ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ തീപിടിത്തം; ഫയർഫോഴ്സ് അംഗങ്ങൾ കണ്ടെത്തിയത് കെട്ടുകണക്കിന് പണം, കൊളീജിയം വിളിച്ച് സുപ്രീം കോടതി

ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽ കണക്കിൽപ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തി. ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കാനെത്തിയ ഫയർഫോഴ്സ് ജീവനക്കാരാണ് കണക്കിൽപ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയത്. അഗ്‌നിബാധ ഉണ്ടായപ്പോൾ ജസ്റ്റിസ് വർമ്മ വീട്ടിൽ ഉണ്ടായിരുന്നില്ല. വീട്ടുകാരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. ഫയർ ഫോഴ്സ് എത്തി തീ അണച്ചു. തുടർന്ന് നടപടിക്രമങ്ങളുടെ ഭാഗമായി തീപ്പിടിത്തത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചപ്പോഴാണ് ഒരു മുറിയിൽനിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയത്. പരിശോധനയിൽ ഇത് കണക്കിൽപ്പെടാത്ത പണമാണെന്ന് കണ്ടെത്തി.

സംഭവത്തിന് പിന്നാലെ വിവരം ലഭിച്ചതിനെത്തുടർന്ന്, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ) സഞ്ജീവ് ഖന്ന കൊളീജിയം യോഗം വിളിച്ചുചേർത്തു. ജസ്റ്റിസ് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരികെ സ്ഥലം മാറ്റാൻ ഏകകണ്ഠമായി തീരുമാനിച്ചു. അവിടെ അദ്ദേഹം മുമ്പ് 2021 ഒക്ടോബർ വരെ സേവനമനുഷ്ഠിച്ചിരുന്നു. ജസ്റ്റിസ് യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാൻ കൊളീജിയം തീരുമാനിച്ചു. ജസ്റ്റിസ് യശ്വന്ത് വർമ്മയിൽനിന്ന് ചീഫ് ജസ്റ്റിസ് രാജി എഴുതി വാങ്ങണമെന്നും ചില അംഗങ്ങൾ ആവശ്യപ്പെട്ടു. സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശയെ തുടർന്ന് അദ്ദേഹത്തെ സ്ഥലം മാറ്റി. ജസ്റ്റിസ് യശ്വന്ത് വർമ്മയെ അദ്ദേഹത്തിന്റെ മാതൃ കോടതിയായ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചക്കാനാണ് തീരുമാനിച്ചത്.

ജസ്റ്റിസ് വർമ്മയ്‌ക്കെതിരെ അന്വേഷണം ആരംഭിക്കുന്നതിനെക്കുറിച്ചും ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നുവരികയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. ജസ്റ്റിസ് വർമ്മയെ സ്ഥലം മാറ്റുന്നത് ജുഡീഷ്യറിയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുമെന്നും നിയമവ്യവസ്ഥയിലുള്ള പൊതുജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുമെന്നും കൊളീജിയത്തിലെ ചില ജഡ്ജിമാർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ജസ്റ്റിസ് വർമ്മ സ്വമേധയാ രാജിവയ്ക്കണമെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം വിസമ്മതിച്ചാൽ പാർലമെന്റിൽ ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിച്ചേക്കാം.

നിയമം അനുശാസിക്കുന്നത്:

ഭരണഘടന പ്രകാരം, ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ ജഡ്ജിക്കെതിരെയുള്ള അഴിമതി, ദുഷ്‌പെരുമാറ്റം അല്ലെങ്കിൽ ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി 1999-ൽ സുപ്രീം കോടതി ഒരു ആഭ്യന്തര നടപടിക്രമം രൂപീകരിച്ചു.
മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ചീഫ് ജസ്റ്റിസ് ആദ്യം കുറ്റാരോപിതനായ ജഡ്ജിയിൽ നിന്ന് വിശദീകരണം തേടണം. പ്രതികരണം തൃപ്തികരമല്ലെങ്കിൽ അല്ലെങ്കിൽ സമഗ്രമായ അന്വേഷണം ആവശ്യമാണെങ്കിൽ, ഒരു സുപ്രീം കോടതി ജഡ്ജിയും രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും ഉൾപ്പെടുന്ന ഒരു ഇൻ-ഹൗസ് പാനൽ ചീഫ് ജസ്റ്റിസ് രൂപീകരിക്കേണ്ടതുണ്ട്. അന്വേഷണത്തിന്റെ ഫലത്തിന്റെ അടിസ്ഥാനത്തിൽ, ബന്ധപ്പെട്ട ജഡ്ജിയോട് രാജിവയ്ക്കാൻ ആവശ്യപ്പെടുകയോ ഇംപീച്ച്‌മെന്റ് നേരിടുകയോ ചെയ്യാം.

ട്രെയിൻ നിരക്ക് വർധന ഇന്നുമുതൽ; സബർബൻ തീവണ്ടികൾക്കും സീസൺ ടിക്കറ്റിനും സാധാരണ ക്ലാസിൽ 500 കിലോമീറ്റർ വരെയും വർധനവില്ല

രാജ്യത്ത് ട്രെയിൻ യാത്രാ നിരക്കുവർധനവ് ഇന്നു മുതൽ പ്രാബല്യത്തിൽ വരും.മെയിൽ, എക്സ്പ്രസ് നോൺ എസി ടിക്കറ്റുകളിൽ കിലോമീറ്ററിന് ഒരു പൈസയാണ് കൂടുക. എസി ടിക്കറ്റിന് രണ്ടുപൈസ കൂടും. ഓർഡിനറി തീവണ്ടികളുടെ നോൺ എസി...

പുതിയ പാൻ-ആധാർ നിയമവും ബാങ്ക് ചാർജുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ

2025 ജൂലൈയിലെ നിരവധി സാമ്പത്തിക പരിഷ്കരണങ്ങൾ വരുത്തുകയാണ്. എല്ലാ പുതിയ പാൻ അപേക്ഷകൾക്കും ആധാർ നിർബന്ധമാക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) ഉടൻ തന്നെ തീരുമാനിച്ചിട്ടുണ്ട്, കൂടാതെ ഐടിആർ ഫയലിംഗിനുള്ള...

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ഇന്ന് മുതല്‍ മൂന്ന് സുപ്രധാന മാറ്റങ്ങള്‍

തത്കാല്‍ ടിക്കറ്റ് ബുക്കിങ് പ്രക്രിയയില്‍ ജൂലൈ 1 മുതല്‍ ഇന്ത്യന്‍ റെയില്‍വേ മൂന്ന് നിര്‍ണായക പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുകയാണ്. ഇനി ടിക്കറ്റെടുക്കാന്‍ IRCTCയുമായി ബന്ധപ്പെട്ട ഈ 3 സുപ്രധാന മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം. അതുപ്രകാരം IRCTC...

ഉത്തരേന്ത്യയിൽ കനത്ത മഴ; ഹിമാചൽ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടരുന്നു

ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും തുടർച്ചയായി കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനങ്ങളിലെ ഒന്നിലധികം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹിയിലും തൊട്ടടുത്തുള്ള ദേശീയ തലസ്ഥാന മേഖലയിലും (എൻ‌സി‌ആർ) തിങ്കളാഴ്ച രാവിലെ...

വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് എം എ ബേബി

തിരുവനന്തപുരം: പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് എം എ ബേബി. ചൊവ്വാഴ്‌ച രാവിലെയോടെയാണ്‌ സിപിഐ എം ജനറൽ...

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭഗത്തിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില അതീവഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. എസ് യു ടി...

മൂന്നാറിൽ ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു

ഇടുക്കി: ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. മൂന്നാർ പോതമേട് ആണ് അപകടം ഉണ്ടായത്. തമിഴ്നാട് സ്വദേശി പ്രകാശ് (58) ആണ് മരിച്ചത്. ഒരു കുട്ടിയടക്കം ചെന്നൈ സ്വദേശികൾ...

ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണം- എസ് ജയശങ്കർ

ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണം എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ആണവ ഭീഷണികൾക്ക് മുന്നിൽ വഴങ്ങരുത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര സഭാആസ്ഥാനത്ത് നടന്ന പരിപാടിയിൽ ആണ് അദ്ദേഹം നിലപാട്...