സ്വർണ്ണ വിപണിയിൽ ഇന്നും വില വർദ്ധിച്ചു. ഇതോടെ നാളിതുവരെയുള്ള എല്ലാ റെക്കോഡുകളും ഭേദിക്കുകയാണ് സ്വർണ വില. ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ സ്വർണ്ണ വില എത്തി നിൽക്കുന്നത്. ഈ മാസം ഏപ്രിൽ എട്ടിനാണ് സ്വർണ്ണ വില ഏറ്റവും താഴ്ന്ന നിരക്കിൽ എത്തിയത്. 65,800 രൂപയായിരുന്നു അന്ന് വില.
കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ്ണവിലയിലുണ്ടായ ഇടിവ് ഉപഭോക്താക്കൾക്ക് വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ ഇതിന് പിന്നാലെ വൻ വർദ്ധനവാണ് സ്വർണ്ണവിലയിൽ ഉണ്ടായത്. ഒരു ഗ്രാം സ്വർണ്ണത്തിന് ഇന്ന് 8,945 രൂപയാണ് വില. ഇതോടെ ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 71,560 രൂപയായി. ഇന്നലെ 71,360 രൂപയായിരുന്നു പവൻ്റെ വില.