പാകിസ്ഥാൻ ഉൾപ്പെടെ 41 രാജ്യങ്ങൾക്ക് അമേരിക്ക യാത്രാ വിലക്ക് ഏർപ്പെടുത്താൻ സാധ്യതയെന്ന് റിപ്പോർട്ട്

അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം അനധികൃത കുടിയേറ്റം തടയുന്നതിൽ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി പാകിസ്ഥാൻ ഉൾപ്പെടെ 41 രാജ്യങ്ങൾക്ക് അമേരിക്ക യാത്രാ വിലക്ക് ഏർപ്പെടുത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ എന്നിവയുൾപ്പെടെ 41 രാജ്യങ്ങൾക്കാന് വിലക്ക് നേരിടാൻ സാധ്യതയെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഷെഹ്ബാസ് ഷെരീഫിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ 60 ദിവസത്തിനുള്ളിൽ പോരായ്മകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തിയില്ലെങ്കിൽ യുഎസ് വിസ വിതരണം ഭാഗികമായി നിർത്തിവയ്ക്കേണ്ടി വരും. 26 രാജ്യങ്ങൾ ഉൾപ്പെട്ട ഗ്രൂപ്പിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കരട് ശുപാർശകളുടെ പട്ടികയിൽ പാകിസ്ഥാനും ഉൾപ്പെടുന്നുണ്ട്. ഈ ഗ്രൂപ്പിലെ മറ്റ് രാജ്യങ്ങളിൽ തുർക്ക്മെനിസ്ഥാൻ, ബെലാറസ്, ഭൂട്ടാൻ, ദ്വീപുരാഷ്ട്രമായ വാനുവാട്ടു എന്നിവയും ഉൾപ്പെടുന്നു.

തുർക്ക്മെനിസ്ഥാനിലെ പാകിസ്ഥാൻ അംബാസഡർ കെ കെ അഹ്സാൻ വാഗന് ഈ ആഴ്ച അമേരിക്കയിൽ പ്രവേശനം നിഷേധിക്കപ്പെടുകയും തുടർന്ന് ലോസ് ഏഞ്ചൽസിൽ നിന്ന് നാടുകടത്തപ്പെടുകയും ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് യുഎസും പാകിസ്ഥാനും തമ്മിലുള്ള ഏറ്റവും പുതിയ സംഘർഷം ഉടലെടുത്തത്. യുഎസ് പ്രത്യേക കാരണമൊന്നും പറഞ്ഞിട്ടില്ലെങ്കിലും, യുഎസ് ഇമിഗ്രേഷൻ സംവിധാനം “വിവാദപരമായ വിസ പരാമർശങ്ങൾ” കണ്ടെത്തിയതിനെത്തുടർന്ന് വാഗനെ നാടുകടത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.

അഫ്ഗാനിസ്ഥാൻ, ക്യൂബ, ഇറാൻ, ലിബിയ, ഉത്തരകൊറിയ, സൊമാലിയ, സുഡാൻ, സിറിയ, വെനിസ്വേല, യെമൻ എന്നീ 10 രാജ്യങ്ങളുടെ പൗരന്മാരെ പൂർണ്ണ വിസ സസ്പെൻഷൻ നേരിടേണ്ടിവരുന്ന”റെഡ് ലിസ്റ്റിൽ” ആണ് ഉൾപ്പെടുത്തിയിട്ടുണ്ട്. എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാൻമർ, ദക്ഷിണ സുഡാൻ എന്നീ അഞ്ച് രാജ്യങ്ങളുടെ രണ്ടാമത്തെ ഗ്രൂപ്പിൽ ഏർപ്പെടുത്തുന്ന നിർദ്ദിഷ്ട നിയന്ത്രണങ്ങൾ ടൂറിസ്റ്റ്, സ്റ്റുഡന്റ് വിസകളെയും മറ്റ് കുടിയേറ്റ വിസകളെയും ബാധിക്കും.

ജനുവരി 20 ന് അധികാരമേറ്റതിന്റെ ആദ്യ ദിവസം തന്നെ, യുഎസിലേക്ക് പ്രവേശനം തേടുന്ന ഏതൊരു വിദേശിയെയും സുരക്ഷാ ഭീഷണികൾ കണ്ടെത്തുന്നതിന് വിപുലമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...