ഗ്ലോബൽ വില്ലേജിലെ ഫ്ലോട്ടിങ് മാർക്കറ്റ്; കൊതിയൂറുന്ന വിഭവങ്ങൾ, തായ്‌ ഭക്ഷണ സംസ്കാരം നേരിട്ടറിയാം..

വ്യാപാര വിനോദ മേളയാൽ ഏവരെയും ആകർഷിക്കുന്ന ദുബൈയിലെ ഗ്ലോബൽ വില്ലേജിലെ ഫ്ലോട്ടിങ് മാർക്കറ്റ് പ്രശസ്തമാണ്. ലോകത്തിന്റെ വിവിധ കോണുകളിലെ രുചിവൈവിധ്യം ആസ്വദിക്കണമെങ്കിൽ ഇവിടെ ഈ ഫ്ലോട്ടിങ് മാർക്കറ്റിൽ എത്തിയാൽ മതി. ഗുണമേന്മയേറിയ വിഭവങ്ങളാണ് എന്നതാണ് ഈ തോണികളിൽ പ്രവർത്തിക്കുന്ന ഭക്ഷണ ശാലകളുടെ പ്രത്യേകത. തായ് ലൻഡ് ഭക്ഷണ വൈവിധ്യമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. തയ് ലൻഡിൻ്റെ പരമ്പരാഗത ഭക്ഷണശാലകളെ അനുസ്മരിപ്പിക്കുന്നവിധം സവിശേഷമായ ലഘു ഭക്ഷണം സ്വാദോടെ കഴിക്കാൻ ഇവിടെ മിതമായ നിരക്ക്‌ മാത്രമേ നൽകേണ്ടതുള്ളു. ഇത്തരത്തിൽ ഉള്ള നാൽപതോളം ഔട് ലറ്റുകളാണ് ഇവിടെയുള്ളത്. വൈവിധ്യമാർന്ന തെരുവ് ഭക്ഷണങ്ങൾ ഇഷ്ട്ടം പോലെ ആസ്വദിക്കാം. വിവിധ ഭക്ഷണങ്ങളുടെ കൊതിയൂറുന്ന മണമാണ് ഈ ചുറ്റുവട്ടത്തെ കാറ്റിനുള്ളത്. കനാലിന്റെ തീരത്ത് നിർത്തിയിട്ടിരിക്കുന്ന ഈ ചെറുതോണികളിൽ നിന്ന് അപ്പപ്പോൾ ഉണ്ടാക്കുന്ന വിഭവങ്ങൾ കഴിച്ച് ഇവിടുത്തെ മനോഹര കാഴ്ചകൾ കണ്ട് കാറ്റേറ്റ് ഇങ്ങനെ ഇരിക്കാം.

പ്രശസ്ത തയ് വിഭവങ്ങളായ ഗ്രിൽഡ് മത്സ്യവിഭവങ്ങൾ,സ്പെഷ്യൽ പ്രോൺസ് വിഭവങ്ങൾ, ഗ്രിൽഡ് മീറ്റ് റോൾ, എന്നിവയ്ക്ക് പ്രസിദ്ധമാണ് ഈ ഫ്ലോട്ടിങ് മാർക്കറ്റ്. ഇവിടെയെത്തുന്ന അതിഥികൾക്ക് തായ്‌ലൻഡിന്റെ ആധികാരിക പാചകക്കുറിപ്പുകൾ, കൊറിയയിൽ നിന്നുള്ള ആകർഷകമായ രുചികൾ, മസാലകൾ നിറഞ്ഞ ഫാർ ഈസ്റ്റ്-ഏഷ്യൻ ഗ്രിൽ ഫുഡുകൾ, ഏഷ്യൻ സീ ഫുഡ്, അതുപോലെ മ്യാൻമറിൽ നിന്നുള്ള രുചികൾ, ഫിലിപ്പീൻസിൽ നിന്നുള്ള പലഹാരങ്ങൾ, ഇന്തോനേഷ്യൻ ട്രീറ്റുകൾ എന്നിവയെല്ലാം ആസ്വദിക്കാം. ഗ്രിൽഡ് കടൽമത്സ്യ ങ്ങളുടെ വ്യത്യസ്ത വിഭവങ്ങളും ഇവിടെ തയ്യാറാണ്. കൂടാതെ ഇവയെല്ലാം പാകംചെയ്യുമ്പോൾ ഉണ്ടാകുന്ന ആരെയും ആകർഷിക്കുന്ന മണവും പറയാതെ വയ്യ.

തായ്‌ലൻഡിന്റെ ഭക്ഷണ സംസ്കാരം നേരിട്ടറിയാൻ സ്വദേശികളും ഇന്ത്യക്കാരടക്കമുള്ള വിദേശീയരായ സന്ദർശകരും ഫ്ലോട്ടിങ് മാർക്കറ്റിൽ രുചിതേടി എത്തുന്നുണ്ട്. ലോകത്തിന്റെ വിവിധ കോണുകളിലെ രുചിവൈവിധ്യം നുണയാൻ ഗ്ലോബൽ വില്ലേജിലെ ഫ്ലോട്ടിങ് മാർക്കറ്റിൽ എത്തിയാൽ മതി, പിന്നെ അവയൊക്കെ ഒന്ന് രുചിക്കാതെ ഇവിടെനിന്നു മടങ്ങാൻ ആവില്ല.

വേറിട്ട പഴച്ചാറുകളും ഇവിടുത്തെ പ്രത്യേകതയാണ്. കൂടാതെ ഇളനീരിൽ നൽകുന്ന പ്രത്യേക വിഭവങ്ങലും ഇവിടെ ഉണ്ട്. പരമ്പരാഗത തയ് ഭക്ഷണങ്ങളായ മാംഗോ ട്രീറ്റ്സ് മുതൽ തയ് നൂഡിൽസ് വരെ രുചി വൈവിധ്യങ്ങളോടെ ആസ്വദിക്കാം. കക്കയും ചെമ്മീനും കൊണ്ടുണ്ടാക്കുന്ന വിഭവങ്ങഉം സ്പെഷ്യൽ ഫ്രൈഡ് റൈസും വിവിധ തരങ്ങളിലുള്ള മോമോസും എല്ലാ നേരിട്ട് തന്നെ ഇവിടെ ആവശ്യക്കാരുടെ ഇഷ്ടത്തിനനുസരിച്ച് അപ്പപ്പോൾ തന്നെ തയ്യാറാക്കി നൽകും. വൈകുന്നേരങ്ങളിൽ നല്ല തിരക്കും ഇവിടെ അനുഭവപ്പെടുന്നുണ്ട്. അതിശയിപ്പിക്കുന്ന ഡ്രാഗൺ തടാക പശ്ചാത്തലവും ഈ ഫ്ലോട്ടിങ് മാർക്കറ്റിന്റെ ഭംഗികൂട്ടുന്നുണ്ട്. വിവിധ നിറങ്ങളാൽ കുളിച്ച് നിൽക്കുന്ന ഡ്രാഗണ് സംഗീതത്തനൊത്ത് തീ തുപ്പുന്ന കാഴ്ചയും ഒക്കെ ഇവിടെ ഇങ്ങനെ ഇരുന്ന് ആസ്വദിക്കാം.

വിപുലമായ ബിസിനസ് സെന്റർ തുറന്ന് R A G ഹോൾഡിങ്‌സ്

യുഎഇയിൽ R A G ഹോൾഡിങ്‌സ് വിപുലമായ ബിസിനസ് സെന്റർ തുറന്നു. യുഎഇയിലെ ഏറ്റവും വലിയ ബിസിനസ് സെന്ററുകളിൽ ഒന്ന് എന്ന സവിശേഷതയുമായാണ് R A G ഹോൾഡിംഗ്‌സ് തങ്ങളുടെ R A...

പ്രവാസി മഹോത്സവം – ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025 നാളെ ഇത്തിസലാത്ത്‌ അക്കാദമിയിൽ

പ്രവാസലോകത്തിന് പുത്തൻ അനുഭവമായി അരങ്ങേറുന്ന പ്രവാസി മഹോത്സവം 'ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025', ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നാളെ നടക്കും. ഉച്ചക്ക് 12 മണി മുതൽ രാത്രി 11 മണി വരെ...

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും

ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ നിർണ്ണായക തീരുമാനം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇതോടെ ബിഹാറിലെ മഹാസഖ്യത്തിൽ നിലനിന്ന അസ്വാരസ്യങ്ങൾക്കും ഭിന്നതകൾക്കും ഇന്ന് വിരാമമാകും. മുഖ്യമന്ത്രി...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കുപിന്നാലെ ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡൽഹിയിൽ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ്. 325 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. ഡൽഹിയിലെ മിക്ക പ്രദേശങ്ങളും വായു...

തദ്ദേശ തെരഞ്ഞെടുപ്പ്; പുതുമുഖങ്ങൾക്ക് 10% സീറ്റുകൾ സംവരണം ചെയ്ത് ബിജെപി

കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം ലക്ഷ്യമിട്ട് 10 ശതമാനം സീറ്റുകൾ പുതുമുഖങ്ങൾക്കായി സംവരണം ചെയ്തതായി ബിജെപി നേതൃത്വം പ്രഖ്യാപിച്ചു. ഓരോ തദ്ദേശ സ്ഥാപനത്തിലും നിർബന്ധമായും പുതുമുഖങ്ങളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പാർട്ടി നൽകിയിട്ടുള്ള...

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും; ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും...

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കവര്‍ച്ചാക്കേസിലെ രണ്ടാം പ്രതി ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ബി.മുരാരി ബാബുവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സ്വര്‍ണക്കൊള്ളയിലെ രണ്ടാമത്തെ അറസ്റ്റാണിത്. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ആദ്യം അറസ്റ്റിലായത്. ഇന്നലെ രാത്രി 10...

മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കില്ല; ഇന്ത്യയെ വിദേശകാര്യ മന്ത്രി പ്രതിനിധീകരിക്കും

തിരക്ക് കാരണം മലേഷ്യയിൽ ഞായറാഴ്ച ആരംഭിക്കുന്ന ആസിയാൻ ഉച്ചകോടി യോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാൻ സാധ്യതയില്ലെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്നാണ് വിവരം. ആസിയാൻ (അസോസിയേഷൻ ഓഫ്...