വെള്ളാർമല സ്കൂൾ പുനർനിർമ്മാണത്തിൽ പങ്കാളികളായി യു എ ഇയിലെ മലയാളി ഡോക്ടർമാരുടെ കൂട്ടായ്മ

ദുബൈ: ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങളിൽ കൂടുതൽ സജ്ജീവമാവുകയാണ് യു.എ.ഇയിലെ മലയാളി ഡോക്ടർമാരുടെ കൂട്ടായ്മയായ എ.കെ.എം.ജി എമിറേറ്റ്​സ്. ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വെള്ളാർമല സ്കൂൾ പുനർനിർമാണത്തിലും യു.എ.ഇയിലെ മലയാളി ഡോക്ടർമാരുടെ കൂട്ടായ്മയായ എ.കെ.എം.ജി എമിറേറ്റ്​സ് പങ്കാളികളായി​. വെള്ളാർമല സർക്കാർ വൊക്കേഷനൽ ഹയർസെക്കൻഡറി വിദ്യാലയത്തിൽ രണ്ട് ക്ലാസ് മുറികൾ ബിൽഡേഴ്‌സ് അസോസിയേഷനുമായി സഹകരിച്ച്​ നിർമാണം പൂർത്തിയാക്കി കൈമാറിയതായി ഭാരവാഹികൾ ദുബൈയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

മുപ്പത് രോഗികൾക്ക് സൗജന്യ ഹൃദ്രോഗ ശസ്ത്രക്രിയ നടത്തിയ ‘സേവ് എ ഹാർട്ട് പ്രോഗ്രാം’, കേരളത്തിൽ സുനാമി, വെള്ളപ്പൊക്ക ബാധിതർക്കുള്ള വീടുകളുടെ നിർമ്മാണം, ലേബർ ക്യാമ്പുകളിൽ സൂര്യാഘാത ആരോഗ്യ ബോധവൽക്കരണ-മെഡിക്കൽ ക്യാമ്പുകൾ, കോവിഡ് മഹാമാരിക്കാലത്ത് നോർക്കയുമായി സഹകരിച്ച് നടത്തിയ കൗൺസിലിംഗും 200 ഓളം പേർക്ക് സൗജന്യ വിമാന ടിക്കറ്റ് നൽകിയതും സംഘടന നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളാണ്. കേരളത്തിലെ ആൽഫ പാലിയേറ്റീവ് കെയർ സെ ന്‍ററിലേക്ക് ആംബുലൻസ് നൽകാനും, വടകരയിലും ആലുവയിലും ഡയാലിസിസ് മെഷീനുകൾ നൽകാനും, തമിഴ്‌നാട്ടിലെ സിറ്റിലിംഗിയിലെ ട്രൈബൽ ഹെൽത്ത് ഇനീഷ്യേറ്റീവിലെ ഓപ്പറേഷൻ തിയറ്റർ നവീകരിക്കാനും എ കെ എം ജി കൂട്ടായ്മക്ക് സാധിച്ചുവെന്ന് ഭാരവാഹികൾ പറഞ്ഞു.

ആരോഗ്യ മേഖലയ്ക്ക് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച്, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പന്‌ ‘ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ്’ സമ്മാനിക്കും. ഏപ്രിൽ 27ന് റാസ്‌ അൽ ഖൈമ കൾച്ചറൽ ഡെവലപ്മെന്‍റ് സെ ന്‍ററിൽ നടത്തുന്ന മറായ 2025 കൺവെൻഷനിലാണ് അവാർഡ് സമ്മാനിക്കുന്നത്.

കൂട്ടായ്മയുടെ 11ാമത് പ്രസിഡൻറായി ഡോ. സുഗു കോശി (ഉമ്മുൽഖുവൈൻ) കൺവെൻഷനിൽ സ്ഥാനമേറ്റെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ മുഖ്യാതിഥിയാകും. സുവനീർ പ്രകാശനം നടി അനാർക്കലി മരിക്കാർ നിർവഹിക്കും. സമ്മേളനത്തിൽ പുതിയ സെക്രട്ടറി ജനറൽ ഡോ. ഫിറോസ് ഗഫൂർ, ട്രഷറർ ഡോ. ജമാലുദ്ദീൻ അബൂബക്കർ എന്നിവരോടൊപ്പം കേന്ദ്ര സമിതി അംഗങ്ങളും 7 റീജിയണുകളുടെ ചെയർപേഴ്സൺമാരും 2027- 29 ലെ നിയുക്ത പ്രസിഡന്‍റ് ഡോ. സഫറുള്ളാഖാനും സ്ഥാനമേൽക്കും. സ്ഥാനമൊഴിയുന്ന സെക്രട്ടറി ജനറൽ ഡോ ആസിഫ് പി എ സംഘടനയുടെ രണ്ടുവർഷത്തെ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിക്കും.

ദുബൈയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ഡോ. പി.എം. സിറാജുദ്ദീൻ, ഡോ. ജോർജ്​ ജേക്കബ്​, ഡോ. സണ്ണി കുര്യൻ, ഡോ. ഫിറോസ്​ ഗഫൂർ, ഡോ. സഫറുല്ല ഖാൻ, ഡോ. നിർമല രഘുനാഥൻ, ഡോ. ജോർജ്​ ജോസഫ്​, ഡോ. ആസിഫ്​ പി.എ, ഡോ. ജമാലുദ്ദീൻ അബൂബക്കർ, ഡോ. സുഗു എന്നിവർ പ​ങ്കെടുത്തു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...