തിരുവനന്തപുരം: മുന്‍വര്‍ഷങ്ങളില്‍ ഈസ്റ്ററിന് പത്തുദിവസം മുന്‍പ് നടത്തുന്ന സ്‌നേഹയാത്രയ്ക്ക് പകരം ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിക്കാൻ ബിജെപി നേതാക്കൾ. ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ ജില്ലാ അധ്യക്ഷന്മാര്‍ക്ക് ബിജെപി നേതൃത്വം നിര്‍ദേശം നല്‍കി. മുൻവർഷങ്ങളിൽ നടത്തിയിരുന്ന, വീടുകൾ തോറും കയറിയുള്ള സ്നേഹയാത്ര ഇത്തവണ നടത്തുന്നില്ല. പകരം ഈസ്റ്റർ ദിനത്തിൽ ദേവാലയങ്ങൾ സന്ദർശിക്കാൻ ആണ് ബിജെപി തീരുമാനം.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രാവിലെ എട്ടരയ്ക്ക് തിരുവനന്തരം പാളയം ലൂര്‍ദ് ഫൊറോന പള്ളിയില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ സന്ദര്‍ശിച്ച് ഈസ്റ്റര്‍ ആശംസകള്‍ കൈമാറി. ബിജെപി അധ്യക്ഷനുമായി ഉണ്ടായത് അവിചാരിതമായ കണ്ടുമുട്ടലെന്ന് മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.
തൃശ്ശൂർ അതിരൂപതാ ബിഷപ്പ് കൗൺസിലിലെത്തിയ മന്ത്രി സുരേഷ് ഗോപി ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ കണ്ടു. ഇരുവരും മധുരം കൈമാറി. പിന്നീട് തൃശ്ശൂരിലെ പുത്തൻ പള്ളി, ഒല്ലൂർ പള്ളി എന്നിവടങ്ങളിലും സുരേഷ് ഗോപി സന്ദർശനം നടത്തി.