കുശലം പറഞ്ഞ്, തെരുവിലൂടെ നടന്ന് പല രാജ്യങ്ങളിൽ എത്തിയപോലൊരു സവാരി, ‘റോഡ് ഓഫ് ഏഷ്യ’

ഗ്ലോബൽ വില്ലേജിൽ എത്തുന്ന സന്ദർശകർക്കായി സജ്ജീകരിച്ച പ്രത്യേക വിഭാഗമാണ് റോഡ് ഓഫ് ഏഷ്യ. ഒരു കച്ചവട തെരുവാണിത്. നൈറ്റ് മാർക്കറ്റിനെ ഓർമ്മിപ്പിക്കും വിധമാണ് ഈ തെരുവ്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സാധനങ്ങൾ മാത്രം ഇരുവശങ്ങളിലുമായി വച്ച് വിപണനം നടത്തുന്ന ഒരു പാത. ഇവിടെ സ്വന്തമായി പവിലിയൻ ഉള്ളതും ഇല്ലാത്തതുമായ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ പ്രദർശിപ്പിക്കുകയും വിൽപന നടത്തുകയും ചെയ്യുന്നുണ്ട്.

വിയറ്റ്നാം, നേപ്പാൾ,ശ്രീലങ്ക, ഇന്തോനീഷ്യ, മലേഷ്യ തുടങ്ങി 13 ഏഷ്യൻ രാജ്യങ്ങളുടെ ചെറുകച്ചവട സ്ഥാപനങ്ങൾ ആണ് ഈ തെരുവിലുള്ളത്.
വെറുതെ ഒന്ന് നടക്കാം എന്ന് കരുതിയാലും കൈ നിറയെ വാങ്ങാൻ തോന്നിപ്പിക്കുന്ന തരത്തിൽ വിവിധ വസ്തുക്കൾ. കളിപ്പാട്ടങ്ങൾ മുതൽ വിലയേറിയ പെർഫ്യൂംമുകൾ വളരെ. തിളങ്ങുന്ന വെങ്കല പാത്രങ്ങൾ കണ്ടാൽ ഒന്ന് വാങ്ങിപ്പോകും..

കൈകൊണ്ടുമാത്രം നിർമ്മിച്ച വസ്തുക്കളും, വിവിധ രാജ്യങ്ങളിലെ വസ്ത്രവൈവിധ്യ്ങ്ങളും അങ്ങനെ കാഴ്ചകൾ നിറഞ്ഞ ഒരു ചെറു പാതയാണിത്. വിവിധ തെരത്തിലുള്ള പെർഫ്യൂമുകളുടെയും സുഗന്ധ എണ്ണകളുടയും വലിയ ശേഖരം ഉണ്ട്. ഇഷ്ടത്തിനനുസരിച്ച് ചോദിച്ചു വാങ്ങാം. കംബോഡിയയിൽ നിന്നുള്ള വിവിധ തരത്തിലുള്ള ഊദും ധാരാളമായുണ്ട്. ഏതു വേണമെങ്കിലും തെരെഞ്ഞെടുക്കാം. ആകർഷകമായ കളിപ്പാട്ടങ്ങളുടെയും സുവനീയറുകളും കടകളിൽ നിറഞ്ഞിരിക്കുന്നു.

കാഴ്ചകൾ കണ്ടു നടക്കുമ്പോൾ ക്ഷീണമകറ്റാൻ വിയറ്റ്നാമിൽ നിന്നുള്ള പേരുകേട്ട മംഗോസ്മൂത്തിയും ഇളനീരിൽ തയ്യാറാക്കുന്ന വിഭവങ്ങളും രുചിക്കണമെങ്കിൽ അതും ആവാം. തായ്‌വാൻ ഫ്രൂട്ട് ടി വേണമോ, അതും സന്ദർശകരെ കാത്തു ഇവിടെ തയ്യാറാണ്.

ശ്രീലങ്കൻ ചായപ്പൊടിയും പലതരത്തിലുള്ള മസാലപ്പൊടികളും സുഗന്ധ ദ്രവ്യങ്ങളും കൊതിയൂറുന്ന സ്വാദിലുള്ള ചെറു പലഹാരങ്ങളുമെല്ലാം തന്നെ ഈ തെരുവിന് നൽകുന്നത് തനി ഏഷ്യൻ രാജ്യങ്ങളിലൂടെ ഉള്ള ഒരു സന്ദർശനാനുഭവമാണ്. ശ്രീലങ്കയിൽ നിന്നെത്തിച്ച വിവിധ ചായക്കൂട്ടുകൾ തേടിയും ഈ വഴിയോര കച്ചവട കേന്ദ്രത്തിലേക്ക് ആളുകൾ എത്തുന്നുണ്ട്.

സ്ര്തീകൾക്കും കുട്ടികൾക്കും ആവശ്യമുള്ള വസ്ത്രങ്ങളും ബാഗുകൾ ആഭരണങ്ങൾ എന്നിവയെല്ലാം ഈ തെരുവിനെ മനോഹരമാക്കുന്നു. ഇന്തോനേഷ്യയിൽ നിന്നുള്ള വസ്ത്ര വൈവിധ്യവും ഇവിടെ കാണാം. കൂടാതെ വിയറ്റ്നാമിൽ നിന്നുള്ള കരകൗശല വസ്തുക്കളും, പല തരത്തിലുള്ള സുഗന്ധ എണ്ണകൾ, സൗന്ദര്യവർധക വസ്തുക്കൾ, ഫാഷൻ വസ്ത്രങ്ങൾ എന്നിവയെയല്ലാം ഈ തെരുവിന്റെ മോടി കൂട്ടുകയാണ്. തായ്‌വാനിൽ നിന്നുള്ള ആഭരണങ്ങൾ നിരത്തി അണിഞ്ഞ കടകളും സന്ദർശകരെ മാടിവിളിക്കും. ബാഗുകൾ തേടി പോവുന്നവർക്കു ബലിയിൽ നിന്നുള്ള ഗുണമേന്മയേറിയ ബാഗുകളുടെ ഒരു കലവറയും ഇവിടെ ഉണ്ട്. ചെറിയ മനോഹരമായ കുട്ടകൾ, അങ്ങനെ കണ്ടാൽ തന്നെ എന്തുവിലകൊടുത്തും കൂടെ കൊണ്ടുപോരാൻ തോന്നുന്നവ.

വൈകുന്നേരങ്ങളിൽ ഈ തെരുവിലൂടെ കാഴ്ചകൾ കണ്ട് നടക്കാൻ തന്നെ വലിയ രസമാണ്. നിറഞ്ഞ കാഴ്ചകൾ കണ്ട് ഇടയ്ക്കിടയ്ക്ക് ചെറുസംഘങ്ങളുടെ പാട്ടുകൾ ആസ്വാദിച്ച് കുശലം പറഞ്ഞ് ഒരു തെരുവിലൂടെ പല രാജ്യങ്ങളിൽ എത്തിയ പോലെ സുഖകരമായാ ഒരു സവാരി, അതാണ് ഏവരെയും ഈ തെരുവ് ആകർഷിക്കുന്നത്.

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...