ദുബായ്: സംഗീത ലോകത്തിലെ പ്രിയപ്പെട്ട ശബ്ദങ്ങളിലൊന്നായ ആതിഫ് അസ്ലം ദുബായിലെ ഗ്ലോബൽ വില്ലേജിൽ പരിപാടി അവതരിപ്പിക്കാൻ ഇന്ന് എത്തുന്നു. ആതിഫ് അസ്ലമിനൊപ്പം ഹൃദയസ്പർശിയായ ഒരു ഹിറ്റ് ഗാനങ്ങളുടെ രാത്രിയാവും ഇതെന്ന് ഗ്ലോബൽ വില്ലജ് അധികൃതർ അറിയിച്ചു. ഇന്ന് രാത്രി 8:30 ന് പ്രധാന വേദിയിൽ ആണ് സംഗീത രാവ് അരങ്ങേറുക.
പ്രശസ്ത ഗാനങ്ങളായ”തേരാ ഹോനെ ലഗാ ഹും”, “ജീന ജീന”, “ദിൽ ദിയാൻ ഗല്ലൻ” തുടങ്ങിയ ഹിറ്റുകളിലൂടെ ആതിഫ് ഹൃദയങ്ങളെ ആകർഷിക്കുന്ന ഒരു മറക്കാനാവാത്ത പ്രകടനം അവതരിപ്പിക്കാനാണ് ഒരുങ്ങുന്നുന്നത്.

സംഗീതത്തിന്റെ മനോഹരമായ ഒരു സായാഹ്നം ആസ്വദിക്കാൻ സംഗീത പ്രേമികൾക്ക് ലഭിക്കുന്ന അവസരമാണിത്. ഈ പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. ഗ്ലോബൽ വില്ലേജ് എൻട്രി ടിക്കറ്റ് ഉപയോഗിച്ച് പരിപാടിയിൽ പങ്കെടുക്കാം. കുടുംബങ്ങൾക്കും സ്ത്രീകൾക്കും വേണ്ടി പ്രത്യേക സ്ഥലം നീക്കിവച്ചിരിക്കുന്നതായി ഗ്ലോബൽ വില്ലേജ് അധികൃതർ അറിയിച്ചു.
പാകിസ്ഥാനി- ബോളിവുഡ് ഗായകനാണ് ആതിഫ് അസ്ലം എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദ് ആതിഫ് അസ്ലം. പാകിസ്ഥാനിലെ വസീറാബാദിൽ 1983 മാർച്ച് 12നു ജനിച്ച ആതിഫ് 2011 ൽ ബോൽ എന്ന പാകിസ്ഥാനി ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് സിനിമയിലെത്തി. തന്റെ ആലാപന ശൈലികൊണ്ട് ആസ്വാദകരെ സൃഷ്ടിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.