നാളെ ദുബായിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ 25 വർഷങ്ങൾക്ക് ശേഷം ഇന്ത്യയും ന്യൂസിലൻഡും നേർക്കുനേർ എത്തുകയാണ്. രണ്ട് ടീമുകളും അവസാനമായി വൈറ്റ്-ബോൾ ടൂർണമെന്റ് ഫൈനലിൽ കളിച്ചത് 2000-ൽ നെയ്‌റോബിയിൽ നടന്ന ഐസിസി നോക്കൗട്ട് ട്രോഫിയിലായിരുന്നു. അന്ന് ന്യൂസിലൻഡ് ഇന്ത്യയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ആദ്യ ഐസിസി കിരീടം ഉറപ്പിച്ചു. ഐസിസി ടൂർണമെന്റ് ഫൈനലുകളിൽ ഇന്ത്യയും ന്യൂസിലൻഡും മുമ്പ് രണ്ടുതവണ ഏറ്റുമുട്ടിയിട്ടുണ്ട്. 2021 ലെ സതാംപ്ടണിൽ നടന്ന ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലാണ് അവർ അവസാനമായി ഒരു കിരീട മത്സരത്തിൽ ഏറ്റുമുട്ടിയത്. ആറ് ദിവസത്തോളം നീണ്ടുനിന്ന മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ കെയ്ൻ വില്യംസണിന്റെ നേതൃത്വത്തിലുള്ള ന്യൂസിലൻഡ് ഇന്ത്യയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി. ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യയും ന്യൂസിലാന്‍ഡും കിരീടപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്. ടൂര്‍ണമെന്റിന്റെ രണ്ടാം എഡിഷനിലാണ് സൗരവ് ഗാംഗുലിയുടെ ഇന്ത്യയും സ്റ്റീഫന്‍ ഫ്‌ളെമിങ്ങിന്റെ ന്യൂസിലാന്‍ഡും കൊമ്പുകോര്‍ത്തത്. മത്സരത്തില്‍ നാല് വിക്കറ്റിന് ഇന്ത്യയെ തകര്‍ത്ത് കിവീസ് കപ്പുയര്‍ത്തി.
ബുധനാഴ്ച ലാഹോറിൽ നടന്ന രണ്ടാം സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആധികാരിക വിജയത്തേയോടെയാണ് ന്യൂസിലൻഡ് ചാമ്പ്യൻസ് ട്രോഫി 2025 ഫൈനലിൽ സ്ഥാനം ഉറപ്പിച്ചത്. ചൊവ്വാഴ്ച ദുബായിൽ ഓസ്‌ട്രേലിയയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചത്. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഇന്ത്യയോട് പരാജയപ്പെട്ട ന്യൂസിലൻഡിന്, ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രോഹിത് ശർമ്മയെയും സംഘത്തെയും നേരിടുമ്പോൾ ആ തോൽവിക്ക് പകരം വീട്ടാനുള്ള അവസരം എങ്ങനെ ഉപയോഗിക്കും എന്നറിയാൻ ആണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്.
ദുബായിൽ 249 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ന്യൂസിലൻഡിനെ 205 റൺസിന് പുറത്താക്കി. ടൂർണമെന്റിലെ തന്റെ ആദ്യ മത്സരത്തിൽ വരുൺ ചക്രവർത്തി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി, ഇന്ത്യയുടെ സ്പിന്നർമാർ ന്യൂസിലൻഡിന്റെ ബാറ്റിംഗ് ഓർഡറിനെ മറികടന്നു. ശ്രേയസ് അയ്യർ 79 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു.