ചരിത്രത്തിലാദ്യം; പ്രധാനമന്ത്രിക്ക് കാവലൊരുക്കി പെണ്‍പുലികള്‍, ഔദ്യോഗിക സാമൂഹിക മാധ്യമ ഹാൻഡിലുകള്‍ കൈകാര്യം ചെയ്യുന്നത് വനിതകള്‍

അന്താരാഷ്‌ട്ര വനിതാ ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷ ഒരുക്കുന്നത് വനിത സുരക്ഷ ഉദ്യോഗസ്ഥരാണ്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യൻ പ്രധാധനമന്ത്രിക്ക് ഇങ്ങനെയൊരും സുരക്ഷ ഒരുക്കിയത്. ഗുജറാത്ത് പൊലീസില്‍ നിന്നുള്ള 2,300 വനിത സുരക്ഷ ഉദ്യോഗസ്ഥരെയാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്‌ക്കായി ഒരുക്കിയിരിക്കുന്നത്. 2,300 പേരിൽ 87 സബ് ഇൻസ്പെക്‌ടർമാർ, 61 പൊലീസ് ഇൻസ്പെക്‌ടർമാർ, 16 ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാർ, അഞ്ച് എസ്‌പിമാർ, ഒരു ഇൻസ്പെക്‌ടര്‍ ജനറൽ ഓഫ് പൊലീസ്, ഒരു അഡീഷണൽ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥ എന്നിവരാണ് സുരക്ഷാ സംഘത്തിലുള്ളത്. ഗുജറാത്ത് ആഭ്യന്തര സെക്രട്ടറിയായ നിപുന ടൊറവാനെയാണ് സുരക്ഷാ ക്രമീകരണങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്.

വനിതാദിനത്തോട് അനുബന്ധിച്ച് ഗുജറാത്തിലെ നവസാരിയിൽ ലഖ്‌പതി ദീദി സമ്മേളനത്തിൽ പങ്കെടുക്കുന്ന മോദി, വനിത സംരംഭ ഗ്രൂപ്പുകൾക്കുള്ള 450 കോടിയുടെ ധനസഹായം പ്രഖ്യാപിക്കും. തെരഞ്ഞെടുക്കപ്പെട്ട 10 വനിത സംരംഭകരുമായി മോദി സംസാരിക്കും. ഈ സമ്മേളനം മൊത്തം നിയന്ത്രിക്കുന്നത് വനിതാ സുരക്ഷാ ജീവനക്കാരാണ്.

കൂടാതെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക സാമൂഹിക മാധ്യമ ഹാൻഡിലുകള്‍ കൈകാര്യം ചെയ്യുന്നത് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വനിതകള്‍. മോദിയുടെ എക്‌സ് അക്കൗണ്ടിലൂടെ ഇന്ത്യൻ ചെസ് ഗ്രാൻഡ്‌മാസ്റ്റർ വൈശാലി രമേശ്ബാബു ആശംസകള്‍ അറിയിച്ച് സര്‍പ്രൈസ് ഒരുക്കി. വനിതാ ദിനത്തില്‍ പ്രധാനമന്ത്രിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഏറ്റെടുക്കാൻ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും വൈശാലി മോദിയുടെ എക്‌സില്‍ കുറിച്ചു.

“വണക്കം! ഞാൻ ചെസ് ഗ്രാൻഡ്‌മാസ്റ്റർ വൈശാലി ആണ്, വനിതാദിനത്തിൽ നമ്മുടെ പ്രധാനമന്ത്രി മോദിജിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് ഏറ്റെടുക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, നിരവധി ചെസ് ടൂർണമെന്‍റുകളിൽ നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ എനിക്ക് വളരെ അഭിമാനം തോന്നുന്നു,” വൈശാലി കുറിച്ചു.

ബഹിരാകാശ സാങ്കേതികവിദ്യ, ആണവ സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ച ശാസ്‌ത്രജ്ഞരായ എലീന മിശ്രയും ശിൽപി സോണിയും മോദിയുടെ എക്‌സ് അക്കൗണ്ടിലൂടെ ആശംസകള്‍ അറിയിച്ച് രംഗത്തെത്തി. “ആണവ ശാസ്‌ത്രജ്ഞയായ എലീന മിശ്രയും ബഹിരാകാശ ശാസ്‌ത്രജ്ഞയായ ശിൽപി സോണിയുമാണ് ഞങ്ങള്‍, വനിതാ ദിനത്തില്‍ പ്രധാനമന്ത്രിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാൻ സാധിച്ചതില്‍ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഇന്ത്യയുടെ ശാസ്‌ത്രമേഖല വളരെ മികച്ചതാണ്, അതുകൊണ്ട് തന്നെ കൂടുതൽ സ്‌ത്രീകള്‍ ഈ മേഖലയിലേക്ക് കടന്നുവരണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു” എന്ന് അവര്‍ കുറിച്ചു.

ഫ്രോണ്ടിയർ മാർക്കറ്റ്‌സിന്‍റെ സ്ഥാപകയും സിഇഒയുമായ അജൈത ഷായും മോദിയുടെ എക്‌സ് അക്കൗണ്ടിലൂടെ സന്ദേശവുമായി രംഗത്തെത്തി. “സാമ്പത്തികമായി ശാക്തീകരിക്കപ്പെട്ട ഒരു സ്‌ത്രീ ആത്മവിശ്വാസമുള്ള തീരുമാനമെടുക്കുന്നവളും, സ്വതന്ത്ര ചിന്തകയും, സ്വന്തം ഭാവിയെ കുറിച്ച് ബോധ്യമുള്ളവളും, ആധുനിക ഇന്ത്യയുടെ നിർമ്മാതാവുമാണ്! സാമ്പത്തികമായി ശാക്തീകരിക്കപ്പെട്ട സ്‌ത്രീകളെ കെട്ടിപ്പടുക്കുന്നതിൽ നമ്മുടെ രാജ്യം സുപ്രധാന പങ്കുവഹിക്കുന്നു” എന്ന് അവര്‍ കുറിച്ചു. അതേസമയം, വനിതാ ദിനത്തില്‍ തന്‍റ സോഷ്യല്‍ മീഡിയ ഹാൻഡിലുകള്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച സ്‌ത്രീകളാകും കൈകാര്യം ചെയ്യുകയെന്ന് മോദി നേരത്തെ വ്യക്തമാക്കിയിരുന്നു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...