ഒരു റോബോട്ട് മനുഷ്യനോടൊപ്പം നിറഞ്ഞ താളത്തിൽ നൃത്തം ചെയ്യുന്നത് കാണാൻ കുട്ടികൾ തടിച്ചുകൂടി. സംഗീതം അന്തരീക്ഷത്തിൽ നിറഞ്ഞുനിന്നപ്പോൾ വേഗതയേറിയ കലാകാരന്റെ അരികിൽ ഒരു റോബോട്ടിക് രൂപം കേന്ദ്രബിന്ദുവായി എത്തി. സാങ്കേതികവിദ്യയും ചലനവും സമന്വയിപ്പിക്കുന്ന ഒരു ഭാവി പ്രകടനമായ “ഡാൻസിംഗ് വിത്ത് എ റോബോട്ട്” അവതരിപ്പിച്ചു. നെതർലൻഡ്സിൽ നിന്നുള്ള ഡാനിയേൽ സിമുവാണ് സ്വന്തമായി വികസിപ്പിച്ചെടുത്ത, നൃത്തം ചെയ്യുന്ന റോബട്ടുമായി എത്തിയത്. “ആദ്യം ഒരു അക്രോബാറ്റ്, രണ്ടാമത്തേത് ഒരു റോബോട്ട് നിർമ്മാതാവ്” എന്ന് സ്വയം വിശേഷിപ്പിക്കുന്ന നെതർലാൻഡ്‌സിൽ നിന്നുള്ള 33 വയസ്സുള്ള ഡാനിയേൽ സിമു സർക്കസ് കലാകാരൻ കൂടിയാണ്.

റോബോട്ടിന് തത്സമയം കാണാനോ കേൾക്കാനോ സംവദിക്കാനോ കഴിയില്ലെങ്കിലും, സമർത്ഥമായ നൃത്തസംവിധാനം, സമയം, ദൃശ്യ രൂപകൽപ്പന എന്നിവയിലൂടെ സിമുവിന്റെ പ്രകടനം കാണാൻ കാണികൾ ഒത്തുകൂടി. അക്രോബട്ട് എന്നു പേരിട്ടിരിക്കുന്ന ഹ്യുമനോയിഡ് റോബട്ടിനെ 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യയിലൂടെയാണ് നിർമിച്ചെടുത്തത്. മുൻകൂട്ടി പ്രോഗ്രാം ചെയ്ത നൃത്തങ്ങളാണ് റോബൊട്ട് കാണികൾക്കു മുന്നിൽ അവതരിപ്പിച്ചത്. റോബൊട്ടിനു ജീവനില്ലെങ്കിലും ഡാനിയേലിന്റെ പ്രകടനത്തിലൂടെ റോബട്ടിനെ ജീവനുള്ള നർത്തകനെപ്പോപോലെ തന്നെ കാണികൾക്ക് അനുഭവപ്പെട്ടു. കോവിഡ് മഹാമാരിക്കാലത്താണ് ഡാനിയേൽ ഈ റോബട്ട് നിർമിച്ചത്. യുട്യൂബ് നോക്കിയാണ് ഇതെല്ലാം പഠിച്ചതെന്നും ഡാനിയേൽ പറഞ്ഞു. ആദ്യമായുണ്ടാക്കിയ റോബട്ട് രണ്ടു തവണ പ്രവർത്തിപ്പിച്ചപ്പോഴേക്കും കേടായി. എങ്കിലും തോറ്റു പിൻമാറാതെ ശ്രമം തുടർന്ന് പുതിയത് നിർമിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
12 ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 600ലേറെ ശിൽപശാലകളും സാംസ്കാരിക പരിപാടികളും അരങ്ങേറും. 22 രാജ്യങ്ങളിൽനിന്നായി 122 അറബ്- അന്താരാഷ്ട്ര പുസ്തക പ്രസാദകരാണ് മേളയിൽ പ്രദർശനത്തിനെത്തിയിരിക്കുന്നത്. 70 രാജ്യങ്ങളിൽനിന്നായി 133 അതിഥികളും 10,24 പരിപാടികളിലായി പങ്കെടുക്കും. കൂടാതെ രാജ്യാന്തര എഴുത്തുകാരും ചിന്തകരും ഉൾപ്പെടെ 50ലേറെ പ്രഗല്ഭർ നയിക്കുന്ന 50ലധികം ശിൽപശാലകളുമുണ്ടാകും.
വായനോത്സവത്തിലേക്ക് സ്കൂൾ വിദ്യാർഥികൾക്ക് പ്രത്യേക സമയം അനുവദിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്. മേയ് നാലിന് വായനോത്സനം സമാപിക്കും. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പതു മുതൽ രാത്രി എട്ടുമണിവരെയും വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽ രാത്രി ഒമ്പതുമണിവരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെയുമാണ് സന്ദർശന സമയം.