‍

തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍. നായകന്‍ സൂര്യകുമാര്‍ യാദവ്, ആക്‌സര്‍ പട്ടേല്‍, റിങ്കു സിംഗ്, വരുണ്‍ ചക്രവര്‍ത്തി, അഭിഷേക് ശര്‍മ തുടങ്ങിയ ഇന്ത്യന്‍ മുന്‍നിര താരങ്ങളാണ്...

സ്വർണ്ണവിലയിൽ വൻ ഇടിവ്, ഇന്ന് കുറഞ്ഞത് അയ്യായിരം രൂപയിലേറെ

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വൻ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 5,240 രൂപ കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 1,25,120 രൂപയായി. ഗ്രാമിന് 655 രൂപയാണ് ഇന്ന് ഇടിഞ്ഞിരിക്കുന്നത്....

ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണ സംഘം നടന്‍ ജയറാമിന്റെ മൊഴിയെടുത്തു

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. കേസിന്റെ ഭാഗമായി നടൻ ജയറാമിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചായിരുന്നു മൊഴിയെടുക്കൽ നടന്നത്.ശബരിമലയുമായി ബന്ധപ്പെട്ട സ്വർണ്ണ...